• HOME
  • »
  • NEWS
  • »
  • buzz
  • »
  • INTERNATIONAL DOG DAY SOME INTERESTING THINGS ABOUT DOGS JS

International Dog Day 2021: ‘മനുഷ്യന്റെ ഉറ്റ ചങ്ങാതി’യായ നായ്ക്കളെക്കുറിച്ച് രസകരമായ ചില കാര്യങ്ങൾ

ലോകമെമ്പാടും നൂറുകണക്കിന് നായ്ക്കളെ പ്രാദേശിക അധികാരികള്‍ സംരക്ഷിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഈ ദിവസത്തിന് വളരെയേറെ പ്രാധാന്യമുണ്ട്.

ലോകമെമ്പാടും നൂറുകണക്കിന് നായ്ക്കളെ പ്രാദേശിക അധികാരികള്‍ സംരക്ഷിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഈ ദിവസത്തിന് വളരെയേറെ പ്രാധാന്യമുണ്ട്.

ലോകമെമ്പാടും നൂറുകണക്കിന് നായ്ക്കളെ പ്രാദേശിക അധികാരികള്‍ സംരക്ഷിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഈ ദിവസത്തിന് വളരെയേറെ പ്രാധാന്യമുണ്ട്.

  • Share this:
    എല്ലാ വര്‍ഷവും ആഗസ്റ്റ് 26നാണ് ലോകമെമ്പാടും അന്താരാഷ്ട്ര നായ ദിനം ആഘോഷിക്കുന്നത്. വളര്‍ത്തു മൃഗങ്ങളെ വില്‍ക്കുന്ന കടകളില്‍ നിന്ന് നായ്ക്കളെ വാങ്ങുന്നതിനുപകരം നായ്ക്കളെ ദത്തെടുക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന ദിവസം കൂടിയാണിത്.

    ലോകമെമ്പാടും നൂറുകണക്കിന് നായ്ക്കളെ പ്രാദേശിക അധികാരികള്‍ സംരക്ഷിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഈ ദിവസത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. ഈ നായ്ക്കള്‍ക്ക് വീടില്ലാത്തതിനാല്‍, അവയില്‍ പലതും തെരുവുകളിലാണ് കഴിയുന്നത്. ചില നായ്ക്കല്‍ ക്രൂരമായി കൊല്ലപ്പെടുകയും ചെയ്യാറുണ്ട്.

    നായ്ക്കളെ ദത്തെടുക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനു പുറമേ, നായ്ക്കള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനുള്ള ദിവസം കൂടിയാണിന്ന്. നായ്ക്കള്‍ക്കും നല്ല ജീവിതം അര്‍ഹിക്കുന്നതിനാല്‍ ഈ മൃഗങ്ങളെ നന്നായി പരിപാലിക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുകയാണ് ഇങ്ങനെയൊരു ദിവസം ആചരിക്കാനുള്ള കാരണം.

    അന്താരാഷ്ട്ര നായ ദിനത്തിന്റെ ചരിത്രം

    2004ല്‍, മൃഗസംരക്ഷണ അഭിഭാഷകനും വളര്‍ത്തുമൃഗങ്ങളുടെ ജീവിതശൈലി വിദഗ്ദ്ധനുമായ കോളെന്‍ പൈഗെ ആണ് ഈ ദിനം ആചരിക്കാന്‍ ആരംഭിച്ചത്. അദ്ദേഹം ഒരു സംരക്ഷകനും നായ പരിശീലകനും എഴുത്തുകാരനുമാണ്. പൈഗെയുടെ കുടുംബം ഷെല്‍റ്റി എന്ന നായയെ ആദ്യമായി ദത്തെടുത്ത ദിനം ആഗസ്റ്റ് 26 ആണ്. ഈ ദിനമാണ് അന്താരാഷ്ട്ര നായ ദിനമായി ആചരിക്കുന്നത്. അന്ന് ആ നായയ്ക്ക് 10 വയസ്സായിരുന്നു പ്രായം.

    അന്താരാഷ്ട്ര നായ ദിനത്തിനൊപ്പം ദേശീയ പൂച്ച ദിനം, ദേശീയ നായ്ക്കുട്ടി ദിനം, ദേശീയ വന്യജീവി ദിനം എന്നിവയുള്‍പ്പെടെ നിരവധി ദിനങ്ങള്‍ ആചരിക്കുന്നതിനും പൈഗെ തുടക്കം കുറിച്ചിട്ടുണ്ട്.

    നായ്ക്കളെക്കുറിച്ച് ചില അത്ഭുതകരമായ വസ്തുതകള്‍

    ലോകത്തിലെ ഏറ്റവും മികച്ച വേട്ടക്കാരന്‍ ആഫ്രിക്കന്‍ ഹണ്ടിംഗ് ഡോഗ് ആണ്. ഗിന്നസ് റെക്കോര്‍ഡും ഇവ സ്വന്തമാക്കിയിട്ടുണ്ട്.
    ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നായ്ക്കളുടെ ഇനമെന്ന ഗിന്നസ് റെക്കോര്‍ഡ് സാലുകിസ് എന്ന ഇനമാണ് സ്വന്തമാക്കിയിരിക്കുന്നത്. ഈ ഇനം യഥാര്‍ത്ഥത്തില്‍ ബിസി 329 മുതലുള്ളവയാണ്.
    നായ്ക്കള്‍ക്ക് മൂന്ന് കണ്‍പോളകള്‍ ഉണ്ട്. മൂന്നാമത്തെ കണ്‍പോള ഹോ എന്നാണറിയപ്പെടുന്നത്. ഇത് കണ്ണിനെ ലൂബ്രിക്കേറ്റ് ചെയ്ത് സംരക്ഷിക്കുന്നു.
    30 ശതമാനം ഡാല്‍മേഷ്യന്‍ നായ്ക്കളുടെയും ഒരു ചെവിയ്ക്ക് കേള്‍വി ശക്തിയുണ്ടാകാറില്ല.

    വളര്‍ത്തു നായ്ക്കളെ വളരെയേറെ ഇഷ്ടപ്പെടുന്നവര്‍ അവരുടെ എല്ലാ ബന്ധങ്ങളെയും നന്നായി പരിപാലിക്കുന്നവരാണെന്ന് അടുത്തിടെ ഒരു പഠനത്തില്‍ വ്യക്തമാക്കിയിരുന്നു. കൂടുതല്‍ സഹാനുഭൂതിയുള്ളവരും നേതൃ പദവികള്‍ ഏറ്റെടുക്കാന്‍ കഴിവുള്ളവരുമാണ് ഇത്തരക്കാരെന്നാണ് പഠന റിപ്പോര്‍ട്ട്.

    ഉത്കണ്ഠ, സമ്മര്‍ദ്ദം എന്നിവയെ ഫലപ്രദമായി നേരിടുന്നതിന് നായ്ക്കളെ വളര്‍ത്തുന്നത് സഹായകമാകുമെന്ന് 2010 ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനം ചൂണ്ടിക്കാട്ടുന്നു. നായ്ക്കള്‍ മാത്രമല്ല, മറ്റ് വളര്‍ത്തു മൃഗങ്ങളും ഉടമകള്‍ക്ക് ഒട്ടേറെ ആരോഗ്യവും മാനസികവുമായ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നുണ്ട്.
    Published by:Jayashankar AV
    First published:
    )}