ന്യൂഡൽഹി: വെജിറ്റേറിയൻ ആയ പുരുഷൻമാരെ ഡേറ്റ് ചെയ്യുന്നതിനെ പരിഹസിച്ച് സ്‌കിറ്റ് ചെയ്ത സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നു. സസ്യാഹാരിയായ പ്രത്യേകിച്ചും ജൈനമതവിശ്വാസികളായ പുരുഷൻമാരെയാണ് ഇൻഫ്ലുവൻസർ സ്‌കിറ്റിൽ കളിയാക്കുന്നത്. പ്രാപ്തി എലിസബത്ത് എന്ന ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസറാണ് വീഡിയോ പോസ്റ്റ് ചെയ്തത്.
വീഡിയോ വൈറലായതോടെ നിരവധി പേരാണ് ഇവർക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്. ഒരു പ്രത്യേക വിഭാഗം പുരുഷൻമാരെ കളിയാക്കുന്നുവെന്നാരോപിച്ചാണ് വിമർശകർ എത്തിയത്. ഹാസ്യരൂപേണയാണ് വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്.
View this post on Instagram
” പുരുഷൻമാർക്ക് നിങ്ങളെ നിരാശപ്പെടുത്താൻ കഴിയില്ലെന്ന് കരുതിയോ. ബൂം!വെജിറ്റേറിയൻസ്. നല്ല ഭംഗിയുള്ള, ആറടി പൊക്കമുള്ള ഒരാൾ എന്നോട് പുറത്തേക്ക് പോകാം എന്ന് പറഞ്ഞു. എന്നാൽ അദ്ദേഹം ജൈനമതക്കാരനാണെന്നും വെജിറ്റേറിയനാണെന്നും പറഞ്ഞതോടെ അദ്ദേഹത്തോട് എനിക്ക് തോന്നിയ വികാരം നഷ്ടമായി. എല്ലാ വെജിറ്റേറിയൻ പുരുഷൻമാർക്കും അവരുടെ രീതിയ്‌ക്കൊത്തയാളെ കിട്ടട്ടെ. ഞാൻ അതിൽ ഭാഗമല്ല. നഷ്ടത്തിന് ക്ഷമ ചോദിക്കുന്നു,’ എന്നാണ് സ്‌കിറ്റിൽ പറയുന്നത്.
Also read-‘ഷീ ഹാസ് പാസ്ഡ് എവേ’; മാർക്ക് ലിസ്റ്റിൽ ടീച്ചർ എഴുതിയത് കുട്ടി ജയിച്ചെന്നോ മരിച്ചെന്നോ?
ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയ്‌ക്കെതിരെ നിരവധി പേരാണ് വിമർശനവുമായി എത്തിയത്. ധാർമ്മികതയില്ലാത്ത സംസാരമായിപ്പോയി എന്നാണ് നിരവധി പേർ ഇതിന് കമന്റ് ചെയ്തത്.
അതേസമയം വീഡിയോ ട്വിറ്ററിലും ഏറെ ചർച്ചയായിരുന്നു.
” വിമർശിക്കുന്നതിന്റെ മറവിൽ അവരുടെ നിരാശയാണുള്ളത്. ഒരു ജൈനനായ കോടിശ്വരൻ അവളെ നിരസിച്ചതിന്റെ വേദനയാകും ആ ചിരിയിൽ ഒളിപ്പിച്ചിരിക്കുന്നത്. ദൈവം അവൾക്ക് ശക്തി നൽകട്ടെ,’ എന്നായിരുന്നു ഒരാളുടെ കമന്റ്.
‘വെജിറ്റേറിയൻ ആകുന്നതിലൂടെ മോശം എനർജിയെ ഒഴിവാക്കാൻ പറ്റുമെന്ന് പുരുഷൻമാരെ ബോധ്യപ്പെടുത്തിയതിന് നന്ദി,’ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Instagram Reels, Viral video