HOME » NEWS » Buzz » INDIAS OWN TRICHINOPOLY CIGAR A FAVORITE OF WINSTON CHURCHILL AND SHERLOCK HOLMES GH

വിൻസ്റ്റൺ ചർച്ചിലിനും ഷെർലക്ക് ഹോംസിനും പ്രിയപ്പെട്ട ഇന്ത്യയുടെ സ്വന്തം ട്രിച്ചിനോപോളി സിഗാർ

"വെരി മൈൽഡ് സ്മോക്ക്' എന്ന പരസ്യവാചകത്തോടെ അവതരിച്ച ട്രിച്ചിനോപോളി സിഗാറുകൾ അര പൗണ്ടിന് ആയിരമെണ്ണം എന്ന നിരക്കിൽ വിപണിയിൽ ലഭ്യമായിരുന്നു

News18 Malayalam | news18-malayalam
Updated: February 11, 2021, 9:08 PM IST
വിൻസ്റ്റൺ ചർച്ചിലിനും ഷെർലക്ക് ഹോംസിനും പ്രിയപ്പെട്ട ഇന്ത്യയുടെ സ്വന്തം ട്രിച്ചിനോപോളി സിഗാർ
Trichinopoly cigar
  • Share this:
ആർതർ കോനൻ ഡോയലിന്റെ കഥകളിലൊന്നിൽ ഷെർലക്ക് ഹോംസ് എന്ന വിഖ്യാതനായ ഡിറ്റക്റ്റീവ് താൻ കുറ്റക്കാരനെന്ന് സംശയിക്കുന്ന കഥാപാത്രത്തെക്കുറിച്ച് വിവരിക്കുന്ന ഭാഗമുണ്ട്, "ആറടിയിലേറെ ഉയരമുള്ള, ജീവിതത്തിന്റെ സുവർണകാലത്തിലൂടെ കടന്നുപോകുന്ന, ചെറിയ പാദങ്ങളിൽ പരുക്കൻ ബൂട്ട് ധരിക്കുന്ന അയാൾ ഒരു ട്രിച്ചിനോപോളി സിഗാർ വലിച്ചിരുന്നു". ആ ട്രിച്ചിനോപോളി സിഗാർ ഇന്ത്യയുടെ സ്വന്തം തിരുച്ചിറപ്പള്ളിയുടെ പേര് ബ്രിട്ടീഷ് സാമ്രാജ്യത്തിൽ അടയാളപ്പെടുത്തിയ ഒരു ഉൽപ്പന്നമായിരുന്നു.

ട്രിച്ചിനോപോളി എന്നത് തിരുച്ചിറപ്പള്ളിയ്ക്ക് ബ്രിട്ടീഷുകാർ നൽകിയ പേരായിരുന്നു. 1900-ൽ സോലൈ തേവർ എന്ന സ്വദേശി ആരംഭിച്ച ഫെൻ തോംസൺ തിരുച്ചിറപ്പള്ളിയിലെ പ്രധാനപ്പെട്ട സിഗാർ നിർമാണ കമ്പനികളിൽ ഒന്നായിരുന്നു. ഇന്ത്യക്കാർ ആരംഭിച്ച കമ്പനികളാണെങ്കിലും പ്രധാന ഉപഭോക്താക്കൾ ബ്രിട്ടീഷുകാർ ആയതുകൊണ്ടുതന്നെ കമ്പനികൾക്കെല്ലാം ഇംഗ്ലീഷ് പേരുകൾ നൽകി.

ട്രിച്ചിനോപോളി സിഗാർ തെറുക്കുന്നതിനുള്ള പുകയില ദിണ്ടിഗലിൽ നിന്നായിരുന്നു എത്തിയിരുന്നത്. ഈ പുകയില ഓറഞ്ച്, ആപ്പിൾ പൈനാപ്പിൾ, മുന്തിരി തുടങ്ങിയ പഴങ്ങളുടെ ജ്യൂസിൽ ഏതാനും വർഷങ്ങൾ സൂക്ഷിച്ഛ് പുളിപ്പിച്ച ശേഷമാണ് സിഗാർ ഉണ്ടാക്കാനായി ഉപയോഗിച്ചിരുന്നത്. അതിൽ തേനും ശർക്കരയും കൂടി ചേർക്കുമായിരുന്നു. തൊഴിലാളികൾ ഈ പുകയില ഉപയോഗിച്ച് 6 ഇഞ്ച് നീളമുള്ള സിഗാറുകൾ തെറുക്കും. ഈ കൂട്ട് സിഗാറിന് സവിശേഷമായൊരു ഇന്ത്യൻ ഫ്ലേവർ നൽകി. വിൻസ്റ്റൺ ചർച്ചിലിനെപ്പോലും ട്രിച്ചിനോപോളി സിഗാറിലേക്ക് അടുപ്പിച്ചത് ഈ ഫ്ലേവർ ആണത്രേ.

"വെരി മൈൽഡ് സ്മോക്ക്' എന്ന പരസ്യവാചകത്തോടെ അവതരിച്ച ട്രിച്ചിനോപോളി സിഗാറുകൾ അര പൗണ്ടിന് ആയിരമെണ്ണം എന്ന നിരക്കിൽ വിപണിയിൽ ലഭ്യമായിരുന്നു. ലാ കൊറോണ പോലെയുള്ള മറ്റു പ്രധാന ബ്രാൻഡുകൾ 0.8 പൗണ്ടിന് നൂറെണ്ണം എന്ന നിലയിൽ വിറ്റഴിച്ചിരുന്ന സമയത്താണ് ഇതെന്നോർക്കണം. ഭരണാധികാരികളുടെയും എഴുത്തുകാരുടെയുമൊക്കെ പ്രിയപ്പെട്ട സിഗാറായി മാറാൻ ട്രിച്ചിനോപ്പോളിയ്ക്ക് അധികകാലം വേണ്ടിവന്നില്ല.

You May Also Like- സെക്കന്റുകൾക്കുള്ളിൽ കോവിഡ് ബാധ മണത്തറിയും; ഇന്ത്യ൯ ആർമിയുടെ ശ്വാന സേന; ചിത്രങ്ങൾ കാണാം

പക്ഷേ, വളരെ വിലക്കുറവിൽ ഫാക്ടറികളിൽ നിർമിക്കാവുന്ന സിഗരറ്റുകളുടെ കടന്നുവരവോടെ ട്രിച്ചിനോപോളി സിഗാറിന്റെ പ്രതാപകാലം അവസാനിക്കാൻ തുടങ്ങുകയായിരുന്നു. ഉയർന്ന നികുതിയും സിഗാർ തെറുക്കാൻ വൈഭവമുള്ള തൊഴിലാളികളുടെ അഭാവവും അതിന് ആക്കം കൂട്ടി. നാലായിരത്തോളം നിർമാണ യൂണിറ്റുകൾ അടച്ചുപൂട്ടേണ്ടി വന്നു. ഇപ്പോൾ അതിജീവിക്കുന്നത് ഫെൻ തോംസൺ എന്ന കമ്പനി മാത്രം!

സിഗാർ വലിക്കൽ ഭ്രമമായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിന് ഗുണമേന്മയുള്ള സിഗാർ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ഒരു ഉദ്യോഗസ്ഥനെ നിയമിച്ചിരുന്നു എന്നറിഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ചീഫ് കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് എന്ന് പൊതുവെ എല്ലാവരും കരുതിയ സി സി എ എന്ന ആ തസ്തികയുടെ പൂർണനാമം ചർച്ചിൽസ് സിഗാർ അസിസ്റ്റന്റ് എന്നായിരുന്നു! ചർച്ചിലിന് നല്ല ഗുണമേന്മയുള്ള ട്രിച്ചിനൊപോളി സിഗാർ തിരുച്ചിറപ്പള്ളിയിൽ നിന്നും നേരിട്ട് എത്തിക്കുക എന്നതായിരുന്നു ഈ ഉദ്യോഗസ്ഥന്റെ ജോലി. തിരുച്ചിറപ്പള്ളിക്കാരൻ ട്രിച്ചിനോപോളി സിഗാർ അത്രമേൽ പ്രതാപശാലിയായിരുന്നു എന്ന് ചുരുക്കം!
Published by: Anuraj GR
First published: February 11, 2021, 9:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories