• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഭൂമി കുലുങ്ങിയിട്ടും പ്രാര്‍ഥന തുടര്‍ന്ന് ഇമാം; 150 പേര്‍ മരിച്ച ഇന്തോനേഷ്യയില്‍ നിന്നുള്ള വീഡിയോ വൈറല്‍


Updated: August 6, 2018, 7:50 PM IST
ഭൂമി കുലുങ്ങിയിട്ടും പ്രാര്‍ഥന തുടര്‍ന്ന് ഇമാം; 150 പേര്‍ മരിച്ച ഇന്തോനേഷ്യയില്‍ നിന്നുള്ള വീഡിയോ വൈറല്‍

Updated: August 6, 2018, 7:50 PM IST
ശക്തമായ ഭൂമി കുലുക്കത്തിലും ഒന്നുമറിയാതെ പ്രാര്‍ഥിക്കുന്ന മുസ്ലീംപുരോഹിതന്റെ വീഡിയോ വൈറല്‍.

കഴിഞ്ഞ ദിവസം ഇന്തോനേഷ്യയില്‍ നൂറ്റി അമ്പതോളം പേരുടെ മരണത്തിനിടയാക്കിയ ഭൂമി കുലുക്കത്തിനിടയിലാണ് ഈ പുരോഹിതന്റെ പ്രാര്‍ഥന.

ഭൂകമ്പം ഏറ്റവുമധികം നാശം വിതച്ച ബാലി ദ്വീപിലെ പള്ളിയില്‍ നിന്നുള്ള കാഴ്ചയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഭൂമികുലുക്കമുണ്ടായതിനെ തുടര്‍ന്ന് ഇദ്ദേഹത്തിനൊപ്പം പ്രാര്‍ഥിച്ചു നിന്ന ചിലര്‍ ഓടി രക്ഷപ്പെട്ടു.

എന്നാല്‍ ഇദ്ദേഹം പ്രാര്‍ഥനയില്‍ മുഴുകുകയായിരുന്നു. ശക്തമായി ഭൂമി കുലുങ്ങിയപ്പോള്‍ ഭിത്തിയില്‍ പിടിച്ചു നിന്നാണ് ഈ ഇമാം പ്രാര്‍ഥന തുടര്‍ന്നത്. ഒരു കൈ നെഞ്ചില്‍ അമര്‍ത്തിയിട്ടുമുണ്ട്.. എതാനും ചിലര്‍ ഇമാമിന് പിന്നില്‍ നിന്ന് പ്രാര്‍ഥന തുടരുന്നതും ദൃശ്യങ്ങളില്‍ വ്യക്തം. അള്ളാഹുവിന്റെ കാരുണ്യമെന്നാണ് പലരും ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

First published: August 6, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍