സ്വന്തം മരണം വീഡിയോ ആക്കാന്‍ ശ്രമിച്ച ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്ലുവന്‍സര്‍ അറസ്റ്റില്‍. മുംബൈ സ്വദേശിയായ ഇഫി ഖാന് (ഇര്ഫാന് ഖാന്) ആണ് സ്വന്തം മരണം ചിത്രീകരിച്ച് ഫോളോവേഴ്സിനെ കബളിപ്പിക്കാന്‍ ശ്രമിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ 44,000 ത്തിലധികം ഫോളോവേഴ്സുള്ള ഇന്‍ഫ്ലുവന്‍സറാണ് ഇഫി ഖാന്. സ്വന്തം മരണം ചിത്രീകരിക്കാന്‍ ശ്രമിച്ചതിനാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
കാമുകി തന്റെ പ്രണയം നിരസിച്ചുവെന്നും മരിക്കാനായി റെയില്‍വേ ട്രാക്കില്‍ ഇരുന്നതുമാണ് വീഡിയോ ആയി ഷൂട്ട് ചെയ്തത്. ട്രെയിന്‍ തട്ടിയെന്ന ധാരണ നല്‍കാനായി വീഡിയോ എഡിറ്റു ചെയ്യുകയും ചെയ്തു. സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ട്വിറ്ററില്‍ പങ്കിട്ട ഈ വീഡിയോ വൈറലായി മാറിയതോടെ ബാന്ദ്ര പോലീസിന്റെ ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.
ഇന്ത്യന്‍ റെയില്‍വേ നിയമത്തിലെ സെക്ഷന്‍ 505 (1), സെക്ഷന്‍ 145 (ശല്യപ്പെടുത്തല്‍), സെക്ഷന്‍ 147 (അതിക്രമം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. ഇന്ത്യന്‍ പീനല്‍ കോഡ് (ഐപിസി) വകുപ്പായ 336 (മറ്റുള്ളവരുടെയും തന്റെയും ജീവന് അപകടത്തിലാക്കുക), 188 (ഉത്തരവ് അനുസരിക്കാതിരിക്കുക) എന്നിവ ലംഘിച്ചതിനും ഇര്‍ഫാനെതിരെ കേസെടുത്തിട്ടുണ്ട്.
Also Read-സഞ്ചരിക്കുന്ന 'ഷീ ടോയ്ലറ്റു'മായി സംരംഭക; ഹൈദരാബാദിൽ സ്ത്രീകൾക്ക് ഇനി വൃത്തിയുള്ള ടോയ്ലറ്റുകൾ ഉപയോഗിക്കാം
''ഞാന്‍ ഇത് വിനോദ ആവശ്യങ്ങള്‍ക്കായി ഉണ്ടാക്കി വീഡിയോയാണെന്നും. അതൊരു തെറ്റായി മാറി. ആളുകള്‍ വീഡിയോ തെറ്റായ രീതിയിലാണ് സ്വീകരിച്ചത്. ഒരു പെണ്‍കുട്ടി പ്രണയം നിരസിച്ചാല്‍ ആത്മഹത്യ ചെയ്ത് മരിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന വീഡിയോയാണിതെന്ന് തെറ്റിദ്ധരിക്കപ്പെട്ടു. എന്നാല്‍ വാസ്തവത്തില്‍, ഇത് ഞാന്‍ നിര്‍മ്മിക്കുന്ന ഒരു വീഡിയോ സീരീസിന്റെ ഒരു ഭാഗം മാത്രമാണ്. രണ്ടാം ഭാഗത്ത്, ഞാന്‍ എന്റെ സ്വപ്നത്തില്‍ നിന്ന് ഉണര്‍ന്ന് എന്റെ മാതാപിതാക്കളുടെ മുഖം കാണും, സന്ദേശം പ്രചോദനം നല്‍കുന്നതും ആത്മഹത്യയിലൂടെ മരിക്കരുതെന്ന് ആളുകളോട് പറയുന്നതും ആയിരുന്നു. ' വൈസ് വേള്‍ഡ് ന്യൂസിനോട് ഇര്ഫാന് പറഞ്ഞു. 28കാരനായ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ പിന്നീട് ക്ഷമ ചോദിക്കുകയും വീഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തു.
ചൈനയില്‍ കഴിഞ്ഞ ദിവസം 160 അടി ഉയരത്തിലുള്ള ക്രെയിനില്‍ നിന്ന് വീണ് ടിക് ടോക്ക് താരം മരിച്ചിരുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ മറ്റുള്ളവരില്‍ നിന്ന് സ്വന്തം കണ്ടന്റ് വേറിട്ടു നില്ക്കാന് ആ?ഗ്രഹിക്കുന്നവരാണ് മിക്ക സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സേഴ്സും. ഇതിനായി എന്ത് റിസ്ക് വേണമെങ്കിലും എടുക്കാന്‍ പലരും തയ്യാറാണ്. എന്നാല്‍ ഇത് പലപ്പോഴും വലിയ അപകടങ്ങള്‍ക്കും ജീവന് തന്നെ നഷ്ടപ്പെടുന്നതിനും കാരണമായിട്ടുണ്ട്. ചൈനയിലെ 23 കാരിയായ ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ സിയാവോ ക്യുമിയ്ക്കും സംഭവിച്ചത് ഇതാണ്. ദി സണ്ണിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഈ അപകടം സംഭവിക്കുമ്പോള്‍ സിയാവോ ക്യുമി വീഡിയോ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. ക്യാമറയില്‍ നോക്കി സംസാരിക്കുന്നതിനിടെയാണ് ക്യുമിന്‍ ക്രെയിനില്‍ നിന്ന് താഴേയ്ക്ക് വീഴുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.