നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • വർക്കൗട്ട് 'എയറിൽ'; ബഹിരാകാശ യാത്രികൻ പങ്കുവെച്ച വീഡിയോ വൈറൽ

  വർക്കൗട്ട് 'എയറിൽ'; ബഹിരാകാശ യാത്രികൻ പങ്കുവെച്ച വീഡിയോ വൈറൽ

  നിങ്ങള്‍ക്ക് പരമാവധി പ്രചോദനം നല്‍കുന്നതിനായി പൂജ്യം ഗുരുത്വാകര്‍ഷണത്തില്‍ നിന്നാണ് പെസ്‌ക്വറ്റ് അതികഠിനമായ വ്യായമം ചെയ്യുന്നത്.

  • Share this:
   ദിവസവും വ്യായാമം ചെയ്യണമെന്ന ആഗ്രഹം മനസ്സിലുണ്ടായിട്ടും വ്യായാമത്തിനായി കൃത്യമായ ഒരു രീതി പിന്തുടരാന്‍ കഴിയാത്തവരാണോ നിങ്ങള്‍? അങ്ങനെയാണങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും 'ലോകത്തിന് വെളിയില്‍ നിന്നുള്ള' ഈ പ്രചോദന വീഡിയോ കാണണം. 'ലോകത്തിന് വെളിയില്‍ നിന്നുള്ള' എന്ന പ്രയോഗം നിങ്ങള്‍ക്ക് മനസ്സിലായില്ലെങ്കില്‍ പ്രിയപ്പെട്ടവരേ, ഞങ്ങള്‍ ഉദ്ദേശിച്ചത് ബഹിരാകാശമാണ്. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയിലെ (ഇഎസ്എ) ബഹിരാകാശ യാത്രികനായ തോമസ് പെസ്‌ക്വറ്റ് കഴിഞ്ഞ ദിവസം, സെപ്റ്റംബര്‍ 18 ശനിയാഴ്ച. തന്റെ 'ബഹിരാകാശത്തെ വ്യായാമത്തിന്റെ' ഒരു വീഡിയോ പങ്കിടുകയുണ്ടായി. ഭൂമിയില്‍ നിന്ന് 408 കിലോമീറ്റര്‍ അകലെയുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലാണ് അദ്ദേഹം ഇപ്പോഴുള്ളത്.

   ഇപ്പോള്‍ വൈറലായിരിക്കുന്ന വീഡിയോയില്‍, പെസ്‌ക്വറ്റ് ചില ഭാരമുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് ബാക്ക് സ്‌ക്വാട്ട് പോലെയുള്ള വ്യായാമ മുറകള്‍ ചെയ്യുന്നത് കാണാം. പങ്കു വെച്ച വീഡിയോയ്ക്കൊപ്പം പെസ്‌ക്യറ്റ് തമാശരൂപേണ ഇങ്ങനെ കുറിച്ചിട്ടുണ്ട്, ''ബഹിരാകാശത്ത് വ്യായാമം ചെയ്യാന്‍ ആരെങ്കിലുമുണ്ടോ?''

   പെസ്‌ക്വറ്റിന്റെ ട്വീറ്റിന് മറുപടിയായി ഒരു ട്വിറ്റര്‍ ഉപയോക്താവ് കുറിച്ചത്, ''ഒരു ദിവസം ആരംഭിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം'' എന്നാണ്. മറ്റൊരു ട്വിറ്റര്‍ ഉപയോക്താവ് പെസ്‌ക്വറ്റിനൊപ്പം ബഹിരാകാശത്ത് വ്യായാമം ചെയ്യാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ചു.

   പെസ്‌ക്വറ്റിന്റെ വ്യായാമ സ്ഥലത്തിന് പുതിയൊരു പേരു നല്‍കിയിരിക്കുകയാണ് ഒരു ട്വിറ്റര്‍ ഉപയോക്താവ്. നക്ഷത്ര സമൂഹത്തിനിടയിലുള്ള ജിം അഥവാ ''ഇന്റര്‍ഗാലക്ടിക് ജിം.''

   ബഹിരാകാശ യാത്രികനെ പുകഴ്ത്തുന്നതിന് പുറമേ, ചില ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍, ബഹിരാകാശത്തെ വിശേഷങ്ങളിലും ആകാംഷ പ്രകടിപ്പിച്ചിട്ടുണ്ട്. അവിടുത്തെ പ്രവര്‍ത്തനങ്ങളെ കുറിച്ചും അവര്‍ അന്വേഷിക്കുന്നുണ്ട്.

   മറ്റൊരു ട്വിറ്റര്‍ ഉപയോക്താവ് ട്വീറ്റിനുള്ള മറുപടിയായി ചോദിച്ചിരിക്കുന്നത്, വ്യായാമം ചെയ്യുമ്പോള്‍ ഉത്പാദിപ്പിക്കപ്പെടുന്ന വിയര്‍പ്പ്, വേഗത്തില്‍ ഈര്‍പ്പം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുമല്ലോ. ഇത് എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ്. അവിടെ വായു സഞ്ചാരത്തിന് സൗകര്യമുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു.

   ആ ചോദ്യത്തിന് ഉത്തരം എന്താണന്ന് വെച്ചാല്‍, ബഹിരാകാശത്തെ അന്തരീക്ഷ നിയന്ത്രണ സംവിധാനങ്ങളെ പരിപാലിക്കാന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് (ഐഎസ്എസ്) സംവിധാനങ്ങളുണ്ട്. അവര്‍ ഭൂമിയുടേതുപോലുള്ള അന്തരീക്ഷം ബഹിരാകാശയാത്രികര്‍ക്ക് ഉറപ്പാക്കുന്നു.   നിങ്ങള്‍ക്ക് പരമാവധി പ്രചോദനം നല്‍കുന്നതിനായി പൂജ്യം ഗുരുത്വാകര്‍ഷണത്തില്‍ നിന്നാണ് പെസ്‌ക്വറ്റ് അതികഠിനമായ വ്യായമം ചെയ്യുന്നത്. സൂക്ഷ്മ ഗുരുത്വാകര്‍ഷണത്താല്‍ ഭൂമിയില്‍ വ്യായാമം ചെയ്യുന്ന അത്ര ബുദ്ധിമുട്ടില്ല ബഹിരാകാശത്ത് വ്യായാമം ചെയ്യാന്‍ എന്ന് വിമര്‍ശകര്‍ ഒരു പക്ഷേ അവകാശപ്പെട്ടേക്കാം. അവ ഒരു പരിധി വരെ ശരിയും ആണ്. എങ്കിലും ബഹിരാകാശ യാത്രികര്‍ക്ക് ആവശ്യമായ വ്യായാമം ലഭിക്കുന്നുണ്ടെന്ന് ബഹിരാകാശ ഏജന്‍സികള്‍ ഉറപ്പു വരുത്താറുണ്ട്.   ഭൂമിയില്‍ ജീവിക്കുന്ന ആളുകളെ അപേക്ഷിച്ച് ബഹിരാകാശത്ത് ജീവിക്കുന്ന ആളുകളുടെ കാര്യം വരുമ്പോള്‍ വ്യായാമം ഒരു അത്യന്താപേക്ഷികമായ ഘടകമാണ്. ഭൂമിയില്‍, ഗുരുത്വാകര്‍ഷണ ശക്തിയുള്ളത് കൊണ്ട് നമ്മുടെ അസ്ഥികള്‍ ബലമായി തന്നെ നില്‍ക്കും. അതേസമയം, ബഹിരാകാശത്ത്, ഭാരവും, പ്രതിശക്തിയും ഇല്ലാത്തതിനാല്‍, ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകും. ബഹിരാകാശത്ത് ആയിരിക്കുമ്പോള്‍ ഹൃദയത്തിന് ഗുരുത്വാകര്‍ഷണത്തിനെതിരായി തലയിലേക്ക് രക്തം പമ്പ് ചെയ്യുന്ന പ്രവര്‍ത്തി അധികം ചെയ്യേണ്ടി വരില്ല.
   Published by:Jayashankar AV
   First published:
   )}