ഇന്റർഫേസ് /വാർത്ത /Buzz / Rape Culture| ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുന്നു; വിമർശനങ്ങൾക്കിടയിൽ ബോഡി സ്പ്രേ പരസ്യം നിർത്തിച്ച് സർക്കാർ

Rape Culture| ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുന്നു; വിമർശനങ്ങൾക്കിടയിൽ ബോഡി സ്പ്രേ പരസ്യം നിർത്തിച്ച് സർക്കാർ

ബോഡി സ്പ്രേയുടെ രണ്ട് പരസ്യങ്ങളാണ് ട്വിറ്ററിൽ വലിയ ചർച്ചകൾക്ക് ഇടയാക്കിയത്.

ബോഡി സ്പ്രേയുടെ രണ്ട് പരസ്യങ്ങളാണ് ട്വിറ്ററിൽ വലിയ ചർച്ചകൾക്ക് ഇടയാക്കിയത്.

ബോഡി സ്പ്രേയുടെ രണ്ട് പരസ്യങ്ങളാണ് ട്വിറ്ററിൽ വലിയ ചർച്ചകൾക്ക് ഇടയാക്കിയത്.

  • Share this:

ബലാത്സംഗ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന ( propagating rape culture)വ്യാപക വിമർശനങ്ങൾ ഉയർന്നതിനു പിന്നാലെ ഇന്ത്യൻ ബോഡി സ്പ്രേ കമ്പനിയുടെ പരസ്യം (shot Deodorant ad) നിരോധിച്ച് വാർത്താവിതരണ വകുപ്പ് മന്ത്രാലയം( I&B Ministry). ബോഡി സ്പ്രേയുടെ രണ്ട് പരസ്യങ്ങളാണ് ട്വിറ്ററിൽ വലിയ ചർച്ചകൾക്ക് ഇടയാക്കിയത്.

“ഷോട്ട്” എന്ന ഡിയോഡറന്റ് (shot Deodorant) പരസ്യമാണ് വിവാദത്തിന് കാരണം. രണ്ട് പരസ്യങ്ങളിലും നാല് യുവാക്കൾ ദ്വയാർത്ഥമുള്ള പ്രയോഗങ്ങളാണ് നടത്തുന്നത്. പരസ്യത്തിനെതിരെ വ്യാപകമായ വിമർശനം ഉയർന്നതിനെ തുടർന്ന് ഡൽഹി വനിതാ കമ്മീഷനും വിഷയത്തിൽ ഇടപെട്ടിരുന്നു. പരസ്യത്തിനെതിരെ വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൽ വാർത്താ വിതരണ വകുപ്പ് മന്ത്രി അനുരാഗ് താക്കൂറിന് കത്തും അയച്ചു.

പരസ്യത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടത്. കൂടാതെ ഡൽഹി പൊലീസിന നോട്ടീസും നൽകി. സംഭവത്തിൽ വാർത്താ വിതരണ വകുപ്പ് ഉടൻ തന്നെ നടപടിയും സ്വീകരിച്ചു. പരസ്യം താത്കാലികമായി നിർത്തിവെക്കാനും അന്വേഷണം നടത്താനും ഉത്തരവിട്ടതായി എഎൻഐ റിപ്പോർട്ടിൽ പറയുന്നു.

രാജ്യത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ നാൾക്കുനാൾ വർധിച്ചു വരുന്ന സാഹചര്യത്തിലും പരസ്യങ്ങളിലൂടെ സ്ത്രീകളെ ലൈംഗികച്ചുവയോടെ അവതരിപ്പിക്കുന്നതിനെതിരെയാണ് ട്വിറ്ററിലെ വിമർശനങ്ങൾ.

First published:

Tags: Violence against women