സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വിചിത്രമായ പല കാര്യങ്ങളും പങ്കുവെയ്ക്കുന്ന ഇടമാണ് സോഷ്യൽ മീഡിയ. ഇപ്പോഴിതാ നന്നായി ചുംബിക്കാൻ ചെയ്ത വിചിത്രമായ ഒരു കാര്യം വെളിപ്പെടുത്തി ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസറായ യുവതി രംഗത്തെത്തിയിരിക്കുകയാണ്. നാവിന്റെ കുറച്ച് ഭാഗം മുറിച്ച് മാറ്റിയെന്നാണ് യുവതി പറയുന്നത്.
റോച്ചല്ല ഗാരേറ്റ് എന്ന യുവതിയാണ് ഈ വിചിത്ര സംഭവം വെളിപ്പെടുത്തി സോഷ്യൽ മീഡിയ ഉപയോക്താക്കളെ ഞെട്ടിച്ചിരിക്കുന്നത്. നാക്കിനെ വായുടെ താഴ്ഭാഗവുമായി ബന്ധിപ്പിക്കുന്ന ഒരു ടിഷ്യുവാണ് ലിംഗ്വൽ ഫ്രണുലം. അവ തീരെ ചെറുതായതിനാൽ മുറിച്ച് മാറ്റിയെന്നാണ് യുവതി പറയുന്നത്. ആഹാരം കഴിക്കുമ്പോഴും, ചവയ്ക്കുമ്പോഴും വളരെയധികം പ്രശ്‌നങ്ങൾ ഈ ചെറിയ ലിംഗ്വൽ ഫ്രണുലം കാരണം തനിക്കുണ്ടായി എന്നും യുവതി പറയുന്നു. അതിലുപരിയായി നന്നായി ചുംബിക്കാൻ പോലും തനിക്ക് കഴിഞ്ഞിരുന്നില്ലെന്നും ഇവർ പറഞ്ഞു.
ചുംബിക്കുമ്പോൾ തനിക്ക് യാതൊരു സന്തോഷവും ലഭിച്ചിരുന്നില്ല. അത് തന്റെ ആത്മവിശ്വാസത്തെ സാരമായി ബാധിച്ചുവെന്നും യുവതി പറഞ്ഞു. അതുകൊണ്ടാണ് ലിംഗ്വൽ ഫ്രണുലം മുറിച്ച് മാറ്റാൻ തീരുമാനിച്ചത് എന്നും റോച്ചല്ല പറഞ്ഞു. ഇപ്പോൾ വളരെയധികം സന്തോഷം തോന്നുന്നു. എല്ലാവരെയും ആത്മവിശ്വാസത്തോടെ ചുംബിക്കാൻ കഴിയുമെന്നും റോച്ചല്ല പറഞ്ഞു.
”സർജറിയ്ക്ക് മുമ്പ് വരെ ആരെ ചുംബിച്ചാലും ആ ഒരു ഫീൽ തനിക്ക് ലഭിച്ചിരുന്നില്ല. വളരെ മനോഹരമായ ഒരു വികാരമാണ് നമുക്ക് ചുംബിക്കുമ്പോൾ ലഭിക്കുന്നത്. ഇപ്പോൾ എന്റെ നാക്ക് വളരെ അയഞ്ഞ അവസ്ഥയിലാണ്. മുമ്പ് എന്തോ തടസ്സം അനുഭവപ്പെട്ടിരുന്നു,’ റോച്ചല്ല പറഞ്ഞു. അത് മാത്രമല്ല നാവിന്റെ ഈ പ്രശ്‌നം കാരണം തന്റെ സംസാരത്തെയും പലരും കളിയാക്കിയിട്ടുണ്ടെന്നും റോച്ചല്ല പറഞ്ഞു. അതുകൊണ്ട് കൂടിയാണ് സർജറി ചെയ്യാൻ തീരുമാനിച്ചതെന്നും റോച്ചല്ല പറഞ്ഞു.
View this post on Instagram
”എന്റെ സംസാരത്തിന്റെ പേരിൽ നിരവധി പേർ എന്നെ കുട്ടിക്കാലത്ത് കളിയാക്കിയിട്ടുണ്ട്. പിന്നീട് വലുതായ ശേഷം വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമ്പോഴും ഇതേ കളിയാക്കലുകൾ തുടർന്നിരുന്നു,’ റോച്ചല്ല പറഞ്ഞു.
കുട്ടിക്കാലത്ത് ചെയ്യേണ്ട സർജറിയായിരുന്നു ഇതെന്നും റോച്ചല്ല കൂട്ടിച്ചേർത്തു. അന്ന് തന്നെ പരിശോധിച്ച ശിശുരോഗ വിദഗ്ധനും ഈ സർജറി നടത്തണമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ സർജറിയെ തുടർന്നുള്ള വേദനയെ കരുതിയാണ് അത് ചെയ്യാൻ റോച്ചല്ലയുടെ അമ്മ തയ്യാറാകാതിരുന്നത്.
വളർന്നതിന് ശേഷവും ആ പേടി റോച്ചല്ലയ്ക്കും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സർജറി ചെയ്യാൻ തന്നെ റോച്ചല്ല മുന്നോട്ട് വരികയായിരുന്നു. കൂടാതെ സർജറിയ്ക്ക് മുമ്പും ശേഷവുമുള്ള തന്റെ നാവിന്റെ സ്ഥിതി വെളിപ്പെടുത്തുന്ന വീഡിയോയും റോച്ചല്ല സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
നിരവധി മാറ്റങ്ങൾ വരുത്തി ശരീരത്തെ ഒരു പരീക്ഷണ വസ്തുവാക്കി മാറ്റിയ ഒരു ഫ്രഞ്ചുകാരന്റെ വാർത്ത അടുത്തിടെ പുറത്തു വന്നിരുന്നു. മുറിച്ച് മാറ്റിയ മൂക്ക്, നാവ്, ഇംപ്ലാന്റ് ചെയ്ത കൈത്തണ്ട, മുറിച്ച് മാറ്റിയ ചുണ്ടുകൾ, ചെവികൾ എന്നിവയാണ് ഇയാളുടെ ശരീരത്തിൽ വരുത്തിയിട്ടുള്ള മാറ്റങ്ങൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Social media influencer, Surgery, Viral