നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • International Day of Friendship 2021: ചരിത്രവും, പ്രാധാന്യവും

    International Day of Friendship 2021: ചരിത്രവും, പ്രാധാന്യവും

    2011ല്‍ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ 2011 ഏപ്രില്‍ 27 ന് അന്താരാഷ്ട്ര സൗഹൃദ ദിനം ജൂലൈ 30ന് ആഘോഷിക്കാന്‍ തീരുമാനിച്ചു. യുഎന്നിന്റെ ഔപചാരിക പ്രഖ്യാപനം ഉണ്ടായിരുന്നിട്ടും, വിവിധ രാജ്യങ്ങള്‍ വ്യത്യസ്ത തീയതികളിലും മാസങ്ങളിലുമാണ് ഈ ദിവസം ആഘോഷിക്കുന്നത്.

    (Image: Shutterstock)

    (Image: Shutterstock)

    • Share this:
      ലോകം ഇന്ന് ദാരിദ്ര്യം, അക്രമം, മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നിങ്ങനെ നിരവധി പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്നുണ്ട്. ഈ ഘടകങ്ങള്‍ ജനങ്ങള്‍ക്കിടയിലെ സമാധാനം, സുരക്ഷ, അഭിവൃദ്ധി, സാമൂഹിക ഐക്യം എന്നിവയെയും ബാധിക്കുന്നു. ഈ പ്രശ്നങ്ങളും പ്രതിസന്ധികളും പരിഹരിക്കുന്നതിന്, അടിസ്ഥാനമായി വേണ്ടത് മാനുഷികഐക്യം വളര്‍ത്തുകയും പരിരക്ഷിക്കുകയുമാണ്. ഇതിനുള്ള ഏക മാര്‍ഗം സൗഹൃദമാണ്.

      ലോകത്തിന്റെ അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്ക് സൗഹൃദത്തിലൂടെ നമുക്ക് സംഭാവന നല്‍കാം. എല്ലാവരുടെയും സംരക്ഷണം ഉറപ്പാക്കുന്ന ഒരു സുരക്ഷാ വല നെയ്യാം. കൂടാതെ സൗഹൃദത്തിലൂടെ പൊതുനന്മയ്ക്കായി എല്ലാവരും ഒന്നിക്കുന്ന ഒരു മികച്ച ലോകം കെട്ടിപ്പടുക്കാം. സൗഹാര്‍ദ്ദത്തിന്റെയും ആത്മവിശ്വാസത്തിന്റെ ശക്തമായ ബന്ധങ്ങള്‍ വികസിപ്പിക്കുകയാണ് ഇതിനായി ചെയ്യേണ്ടത്.

      Also Read- ‘എക്സലന്റ്’: കൃഷ്ണമൃഗങ്ങൾ റോഡ് മുറിച്ചുകടക്കുന്ന വീഡിയോ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

      ഇക്കാര്യങ്ങള്‍ ജനങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ദിവസമാണ് അന്താരാഷ്ട്ര സൗഹൃദ ദിനം. സമൂഹത്തിന്റെ നന്മയ്ക്കായി ആഘോഷിക്കപ്പെടുന്ന ഒത്തുചേരലിന്റെ ദിനമാണിന്ന്. ഈ വര്‍ഷത്തെ അന്താരാഷ്ട്ര സൗഹൃദ ദിനത്തില്‍, ജൂലൈ 30 അന്താരാഷ്ട്ര സൗഹൃദ ദിനമായി ആഘോഷിക്കുന്നത് എന്തുകൊണ്ടെന്ന് നോക്കാം.

      അന്താരാഷ്ട്ര സൗഹൃദ ദിനത്തിന്റെ ചരിത്രം

      അന്താരാഷ്ട്ര സൗഹൃദ ദിനം 1935 ല്‍ അമേരിക്കയില്‍ ആരംഭിച്ചതായാണ് പറയപ്പെടുന്നത്. എന്നാല്‍ 1919 മുതല്‍ ഈ ദിനം ആഘോഷിച്ചിരുന്നെന്നും പറയപ്പെടുന്നുണ്ട്. എങ്കിലും ഹോള്‍മാര്‍ക്ക് കാര്‍ഡുകളുടെ ഉപജ്ഞാതാവായ ജോയ്‌സ് ഹാള്‍ 1930 ആഗസ്റ്റ് 2 ഈ ദിവസം ആഘോഷിക്കാന്‍ തീരുമാനിച്ചിരുന്നതായാണ് ചരിത്രം പറയുന്ന മറ്റൊരു കാര്യം. ഗ്രീറ്റിംഗ് കാര്‍ഡ് നാഷണല്‍ അസോസിയേഷന്‍ ഈ ദിവസത്തെ പിന്തുണച്ചിരുന്നുവത്രേ. എന്നാല്‍ ഗ്രീറ്റിംഗ് കാര്‍ഡുകള്‍ വിപണനം ചെയ്യാനുള്ള വാണിജ്യപരമായ തന്ത്രമായി തോന്നിയതിനാല്‍ ഇത് ഉപേക്ഷിക്കപ്പെട്ടു. പിന്നീട് ഡോ. റാമോണ്‍ ആര്‍ട്ടെമിയോ ബ്രാച്ചോ 1958 ജൂലൈ 20 ന് ലോക സൗഹൃദ ദിനം ആഘോഷിക്കാന്‍ ഒരു ആശയം അവതരിപ്പിച്ചു.

      Also Read-പാല് കുടിച്ച്, മണ്ണിൽ കളിക്കുന്ന കാണ്ടാമൃഗകുഞ്ഞ്; ജനഹൃദയങ്ങൾ കീഴടക്കി വൈറൽ വീഡിയോ

      പിന്നീട് 2011ല്‍ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ 2011 ഏപ്രില്‍ 27 ന് അന്താരാഷ്ട്ര സൗഹൃദ ദിനം ജൂലൈ 30ന് ആഘോഷിക്കാന്‍ തീരുമാനിച്ചു. യുഎന്നിന്റെ ഔപചാരിക പ്രഖ്യാപനം ഉണ്ടായിരുന്നിട്ടും, വിവിധ രാജ്യങ്ങള്‍ വ്യത്യസ്ത തീയതികളിലും മാസങ്ങളിലുമാണ് ഈ ദിവസം ആഘോഷിക്കുന്നത്. ഇന്ത്യയില്‍ ഓഗസ്റ്റ് ആദ്യ ഞായറാഴ്ചയും യുഎന്‍ അംഗീകാരമുള്ള ദിവസത്തില്‍ നേപ്പാളിലും ഒഹിയോ ഒബര്‍ലിന്‍ എന്നിവിടങ്ങളില്‍ എല്ലാ വര്‍ഷവും ഏപ്രില്‍ 9 നുമാണ് സൗഹൃദ ദിനം ആചരിക്കുന്നത്.

      അന്താരാഷ്ട്ര സൗഹൃദ ദിനത്തിന്റെ ലക്ഷ്യം

      ജാതി, മത, വര്‍ണ്ണ വ്യത്യാസമില്ലാതെ രണ്ടോ അതിലധികമോ വ്യക്തികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സൗഹൃദത്തിന്റെ ശക്തമായ ബന്ധമാണ് ഈ ദിവസത്തിലൂടെ ആഘോഷിക്കപ്പെടുന്നത്. ലോക നന്മയ്ക്കായി എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ദിവസമാണ് അന്താരാഷ്ട്ര സൗഹൃദ ദിനത്തിലൂടെ ലക്ഷ്യമിടുന്നത്. സൗഹൃദ ദിന സന്ദേശം നേര്‍ന്നും ബാന്‍ഡുകള്‍ പരസ്പരം കൈമാറിയും പാര്‍ട്ടി നടത്തിയും സിനിമയ്ക്ക് പോയുമൊക്കെ ആയിരുന്നു ആളുകള്‍ സൗഹൃദദിനം ആഘോഷിച്ചിരുന്നത്. എന്നാല്‍, കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ ആഘോഷങ്ങളും കൂടിച്ചേരലുകളും എല്ലാം സോഷ്യല്‍ മീഡിയകളിലും ഓണ്‍ലൈനും വഴി മാത്രമാണ് നടക്കുന്നത്.
      Published by:Jayashankar AV
      First published:
      )}