• HOME
 • »
 • NEWS
 • »
 • buzz
 • »
 • INSTAGRAM INFLUENCER TIED HIS GIRLFRIEND ON TOP OF A CAR DRAWS FLAK MM

പെണ്‍സുഹൃത്തിനെ മുകളിൽ കെട്ടിയിട്ട് കാറോടിച്ചു, ഇന്‍സ്റ്റഗ്രാം താരത്തിന് നേരേ കടുത്ത വിമര്‍ശനം

പ്രതീക്ഷിച്ചത് പോലെ തന്നെ വലിയ ജനശ്രദ്ധ ഈ വീഡിയോയ്ക്ക് ലഭിച്ചു. എന്നാല്‍ ഇത്തവണ പ്രോത്സാഹനത്തിന് പകരം കടുത്ത വിമര്‍ശനങ്ങളാണ് ഇവര്‍ നേരിട്ടത്

പ്രതീക്ഷിച്ചത് പോലെ തന്നെ വലിയ ജനശ്രദ്ധ ഈ വീഡിയോയ്ക്ക് ലഭിച്ചു. എന്നാല്‍ ഇത്തവണ പ്രോത്സാഹനത്തിന് പകരം കടുത്ത വിമര്‍ശനങ്ങളാണ് ഇവര്‍ നേരിട്ടത്

പ്രതീക്ഷിച്ചത് പോലെ തന്നെ വലിയ ജനശ്രദ്ധ ഈ വീഡിയോയ്ക്ക് ലഭിച്ചു. എന്നാല്‍ ഇത്തവണ പ്രോത്സാഹനത്തിന് പകരം കടുത്ത വിമര്‍ശനങ്ങളാണ് ഇവര്‍ നേരിട്ടത്

 • Share this:
  രണ്ട് നിമിഷം മാത്രം നിലനില്‍ക്കുന്ന ഖ്യാതിയ്ക്ക് വേണ്ടി ഏതറ്റം വരെയും പോകുന്ന ആളുകളെ സുലഭമായി കാണാന്‍ സാധിക്കുന്ന ഇടമാണ് സമൂഹം മാധ്യമങ്ങള്‍. ഇതിന്റെ പ്രധാന കാരണം, മതിയായ എണ്ണത്തിലുള്ള കാഴ്ചക്കാര്‍ ഉണ്ടായാല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകള്‍, അത് നിർമ്മിച്ചവർക്ക് വലിയ തുക തന്നെ നേടിക്കൊടുക്കാം എന്നതാണ്. ഇക്കാരണത്താൽ റഷ്യയില്‍ നിന്നുള്ള രണ്ട് സോഷ്യൽ മീഡിയ താരങ്ങൾ തങ്ങളുടെ ഏറ്റവും പുതിയ സ്റ്റണ്ടിന്റെ വീഡിയോ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തു. പ്രതീക്ഷിച്ചത് പോലെ തന്നെ വലിയ ജനശ്രദ്ധ ഈ വീഡിയോയ്ക്ക് ലഭിച്ചു. എന്നാല്‍ ഇത്തവണ പ്രോത്സാഹനത്തിന് പകരം കടുത്ത വിമര്‍ശനങ്ങളാണ് ഇവര്‍ നേരിട്ടത്.

  റഷ്യയിലെ ലക്ഷക്കണക്കിന് ആരാധകരും ഫോളോവേഴ്‌സും ഉള്ള സോഷ്യല്‍ മീഡിയാ ഇന്‍ഫ്ലുവന്‍സറാണ് സെര്‍ഗേ കൊസേങ്കോ. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ എന്നിവിടങ്ങളിലെ എല്ലാം മിന്നും താരമാണ് കക്ഷി. ട്രസ്റ്റ് ടാസ്‌ക് എന്ന കണ്ടന്റ് ബ്രാന്‍ഡ് ആണ് ഇദ്ദേഹം ചെയ്തതില്‍ ഏറ്റവും പ്രശ്തമായത്. ഇത്തരത്തിലുള്ള വീഡിയോകളില്‍, കൊസേങ്കയും, ഇദ്ദേഹത്തിന്റെ പെണ്‍സുഹൃത്തും ചേര്‍ന്ന് തങ്ങള്‍ തമ്മിലുള്ള സ്‌നേഹം നാലാളെ കാണിക്കുന്നതിനുള്ള മല്‍പിടുത്തങ്ങളാണ് ഈ വീഡിയോകളിൽ പൊതുവേ ഉണ്ടാകുന്ന ഉള്ളടക്കം. എന്തായാലും, അത്തരത്തില്‍ ഇവര്‍ അവസാനം പോസ്റ്റ് ചെയ്ത വീഡിയോയാണ് വന്‍ വിവാദം സൃഷ്ടിച്ചിരിക്കുന്നത്.

  വിവാദമായ പുതിയ വീഡിയോയില്‍, സെര്‍ജി തന്റെ കാമുകിയെ ഒരു കയറിന്റെ സഹായത്തോടെ കാറിന്റെ മേല്‍ഭാഗത്ത് കെട്ടിയിരിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. ഇതിനുശേഷം, കാര്‍ അമിത വേഗത്തില്‍ റോഡില്‍ ഓടുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. അതേസമയം, കാറിന്റെ മുകളില്‍ കിടന്ന പെണ്‍കുട്ടി ഭയന്ന് നിലവിളിച്ചു ശബ്ദമുണ്ടാക്കി എങ്കിലും സെര്‍ജി കാര്‍ നിര്‍ത്താന്‍ കൂട്ടാക്കിയില്ല. പകരം അയാള്‍ തുടര്‍ന്നും കാമുകിയുടെ കൈ പിടിച്ച് ഡ്രൈവിംഗ് തുടരുകയാണ് ചെയ്തത്.

  പ്രസ്തുത വീഡിയോ കടുത്ത വിമര്‍ശനങ്ങളാണ് നേരിട്ടത്. ഇത്തരത്തില ഒരു വീഡിയോയിലൂടെ സെര്‍ജി തന്റെ വിഡ്ഢിത്തമാണ് വെളിവാക്കിയിരിക്കുന്നത് എന്നാണ് ആളുകളുടെ പൊതുവേയുള്ള പ്രതികരണം. ഇന്‍സ്റ്റഗ്രാമില്‍ വന്ന പ്രതികരണങ്ങളില്‍ ഒന്ന് 'ഇതില്‍ യാതൊന്നും തന്നെ തമാശയായി കാണാന്‍ എനിക്ക് സാധിക്കുന്നില്ല' എന്നാണ്. അതേസമയം, മറ്റൊരു പ്രതികരണം 'ഈ വീഡിയോ കുട്ടികള്‍ കാണുകയാണ് എങ്കില്‍ തുടര്‍ന്ന് നടക്കുന്ന കാര്യങ്ങള്‍ അപകടകരമാം വിധം വ്യത്യസ്ഥമായിരിക്കും' എന്നാണ്.
  ഇതിന് ലഭിച്ച മൂന്നാമതൊരു പ്രതികരണത്തില്‍ പറയുന്നത് 'സത്യസന്ധമായി പറഞ്ഞാല്‍, ഇതില്‍ എന്താണ് ഇത്ര ആസ്വദിക്കാന്‍ മാത്രമുള്ള കാര്യമെന്ന് എനിക്കറിയില്ല, എന്നാല്‍ പലരും ഇത് ആസ്വദിക്കുന്നതും കണ്ടു. നിങ്ങളുടെ കുട്ടികള്‍ക്കായി നിങ്ങള്‍ കുതി വെയ്ക്കുന്ന ഉദ്ദാഹരണം ഇതാണോ?' എന്നാണ്.

  വിവാദമായ വീഡിയോയുമായി ബന്ധപ്പെട്ട് തനിക്ക് നേരേ സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ ശമിക്കുന്നില്ല എന്നുകണ്ട സെര്‍ജി, യാതൊരു അപകടവും ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ താന്‍ കൈകൊണ്ട ശേഷമാണ് വീഡിയോ ചിത്രീകരിക്കാനായി ഇറങ്ങി പുറപ്പെട്ടതെന്ന വിശദീകരണവുമായി സമൂഹമാധ്യമങ്ങളില്‍ എത്തിയിട്ടുണ്ട്.

  ഈ വീഡിയോയ്ക്ക് വിമര്‍ശനം നേരിടുക മാത്രമല്ല, സമൂഹമാധ്യമങ്ങളില്‍ ഇരുവരുടെ ഫോളോവേഴ്‌സിന്റെ എണ്ണത്തിലും ഗണ്യമായ ഇടിവ് സംഭവിച്ചിട്ടുണ്ട്. ഇതിനാല്‍ സെര്‍ജിയും അയാളുടെ പെണ്‍സുഹൃത്തും പ്രസ്തുത വിഷയത്തില്‍ മാപ്പ് പറഞ്ഞു. തന്റെ വിചിത്രമായ വീഡിയോയെ കുറിച്ച് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചര്‍ച്ച ചെയ്യുമ്പോള്‍ അത് നോക്കിയിരിക്കുന്ന തന്റെ തന്നെ ചിത്രമാണ് സെര്‍ജി പോസ്റ്റ് ചെയ്തത്, അടിക്കുറിപ്പായി ചേര്‍ത്തിരിക്കുന്നത് 'ഞാന്‍ ക്ഷമ ചോദിക്കുന്നു. ഇലോണയും (പെണ്‍സുഹൃത്ത്) ക്ഷമ ചോദിക്കുന്നു. 750 റൂബിള്‍ നഷ്ടമാകുന്നത് തീര്‍ത്തും ലജ്ജാകരമാണ്.'

  വീഡിയോ ചിത്രീകരണവുമായി ബന്ധപ്പെട്ട് മോസ്കോ സ്റ്റേറ്റ് ട്രാഫിക് ഇൻസ്പെക്ടറേറ്റ് അദ്ദേഹത്തിന് 750 റൂബിൾസ് (ഏകദേശം 760 രൂപ) പിഴ ചുമത്തി. അവർ ഇക്കാര്യത്തെ പറ്റി അന്വേഷണം ആരംഭിച്ചു എന്നും പറഞ്ഞതായി, ലാഡ്ബൈബിൾ റിപ്പോർട്ട് ചെയ്യുന്നു.
  Published by:user_57
  First published:
  )}