നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഈ പയ്യൻ മുട്ടയിടും; അവകാശവാദത്തിന് കാരണം കണ്ടെത്താനാകാതെ ഡോക്ടർമാർ

  ഈ പയ്യൻ മുട്ടയിടും; അവകാശവാദത്തിന് കാരണം കണ്ടെത്താനാകാതെ ഡോക്ടർമാർ

  മലദ്വാരത്തിലാണ് മുട്ടകൾ കണ്ടെത്തിയിരിക്കുന്നത്

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   ഡോക്ടർമാരെ അമ്പരപ്പിച്ച്‌ മുട്ടയിടുന്ന കൗമാരക്കാരന്‍. ഇന്തോനേഷ്യയിൽ നിന്നുള്ള 14 കാരനായ അക്മലാണ് തനിക്ക് മുട്ടയിടുന്ന പ്രശ്നമുണ്ടെന്ന് പറഞ്ഞ് ആശുപത്രിയെ സമീപിച്ചത്. ആശുപത്രിയിൽ വച്ചും രണ്ട് മുട്ടകൾ ഇട്ടതോടെ പ്രശ്നം എന്താണെന്ന് കണ്ടെത്താനാകാതെ കുഴയുകയാണ് ഡോക്ടർമാർ.

   ദക്ഷിണ സുൽവേസി പ്രവിശ്യയിലെ ഗോവ റിഗൻസിയിലുള്ള സൈക്ക് യൂസഫ് ആശുപത്രിയിലാണ് പിതാവിനൊപ്പം അക്മൽ ചികിൽസ തേടാനെത്തിയത്. കഴിഞ്ഞ രണ്ട് വർഷമായി മകൻ മുട്ടയിടുന്നുണ്ടെന്നും 20 മുട്ടകളാണ് ഇതിനോടകം അക്മലിന്റെ ശരീരത്തിൽ നിന്നും എടുത്തത് എന്നും പിതാവ് പറയുന്നു.

   ഡെയ്ലി സ്റ്റാർ എന്ന മാധ്യമത്തിന്റെ 2018 ലെ റിപ്പോർട്ട് പ്രകാരം മുട്ടയിടുന്നു എന്ന പ്രശ്നവുമായി വിവിധ ആശുപത്രികളിൽ നിരവധി തവണ ആക്മലിനെ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇത് എങ്ങനെ സംഭവിക്കുന്നു എന്ന് കണ്ടെത്താൻ ഡോക്ടർമാർക്ക് ഇതുവരെ സാധിച്ചിട്ടില്ല. മനുഷ്യ ശരീരത്തിൽ മുട്ട രൂപപ്പെടാൻ സാധ്യമല്ല എന്ന് തന്നെയാണ് സൈക്ക് യൂസഫ് ആശുപത്രിയിലെ ഡോക്ടർമാരുടെയും വാദം.

   അക്മലിന്റെ മലദ്വാരത്തിലാണ് മുട്ടകൾ കണ്ടെത്തിയിരിക്കുന്നത് എന്നാൽ അക്മലിന്റെ ശരീരത്തിൽ മുട്ടയുണ്ടാകുന്നു എന്ന വാദത്തെ ഡോക്ടർമാർ തള്ളുന്നു. കുട്ടിയുടെ ശരീരത്തിൽ നിന്നും ലഭിച്ച മുട്ട പൊട്ടിച്ചു നോക്കിയപ്പോൾ സാധാരണ മുട്ടകളെപ്പോലെ മഞ്ഞയും വെള്ളയും തന്നെയാണ് കണ്ടത്.   മലദ്വാരത്തിൽ മുട്ട ഒളിപ്പിച്ച് കൃതൃമമായി പ്രശ്നം സൃഷ്ടിക്കുകയാണോ എന്ന് നോക്കുന്നതിനായി അക്മലിനെ ഒരാഴ്ച്ച ആശുപത്രിയിൽ ക്വാറന്റൈനിൽ ആക്കുകയും ചെയ്തിരുന്നു. മുട്ട ഒന്നിച്ച് വിഴുങ്ങിയതായിരിക്കുമോ എന്നതാണ് മറ്റൊരു സംശയം. എന്നാൽ ഇത്തരം കാര്യങ്ങൾ പറഞ്ഞ് കുട്ടിയെ അപകീർത്തിപ്പെടുത്തരുത് എന്നാണ് പിതാവിന്റെ അപേക്ഷ.

   “ഒരു മുട്ട മുഴുവനായി ഒരിക്കലും മകൻ വിഴുങ്ങിയിട്ടില്ല. അവൻ എന്തിന് അത്തരത്തിൽ ചെയ്യണം? എന്റെ ഗ്രാമത്തിലെ ഇമാം ആണ് ഞാൻ. യാതൊരു തരത്തിലുള്ള മന്ത്രവാദവും അവിടെ ഇല്ല. ദൈവത്തിൽ മാത്രമാണ് ഞാൻ വിശ്വസിക്കുന്നത്,” അക്മലിന്റെ പിതാവായ റുസ്ലി ഡെയ്ലി സ്റ്റാറിനോട് പറഞ്ഞു.

   അതേ സമയം ശാസ്ത്രീയമായി മനുഷ്യ ശരീരത്തിൽ മുട്ടകൾ രൂപപ്പെടില്ല എന്നും മനുഷ്യരുടെ ദഹനവ്യവസ്ഥ പ്രകാരം ഇത് തീർത്തും അസാധ്യമാണെന്നും ആശുപത്രി വക്താവ് മുഹമ്മദ് തസ്ലീം പറഞ്ഞു. കഴിഞ്ഞ വർഷത്തെ പഠനങ്ങൾ പ്രകാരം അക്മലിന്റെ ശരീരത്തിൽ നിന്നും കണ്ടെത്തിയിട്ടുള്ളവ കോഴി മുട്ടകളാണെന്നും മുഹമ്മദ് തസ്ലീം കൂട്ടിചേർത്തു. അക്മലിന്റെ അപൂർവ്വമായ ആരോഗ്യ പ്രശ്നത്തിൽ കൂടുതൽ വ്യക്തതക്കായി കാത്തിരിക്കുകയാണ് ആശുപത്രി അധികൃതരും.

   2014 ലും സമാനമായ അവകാശവാദവുമായി ഇന്തോനേഷ്യയിലെ തന്നെ വടക്കൻ സുൽവേസിയിൽ നിന്നുള്ള 29 കാരി യുവതിയും രംഗത്ത് എത്തിയിരുന്നു. 5 മുട്ടകൾ ഇട്ടു എന്നായിരുന്നു യുവതി അവകാശപ്പെട്ടത്. എന്നാൽ പൊലീസ് അന്വേഷണത്തിൽ ഇത് കളവാണെന്ന് ബോധ്യപ്പെട്ടു. ആത്മീയ പ്രവർത്തനങ്ങൾ നടത്തിയിരുന്ന ഇവർ കൂടുതൽ പ്രചാരം ലഭിക്കുന്നതിനാണ് ഇത്തരം ഒരു അവകാശവാദവുമായി രംഗത്ത് എത്തിയത് എന്നായിരുന്നു കണ്ടെത്തൽ.
   Published by:user_57
   First published:
   )}