• HOME
 • »
 • NEWS
 • »
 • buzz
 • »
 • Cleanest Cities In India | ഇൻഡോർ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായതെങ്ങിനെ?‍ നേട്ടം തുടർച്ചയായ അഞ്ചാം വർഷം

Cleanest Cities In India | ഇൻഡോർ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായതെങ്ങിനെ?‍ നേട്ടം തുടർച്ചയായ അഞ്ചാം വർഷം

പട്ടികയിലെ ആദ്യ പത്തിൽ കേരളത്തിലെ ഒരു നഗരം പോലും ഇടം നേടിയില്ല

വൃത്തിയുള്ള ഇന്ത്യൻ നഗരത്തിനുള്ള പുരസ്കാരം രാഷ്ട്രപതി രാംനാഥ് കോവിന്ദ് കൈമാറുന്നു

വൃത്തിയുള്ള ഇന്ത്യൻ നഗരത്തിനുള്ള പുരസ്കാരം രാഷ്ട്രപതി രാംനാഥ് കോവിന്ദ് കൈമാറുന്നു

 • Last Updated :
 • Share this:
  ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി (cleanest city) ഇന്‍ഡോര്‍ (Indore) തെരഞ്ഞെടുക്കപ്പെട്ടു. സൂറത്ത് (ഗുജറാത്ത്), വിജയവാഡ (ആന്ധ്രാപ്രദേശ്) എന്നിവ യഥാക്രമം രാജ്യത്തെ രണ്ടാമത്തെയും മൂന്നാമത്തെയും വൃത്തിയുള്ള നഗരങ്ങളായി തെരഞ്ഞെടുത്തു. 2021ലെ വാര്‍ഷിക ശുചിത്വ സര്‍വേയില്‍ ഏറ്റവും വൃത്തിയുള്ള ഗംഗാ പട്ടണ വിഭാഗത്തില്‍ വാരണാസിക്ക് (Varanasi) ഒന്നാം സ്ഥാനം ലഭിച്ചു.

  ശനിയാഴ്ച ന്യൂഡല്‍ഹിയിലെ വിജ്ഞാൻ ഭവനില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് (Ramnath Kovind) നഗരങ്ങളെ ആദരിച്ചു. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം (എംഒഎച്ച്‌യുഎ) ആണ് നഗരങ്ങളെ അഭിനന്ദിക്കുന്നതിനായി 'സ്വച്ഛ് അമൃത് മഹോത്സവ്' പരിപാടി സംഘടിപ്പിച്ചത്.

  'തുടര്‍ച്ചയായ 5-ാം വര്‍ഷവും ഇന്‍ഡോറിനെ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തെരഞ്ഞെടുത്തു. നഗരത്തിന്റെ ഈ നേട്ടം നിലനിര്‍ത്തുന്നതിനുള്ള മാതൃകാപരമായ പ്രതിബദ്ധതയ്ക്ക് ജനങ്ങള്‍ക്കും, രാഷ്ട്രീയ നേതൃത്വത്തിനും, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, സ്വച്ഛഗ്രഹികള്‍, സഫായിമിത്രകള്‍ എന്നിവര്‍ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍'' കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പുരി ട്വിറ്ററില്‍ കുറിച്ചു.

  വാര്‍ഷിക ശുചിത്വ സര്‍വേയില്‍ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട മറ്റൊരു നഗരം ഛത്തീസ്ഗഡാണ്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ അവാര്‍ഡ് ഏറ്റുവാങ്ങാനായി ചടങ്ങിനെത്തിയിരുന്നു. ഈ നേട്ടം സാധ്യമാക്കിയതിന്, ശുചിത്വ സംവിധാനവുമായി ബന്ധപ്പെട്ട ആളുകള്‍, സര്‍ക്കാര്‍ പ്രതിനിധികള്‍, ഭരണകൂടം, ഛത്തീസ്ഗഢിലെ ജനങ്ങള്‍ എന്നിവര്‍ക്ക് അദ്ദേഹം അവാര്‍ഡ് സമര്‍പ്പിച്ചു.

  സ്വച്ഛ് സര്‍വേക്ഷന്‍ 2021-ന്റെ ഭാഗമായി, ദിവ്യ (പ്ലാറ്റിനം), അനുപം (സ്വര്‍ണം), ഉജ്ജവല്‍ (വെള്ളി), ഉദിത് (വെങ്കലം), ആരോഹി എന്നിങ്ങനെ അഞ്ച് അധിക ഉപവിഭാഗങ്ങളുള്ള 'പ്രേരക് ദൗര്‍ സമ്മാന്‍' എന്ന പേരില്‍ ഒരു പുതിയ വിഭാഗം അവാര്‍ഡുകളും അവതരിപ്പിച്ചു. നനവുള്ളതും ഉണങ്ങിയതമായ വിഭാഗങ്ങളായി വേര്‍തിരിക്കുന്ന മാലിന്യങ്ങള്‍, നഗരങ്ങളിലെ ശുചിത്വ നില, മാലിന്യ നിക്ഷേപത്തിന്റെ ശതമാനം, മറ്റ് ഘടകങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍, പ്രേരക് ദൗര്‍ സമ്മാന്‍ വിഭാഗത്തിൽ നഗരങ്ങളെ തരംതിരിച്ചിട്ടുണ്ട്.

  4,320 നഗരങ്ങളുടെ പങ്കാളിത്തത്തോടെ, സ്വച്ഛ് സര്‍വേക്ഷന്റെ ആറാം പതിപ്പ് ലോകത്തിലെ ഏറ്റവും വലിയ നഗര ശുചിത്വ സര്‍വേയായി മാറിയെന്ന് മന്ത്രാലയം പറഞ്ഞു. ഈ വര്‍ഷം ലഭിച്ച ഒട്ടനവധി പൗരന്മാരുടെ ഫീഡ്ബാക്കിലൂടെ ഈ വര്‍ഷത്തെ സര്‍വേയുടെ ഫലം അളക്കാന്‍ കഴിയും. കഴിഞ്ഞ വര്‍ഷം 1. 87 കോടി ആളുകളില്‍ നിന്നാണ് ഫീഡ്ബാക്ക് ലഭിച്ചതെങ്കില്‍ ഈ വര്‍ഷം അത് 5 കോടിയിലധികം പേരിൽ നിന്നാണ് ഫീഡ്ബാക്ക് ലഭിച്ചത്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിരവധി വെല്ലുവിളികള്‍ക്കിടയിലും 28 ദിവസത്തെ റെക്കോര്‍ഡ് സമയത്തിലാണ് 2021 പതിപ്പ് നടത്തിയതെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

  ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള 10 നഗരങ്ങള്‍:

  1. ഇന്‍ഡോര്‍
  2. സൂറത്ത്
  3. വിജയവാഡ
  4. നവി മുംബൈ
  5. പൂനെ
  6. റായ്പൂര്‍
  7. ഭോപ്പാല്‍
  8. വഡോദര
  9. വിശാഖപട്ടണം
  10. അഹമ്മദാബാദ്

  Summary: Indore bags the award for cleanest city in India
  Published by:user_57
  First published: