ഇന്ത്യയില്‍ വേനല്‍ക്കാലം (summer) മാമ്പഴങ്ങളുടെ (mango) കാലം കൂടിയാണ്. പലർക്കും ഏറെ പ്രിയ്യപ്പെട്ട പഴമാണ് ഇത്. ജൂലൈ 9,10 ദിവസങ്ങളിലാണ് അന്താരാഷ്ട്ര മാമ്പഴോത്സവം ആഘോഷിക്കുന്നത് (international mango festival). പിതാംപുരയിലെ ദില്ലിഹട്ടിലാണ് ആഘോഷം (celebration). ഡല്‍ഹി ടൂറിസം ആന്റ് ട്രാന്സ്പോര്ട്ടേഷന് ഡെവലപ്മെന്റ് കോര്പ്പറേഷന്, അഗ്രികള്‍ച്ചറല്‍ ആന്റ് പ്രൊസസസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അതോരിറ്റി, നാഷണല്‍ ഹോര്‍ട്ടികള്‍ച്ചറല്‍ ബോര്‍ഡ്, ന്യൂഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സില്‍ എന്നിവര്‍ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഇന്ത്യയിലെ വിവിധ തരത്തിലുള്ള നിരവധി മാമ്പഴങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിക്കും. അല്‍ഫോണ്‍സോ, അമ്രപാലി, ഹിംസാഗര്‍, മാല്‍ഡ, ബാലിയ, ചോരസ്യ, ധമാന്‍, ഗെല്ചിയ, നിഗാരിന് ഖേരിയ, രുചിക, ഷമാസി എന്നിവയാണ് പ്രധാനപ്പെട്ട ചില മാമ്പഴങ്ങള്‍.
പഴങ്ങളുടെ രാജാവ് എന്നാണ് മാമ്പഴം അറിയപ്പെടുന്നത്. ഏകദേശം 1500 ഇനം മാമ്പഴങ്ങള്‍ ഇന്ത്യയിലുണ്ട്. ഓരോ ഇനത്തിനും വ്യത്യസ്ത നിറവും ആകൃതിയും രുചിയും ഒക്കെ ആയിരിക്കും ഉണ്ടാവുക. രത്നഗിരി അല്‍ഫോണ്‍സോ എന്ന് മാമ്പഴത്തിന് 300 ഗ്രാമാണ് തൂക്കം വരിക. ബീഹറില്‍ നിന്നുള്ള മാല്‍ഡ മാമ്പഴത്തിന് വളരെ ആകര്‍ഷകമായ സുഗന്ധമാണുള്ളത്. മാങ്ങാ അച്ചാറുകള്‍, ചമ്മന്തികള്‍, ജാം തുടങ്ങി മാമ്പഴം കൊണ്ട് ഉണ്ടാക്കിയ വിവിധ ഉല്‍പ്പന്നങ്ങളും മാമ്പഴോത്സവത്തില്‍ ഉണ്ടാകാറുണ്ട്.
അന്താരാഷ്ട്ര മാമ്പഴോത്സവം കൂടുതല്‍ ആവേശകരമാക്കാന്‍, പ്രേക്ഷകര്‍ക്കും പങ്കെടുക്കാവുന്ന പരിപാടികളും സംഘാടകര്‍ ഒരുക്കാറുണ്ട്. മാമ്പഴം തീറ്റ മത്സരം, ക്വിസ് മത്സരം, മുദ്രാവാക്യ രചന മത്സരം, മാംഗോ കാര്‍വിംഗ്, കുട്ടികളുടെ ഷോകള്‍, നൃത്ത പരിപാടികള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ജൂണ്‍-ജൂലൈ മാസങ്ങളില്‍ ഡല്‍ഹിയില്‍ മാത്രമല്ല, ഛണ്ഡീഗഡ്, പൂനെ, ഹൈദരാബാദ്, മുംബൈ തുടങ്ങിയ ഇന്ത്യയിലെ പ്രധാനപ്പെട്ട പല നഗരങ്ങളിലും ഇത്തരത്തില്‍ മാമ്പഴോത്സവങ്ങള് സംഘടിപ്പിക്കാറുണ്ട്.
വളരെയധികം പോഷക ഗുണങ്ങളുള്ള ഫലമാണ് മാമ്പഴം. വൈറ്റമിന്‍ എ, സി എന്നിവയുടെ കലവറയാണ് മാമ്പഴം. ഇതിനു പുറമെ ഫോളേറ്റ്, ബി6, അയണ്‍, വൈറ്റമിന്‍ ഇ എന്നിവയും മാമ്പഴത്തിലടങ്ങിയിട്ടുണ്ട്. മാമ്പഴത്തിലടങ്ങിയിരിക്കുന്ന വലിയ അളവിലുള്ള ഫൈബറും പെക്ടിനും വൈറ്റമിന്‍ സിയും ശരീരത്തിലെ കൊളസ്ട്രോളിനെ നിയന്ത്രിക്കുന്നു.
കാന്‍സറിനെ പ്രതിരോധിക്കുന്നതിന് അത്യുത്തമമാണ് മാമ്പഴം. മാമ്പഴത്തിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ മലാശയ കാന്‍സര്‍, സ്തനാര്‍ബുദം, ലുക്കീമിയ, പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്നിവ തടയുന്നു. കണ്ണുകളുടെ ആരോഗ്യം വര്‍ധിപ്പിക്കുന്നതില്‍ മാമ്പഴം പ്രധാന പങ്കുവഹിക്കുന്നുണ്ട്. ദിവസവും മാമ്പഴം കഴിക്കുന്നത് വൈറ്റമിന്‍ എയുടെ അളവ് വര്‍ധിപ്പിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഇത് കാഴ്ച ശക്തി വര്‍ധിപ്പിക്കുകയും നിശാന്ധത ഇല്ലാതാക്കുകയും ചെയ്യുന്നു. കൂടാതെ കണ്ണുകള്‍ക്കുണ്ടാകുന്ന വരള്‍ച്ച തടയുന്നു. തൊലിയിലെ സുഷിരങ്ങളെ വൃത്തിയാക്കി മുഖക്കുരു തടയാന്‍ മാമ്പഴം സഹായിക്കും.ടാര്‍ടാറിക് ആസിഡ്, മാലിക് ആസിഡ്, സിട്രിക് ആസിഡിന്റെ സാന്നിധ്യം എന്നിവ മാമ്പഴത്തിലുണ്ട്. ഇത് ശരീരത്തിലെ ക്ഷാര ഗുണം നിലനിര്‍ത്തുന്നു. പച്ചമാങ്ങ ജ്യൂസ് ശരീര താപനില നിയന്ത്രിക്കുന്നതിന് ഏറെ സഹായിക്കുന്നു. മാങ്ങയിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി, വൈറ്റമിന്‍ എ 25 വിവിധ തരം കാര്ട്ടനോയിഡുകള് എന്നിവ പ്രതിരോധ ശേഷി വര്‍ധിപ്പിച്ച് ശരീരത്തെ ആരോഗ്യമുള്ളതാക്കി മാറ്റുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.