• HOME
 • »
 • NEWS
 • »
 • buzz
 • »
 • 64കാരിയായ 'ഡാന്‍സിംഗ് ദാദി' ഇത്തവണ ചുവട് വച്ചത് പേരക്കുട്ടിയോടൊപ്പം; വൈറൽ വീഡിയോ കാണാം

64കാരിയായ 'ഡാന്‍സിംഗ് ദാദി' ഇത്തവണ ചുവട് വച്ചത് പേരക്കുട്ടിയോടൊപ്പം; വൈറൽ വീഡിയോ കാണാം

രവിബാലയുടെ ബോളിവുഡ്,പഞ്ചാബി ഫാസ്റ്റ് നമ്പര്‍ ഗാനങ്ങളുടെ പശ്ചാത്തലത്തിലുള്ള ചടുലമായ പല നൃത്തചുവടുകള്‍ക്കും ഇന്‍സ്റ്റാഗ്രാമില്‍ നിരവധി ആരാധകരാണുള്ളത്

 • Last Updated :
 • Share this:
  ഇന്‍സ്റ്റാഗ്രാമിലെ പ്രിയപ്പെട്ട താരമാണ് 'ഡാന്‍സിംഗ് ദാദി' എന്നറിയപ്പെടുന്ന 64കാരിയായ രവിബാല ശര്‍മ്മ. രവിബാലയുടെ ബോളിവുഡ്,പഞ്ചാബി ഫാസ്റ്റ് നമ്പര്‍ ഗാനങ്ങളുടെ പശ്ചാത്തലത്തിലുള്ള ചടുലമായ പല നൃത്തചുവടുകള്‍ക്കും ഇന്‍സ്റ്റാഗ്രാമില്‍ നിരവധി ആരാധകരാണുള്ളത്. ഇത്തവണത്തെ വീഡിയോയിലെ ചടുലമായ നൃത്തതിന് രവിബാലക്ക് കൂട്ടായി എത്തിയത് സ്വന്തം കൊച്ചുമകള്‍ മൈറയാണ്. 'യേ ദില്‍ ഹേ മുഷ്‌കില്‍' എന്ന ബോളിവുഡ് ചിത്രത്തിലെ ഹിറ്റ് ഗാനമായ 'ക്യൂട്ടി പൈ'ക്ക് ചുവട് വച്ചാണ് മുത്തശ്ശിയും കൊച്ചുമോളും ഇന്‍സ്റ്റഗ്രാമില്‍ തരംഗം സൃഷ്ടിച്ചത്.

  കാഴ്ചകാര്‍ക്ക് വീഡിയോ ഒരു സമ്പൂര്‍ണ്ണ വിരുന്നാണ്. രണ്‍ബീര്‍ കപൂര്‍, അനുഷ്‌ക ശര്‍മ്മ, ഫവാദ് ഖാന്‍ എന്നിവര്‍ ഉള്‍പ്പെട്ട യഥാര്‍ത്ഥ ഗാനത്തിന്റെ ദൃശ്യങ്ങള്‍ക്കും ചുവടുകള്‍ക്കും അനുയോജ്യമായ രീതിയില്‍ തന്നെ ഇരുവരും തകര്‍ത്തു കളിച്ചു. 2016ല്‍ കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ഈ ഗാനത്തിന് ഈണം പകര്‍ന്നത് പ്രീതം ചക്രബര്‍ത്തിയാണ്. അമിതാഭ് ഭട്ടാചാര്യയുടെ വരികള്‍ ആലപിച്ചത് പ്രദീപ് സിംഗ് ശ്രാനും, നാകേഷ് അസീസുമാണ്.

  വീഡിയോയുടെ അടിക്കുറിപ്പില്‍ കൊച്ചുമകളെ തന്റെ ഇന്‍സ്റ്റാ-ഫാമിലി അംഗങ്ങള്‍ക്ക് പരിചയപ്പെടുത്തിക്കൊണ്ട് രവി ബാല എഴുതി, ''എന്റെ ക്യൂട്ടി പൈ പേരക്കുട്ടിയോടൊപ്പം നൃത്തം ചെയ്യുന്നു, മൈറ.'' പേരക്കുട്ടിയോടൊപ്പമുള്ള രവി ബാലയുടെ നൃത്തം ഇന്റര്‍നെറ്റ് ലോകത്ത് ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. സെപ്റ്റംബര്‍ അഞ്ചിന് അപ്ലോഡ് ചെയ്ത വീഡിയോയ്ക്ക് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 80,000ത്തോളം വ്യൂസ് ലഭിച്ചു കഴിഞ്ഞു.

  കൂടാതെ 8,000ലധികം ലൈക്കുകളോടെ, ക്ലിപ്പിന്റെ കമന്റ് ബോക്‌സ് ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളുടെ മനോഹരമായ അഭിനന്ദനങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്. ചില ഉപയോക്താക്കള്‍ 'ക്യൂട്ടി പൈ' നൃത്തത്തിന് അവരുടെ അഭിനന്ദനം രേഖപ്പെടുത്തിയപ്പോള്‍, മറ്റുചിലര്‍ ഈ പ്രായത്തിലും രവി ബാലയുടെ ചടുലത കണ്ട് അമ്പരന്നു. വീഡിയോ പങ്കുവെച്ചുകൊണ്ട് ഒരു ഉപയോക്താവ് കുറിച്ചത്, 'നിങ്ങള്‍ രണ്ടുപേരും ഭയങ്കര ഉത്സാഹം ഉള്ളവരാണ്' എന്നാണ്. പലരും ഹൃദയ ചിഹ്നവും ഫയര്‍ ഇമോജികളും ഉപയോഗിച്ച് അവരുടെ പ്രതികരണങ്ങള്‍ അറിയിച്ചുണ്ട്.
  ഇന്റര്‍നെറ്റില്‍ വൈറലായ രവി ബാലയുടെ ആദ്യ വീഡിയോ ഇതല്ല. അവരുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് പതിനായിരക്കണക്കിന് വ്യൂസ് കിട്ടിയ ചടുല നൃത്ത വീഡിയോകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. നേരത്തെ, 'ദില്‍ തോ പാഗല്‍ ഹെ' എന്ന സിനിമയിലെ 'കോയി ലഡ്ക ഹേ' ഗാനത്തിലെ രവി ബാലയുടെ നൃത്തം ഇന്റര്‍നെറ്റില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ചിരുന്നു. ഷാരൂഖ് ഖാനും മാധുരി ദീക്ഷിത്തും തകര്‍ത്തു കളിച്ച ഈ ഗാനത്തിന്, ഒരു പിങ്ക് സല്‍വാർ ധരിച്ച് മുത്തശ്ശി ചുവട് വച്ചപ്പോള്‍ യഥാര്‍ത്ഥ ദൃശ്യങ്ങളിലെ നൃത്തവുമായി വളരെ സമാനമായി പലർക്കും തോന്നി. ഇന്‍സ്റ്റാഗ്രാമില്‍ 60,000 -ത്തോളം ലൈക്കുകളോടൊപ്പം ഒരു ദശലക്ഷത്തിലധികം വ്യൂകളും ഈ വീഡിയോ നേടി.

  പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാനും നിങ്ങളുടെ അഭിനിവേശം പിന്തുടരാനുമുള്ള ഇച്ഛാശക്തിയുണ്ടെങ്കില്‍ പ്രായം ഒരു സംഖ്യ മാത്രമാണെന്നതിന്റെ ഉദാഹരണമാണ് രവി ബാലയുടെ ഈ ചടുല നൃത്ത വീഡിയോകള്‍.
  Published by:Karthika M
  First published: