നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • Viral video | ആമിനയുടെ വീട് ജപ്തി ചെയ്യില്ല എന്ന് യൂസഫലിയുടെ ഉറപ്പ്; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

    Viral video | ആമിനയുടെ വീട് ജപ്തി ചെയ്യില്ല എന്ന് യൂസഫലിയുടെ ഉറപ്പ്; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

    Industrialist Yusuff Ali promises a woman to save her home from being attached by the bank | ആമിനയുടെ അഞ്ചു ലക്ഷത്തിന്റെ ബാങ്ക് വായ്പ്പ അടച്ച് ജപ്തി ഒഴിവാക്കാമെന്ന ഉറപ്പ് നൽകി യൂസഫലി. വീഡിയോ വൈറൽ

    (വീഡിയോ ദൃശ്യം)

    (വീഡിയോ ദൃശ്യം)

    • Share this:
      ദുരന്തമുഖത്തു നിന്നും തന്നെ രക്ഷപെടുത്തിയവർക്ക് നേരിട്ട് നന്ദി പറയാനെത്തിയ വ്യവസായി എം.എ. യൂസസഫലി (M.A. Yusuff Ali) കാരണം ആമിനയ്ക്കു തിരികെ ലഭിക്കുന്നത് തന്റെ കിടപ്പാടം. ഹെലികോപ്ടർ അപകടത്തിൽ നിന്നും തന്നെ രക്ഷിച്ചവർക്കുള്ള പാരിതോഷികവുമായി എത്തിയതാണ് അദ്ദേഹം. അപകടം നടന്ന സ്ഥലവും അതിന്റെ ഉടമസ്ഥനുമായ പീറ്റർ നിക്കോളാസിനെയും കുടുംബത്തെയും കണ്ട് നന്ദി പറയാനെത്തിയതാണ് അദ്ദേഹം.

      യൂസഫലി തിരികെ കാറിൽ കയറാൻ നേരമാണ് കയ്യിലെ തുണ്ടുകടലാസ്സിൽ കുറിച്ച സങ്കടവുമായി ആമിന എത്തിയത്. വീട് പണയപ്പെടുത്തി ബാങ്ക് വായ്പ്പ എടുത്ത ഇനത്തിൽ അഞ്ചു ലക്ഷം രൂപ അടയ്ക്കാനുണ്ട്. തിരിച്ചടയ്ക്കാൻ കഴിയാതായതോടു കൂടി വീട് ജപ്തി ഭീഷണിയിലാണ്. ഉടൻ തന്നെ തന്റെ ജീവനക്കാർക്ക് ആ ബാങ്കിൽ പോയി പണം അടച്ച് ജപ്തി നടപടികൾ ഒഴിവാക്കാനുള്ള നിർദ്ദേശം നൽകുകയായിരുന്നു യൂസഫലി. ശേഷം 'ജപ്തിയുണ്ടാകില്ല, പോരെ' എന്ന ആശ്വാസ വാക്കുകൾ ആമിനയ്ക്കും നൽകി.

      ‘ഈ ബാങ്കിൽ പോവുക, അന്വേഷിക്കുക. ജപ്തി പാടില്ല. കാശുകൊടുക്കുക ഡോക്യുമെന്റ് എടുത്ത് ഇവരുടെ കയ്യിൽകൊടുത്ത് എന്നെ അറിയിക്കുക’, യൂസഫലി തന്റെ ജീവനക്കാർക്ക് നിർദ്ദേശം നൽകി. കാറിൽ കയറി പോകുന്നതിനു തൊട്ടുമുൻപ് വരെയും ആമിനയ്ക്ക് ആ ഉറപ്പ് ആവർത്തിച്ച് നല്കിയിട്ടേ അദ്ദേഹം മടങ്ങിയുള്ളൂ. വീഡിയോ ചുവടെ കാണാം.




      Also read: ഒരു പുതുമയില്ലാത്ത മൂന്നാമത്തെ ചലച്ചിത്രം; 'ഗോൾഡ്' സിനിമയെക്കുറിച്ച് അൽഫോൺസ് പുത്രൻ

      പൃഥ്വിരാജ് (Prithviraj), നയൻ‌താര (Nayanthara), അൽഫോൺസ് പുത്രൻ (Alphonse Puthren) എന്നിവർ ആദ്യമായി ഒന്നിക്കുന്ന മലയാള ചിത്രമാണ് 'ഗോൾഡ്' (Gold movie). ഷൂട്ടിംഗ് പൂർത്തിയായ ചിത്രം പോസ്റ്റ് പ്രൊഡക്ഷനിലാണ്. നേരം, പ്രേമം തുടങ്ങിയ സിനിമകളുടെ ഫാൻസ്‌ ആയ ആരാധകരോട് ഈ വേളയിൽ സിനിമയെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെ രണ്ടുവാക്ക് പറയുകയാണ് അൽഫോൺസ്.

      "ഗോൾഡ് (GOLD) എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞിട്ട് ഇപ്പൊ ചിത്രസംയോജനം നടക്കുകയാണ്. നേരവും പ്രേമവും പോലെയല്ല ഈ സിനിമ. ഇത് വേറെ ഒരു ടൈപ്പ് സിനിമയാണ്. കൊറച്ചു നല്ല കഥാപാത്രങ്ങളും , കൊറച്ചു നല്ല താരങ്ങളും, രണ്ടു മൂന്നു പാട്ടുകൾ , കൊറച്ചു തമാശകളും ഒള്ള ഒരു പുതുമയില്ലാത്ത മൂന്നാമത്തെ ചലച്ചിത്രം. പതിവ് പോലെ ഒരു മുന്നറിയിപ്പ് ! യുദ്ധവും, പ്രേമവും പ്രതീക്ഷിച്ചു ആ വഴിക്കു ആരും വരരുത്," അൽഫോൺസ് കുറിച്ചു.

      ശേഷം കമന്റ് ബോക്സിൽ വന്നവരോട് മറുപടി പറയുകയും ചെയ്തിട്ടുണ്ട്. 'രണ്ട് ശലഭമെങ്കിലും?' എന്ന് ആകാംക്ഷയോടെ ചോദിച്ച ആൾക്ക് 'രണ്ടല്ല.. മൂന്ന് ശലഭമുണ്ട്' എന്ന് അൽഫോൺസ് മറുപടി കൊടുത്തിട്ടുണ്ട്. സ്വർണ്ണം സ്വർണ്ണക്കടത്തിന്റെ കഥയാണോ എന്ന് ചോദിച്ചയാൾക്കും മറുപടിയുണ്ട്. 'അല്ല' എന്നാണ് ഉത്തരം.
      Published by:user_57
      First published: