HOME /NEWS /Buzz / ഇതിന്റപ്പുറം ചാടിക്കടന്നവനാണീ... വിദേശ വനിതയുടെ ഇംഗ്ലീഷ് ചോദ്യങ്ങൾക്ക് കട്ട മലയാളത്തിൽ മറുപടിയുമായി ഇന്നസെന്റ്

ഇതിന്റപ്പുറം ചാടിക്കടന്നവനാണീ... വിദേശ വനിതയുടെ ഇംഗ്ലീഷ് ചോദ്യങ്ങൾക്ക് കട്ട മലയാളത്തിൽ മറുപടിയുമായി ഇന്നസെന്റ്

ഇന്നസെന്റ്

ഇന്നസെന്റ്

1989ൽ ഖത്തർ ടെലിവിഷന് വേണ്ടി നൽകിയ അഭിമുഖത്തിൽ ഇംഗ്ലീഷ് ചോദ്യങ്ങളെ മലയാളത്തിൽ നേരിട്ട് ഇന്നസെന്റ്

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

    കരിയറിൽ നാല് സിനിമകളുടെ നിർമാതാവാണ് ഇന്നസെന്റ്. വിടപറയും മുൻപേ, ഇളക്കങ്ങൾ, ഓർമക്കായി, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹം നിർമിച്ച സിനിമകളാണ്. ഏതാണ്ട് മൂന്നരപ്പതിറ്റാണ്ട് മുൻപ് അദ്ദേഹം നൽകിയ ഒരു അപൂർവ അഭിമുഖം സമൂഹ മാധ്യമങ്ങളിൽ എത്തിക്കഴിഞ്ഞു. 1989ൽ ഇന്നസെന്റ് നൽകിയ അഭിമുഖത്തിൽ ചോദ്യകർത്താവ് വിദേശ വനിതയാണ്. ചോദ്യങ്ങൾ ഇംഗ്ളീഷിലും. 1989ൽ ഖത്തർ ടെലിവിഷന് വേണ്ടി ഗിന കോൾമെൻ നടത്തിയ അഭിമുഖം തന്റെ കളക്ഷനിൽ നിന്നും പോസ്റ്റ് ചെയ്തത് എ.വി.എം. ഉണ്ണിയുടെ യൂട്യൂബ് ചാനലിലാണ്.

    Also read: മോന്തയ്ക്കൊന്നു കൊടുത്തിട്ട് കണ്ണാടി എടുത്ത് കാണിച്ചുകൊടുക്കെടാ, അപ്പൊ കാണും മാർക്ക്: ലൈൻമാൻ കുറുപ്പിന്റെ മാസ് ഡയലോഗ്

    നിർമാതാവിന്റെ ജീവിതം എങ്ങനെയെന്ന കോൾമെന്റെ ചോദ്യത്തിന്, നടന്റെ ഈവിധമാണ് കൂടുതൽ എളുപ്പമെന്നും, മറ്റേത് തലവേദനപിടിച്ച പണിയാണെന്നും ഇന്നച്ചൻ മറുപടി നൽകി. പരിഭാഷിയുടെ സഹായത്തോടെയാണ് അദ്ദേഹം മറുപടി നൽകിയത്. മലയാളത്തിന്റെ സ്വന്തം ഇന്നസെന്റായി, മലയാളത്തിൽ തന്നെയാണ് അദ്ദേഹം ഈ അഭിമുഖത്തെ നേരിട്ടത്. എട്ടാം ക്‌ളാസിൽ പഠനം ഉപേക്ഷിച്ച് മദ്രാസിലേക്ക് വണ്ടികയറിയ ഇരിഞ്ഞാലക്കുടക്കാരനായ ഇന്നസെന്റ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയാണ് സിനിമാ ജീവിതത്തിനു തുടക്കം കുറിച്ചത്. ‘നെല്ല്’ സിനിമയിൽ ഒരു ചെറിയ വേഷം ലഭിക്കുകയുമുണ്ടായി.

    ആ അപൂർവ അഭിമുഖം കണ്ടുനോക്കാം:

    ' isDesktop="true" id="591889" youtubeid="G3odjw1HhQE" category="buzz">

    Summary: Innocent gives interview to an English speaking anchor for Qatar television

    First published:

    Tags: Actor innocent, Innocent, Innocent actor