• HOME
  • »
  • NEWS
  • »
  • buzz
  • »
  • കോവിഡ് നാളുകളിൽ ജോലി നഷ്‌ടമായി; ഇന്ദുവിന്റെ പുതിയ ധാബയ്ക്ക് ട്വിറ്ററിൽ വൻ പിന്തുണ

കോവിഡ് നാളുകളിൽ ജോലി നഷ്‌ടമായി; ഇന്ദുവിന്റെ പുതിയ ധാബയ്ക്ക് ട്വിറ്ററിൽ വൻ പിന്തുണ

ജോലി നഷ്ടപ്പെട്ടതിന് ശേഷം 'ഇന്ദു ധാബ' എന്ന പേരിൽ ഒരു പുതിയ സംരംഭം ആരംഭിച്ചതായാണ് യുവതി ട്വീറ്റ് ചെയ്തിരിക്കുന്നത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    കോവിഡ് മഹാമാരി ആഗോളതലത്തിൽ തൊഴിൽമേഖലകളെ ബാധിച്ചിരിക്കുകയാണ്. കൊവിഡ് 19 രണ്ടാം തരംഗം ഇന്ത്യയെ ബാധിച്ചതോടെ ഒരു ദിവസം രണ്ട് ലക്ഷത്തിലധികം കേസുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത് വീണ്ടും തൊഴിൽ മേഖലകളെ ബാധിക്കാനിടയുണ്ട്. എന്നാൽ പ്രതിസന്ധികളിൽ തളരാത്ത നിരവധി സ്ത്രീകളിൽ ഒരാളാണ് ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശിയായ ഇന്ദു. കൊറോണയെ തുടർന്ന് ജോലി നഷ്ടപ്പെട്ടതിന് ശേഷം സ്വന്തം ബിസിനസ്സ് ആരംഭിച്ച് പൂർവ്വാധികം ശക്തിയോടെ ജീവിതം തിരിച്ചു പിടിച്ചിരിക്കുകയാണ് ഇന്ദു.

    തന്റെ ബിസിനസ് സംരംഭത്തെക്കുറിച്ച് ബുധനാഴ്ചയാണ് ഇന്ദു ട്വിറ്ററിൽ കുറിച്ചത്. ജോലി നഷ്ടപ്പെട്ടതിന് ശേഷം 'ഇന്ദു ധാബ' എന്ന പേരിൽ ഒരു പുതിയ സംരംഭം ആരംഭിച്ചതായാണ് യുവതി ട്വീറ്റ് ചെയ്തിരിക്കുന്നത്. 30 രൂപയ്ക്ക് മുതൽ ഇവിടെ ഭക്ഷണം ലഭിക്കും. തനിയ്ക്ക് പിന്തുണ നൽകണമെന്നാണ് ഇന്ദു ട്വിറ്ററിലൂടെ തന്റെ ഫോളോവേഴ്സിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.  ട്വീറ്റിൽ ഇന്ദു തയ്യാറാക്കിയ താലിയുടെ ചിത്രവും ഷെയർ ചെയ്തിട്ടുണ്ട്. അതിൽ ചോറ്, ചപ്പാത്തി, റൈത്ത, രജ്മ കറി എന്നിവയും സവാളയും കാണാം. ഇന്ദുവിന്റെ ട്വീറ്റിന് ട്വിറ്ററിൽ മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. മൈക്രോബ്ലോഗിംഗ് സൈറ്റിൽ ഇന്ദുവിന്റെ പോസ്റ്റിന് 40.4 കെ ലൈക്കുകളും, 5.8 കെ റീട്വീറ്റുകൾ ലഭിച്ചു.

    തന്റെ തീരുമാനത്തെ പിന്തുണയ്ക്കുകയും ബിസിനസ്സ് പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവരോടും നന്ദി അറിയിച്ച് ഇന്ദു മറ്റൊരു ട്വീറ്റും പോസ്റ്റ് ചെയ്തു. തന്റെ ഫോളോവേഴ്സിന് നന്ദി അറിയിച്ച ഇന്ദു കാൺപൂരിൽ താങ്ങാവുന്ന വിലയ്ക്ക് ഗുണനിലവാരമുള്ള ഭക്ഷണം വിതരണം ചെയ്യുമെന്ന ഉറപ്പും നൽകി. ഭക്ഷണത്തിന്റെ ഡെലിവറി കൂടി നടപ്പിലാക്കാനാണ് ഇന്ദുവിന്റെ തീരുമാനം.



    ഇന്ദുവിന്റെ ട്വീറ്റിന് മറുപടിയായി നിരവധി പേർ പുതിയ ബിസിനസ്സ് സംരംഭത്തിന് ആശംസകൾ നേർന്നു. മറ്റൊരു ഉപഭോക്താവ് ഭക്ഷണത്തിന്റെ ചിത്രം കണ്ട് കൊതി തോന്നിയെന്നും കമന്റ് ചെയ്തു. മറ്റൊരു ട്വിറ്റർ ഉപഭോക്താവ് ഇന്ദുവിന്റെ തീരുമാനത്തെ അഭിനന്ദിക്കുകയും ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയോട് പ്രതികരിക്കാനുള്ള മികച്ച മാർഗമാണിതെന്നും കുറിച്ചു. മുമ്പുണ്ടായിരുന്ന ജോലിയേക്കാൾ കൂടുതൽ നേട്ടം പുതിയ ബിസിനസ്സിലൂടെ നേടാനാകട്ടെയെന്നും ചില ഉപഭോക്താക്കൾ ആശംസിച്ചു.

    കോവിഡ് 19 പകർച്ചവ്യാധി മൂലം രാജ്യത്ത് 41 ലക്ഷം യുവാക്കൾക്ക് തൊഴിൽ നഷ്ടപ്പെട്ടതായി ആഗസ്റ്റിൽ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
    റിപ്പോർട്ട് അനുസരിച്ച് നിർമാണ, കാർഷിക മേഖലയിലെ തൊഴിലാളികളാണ് തൊഴിൽ നഷ്ടത്തിൽ ഭൂരിഭാഗവും. പ്രതിസന്ധി വളരെ പെട്ടെന്ന് ബാധിച്ചത് യുവാക്കളായ തൊഴിലാളികളെയാണ്.ഏഷ്യാ-പസഫിക് മേഖലയിലെ 15 മുതല്‍ 25 വയസ് വരെയുള്ള 22 കോടിയോളം യുവാക്കളായ തൊഴിലാളികളെയാണ് പ്രതിസന്ധി ബാധിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിൽ, പകർച്ചവ്യാധി സമയത്ത് മൂന്നിൽ രണ്ട് ഫേം ലെവൽ അപ്രന്റീസ്ഷിപ്പുകളും മുക്കാൽ ഇന്റേൺഷിപ്പുകളും പൂർണ്ണമായും തടസ്സപ്പെട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു.

    Keywords: Coronavirus, Twitter, Business, Kanpur, Uttar pradesh, കൊറോണ വൈറസ്, ട്വിറ്റർ, കാൺപൂർ, ബിസിനസ്, ഉത്തർപ്രദേശ്
    Published by:user_57
    First published: