HOME » NEWS » Buzz » INTERNATIONAL PLASTIC BAG FREE DAY AND ITS SIGNIFICANCE MM

അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനം: വിശേഷ ദിനത്തിന്റെ ചരിത്രവും, പ്രാധാന്യവും, ഉദ്ധരണികളും

വർഷം തോറും ജൂലൈ 3 നാണ് അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനം ആചരിക്കുന്നത്

News18 Malayalam | news18-malayalam
Updated: July 3, 2021, 2:29 PM IST
അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനം: വിശേഷ ദിനത്തിന്റെ ചരിത്രവും, പ്രാധാന്യവും, ഉദ്ധരണികളും
(പ്രതീകാത്മക ചിത്രം)
  • Share this:
ഇന്ന് അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനമാണ്. ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും പ്രാധാന്യമേറിയ ഒന്നാണ് പ്ലാസ്റ്റിക് രഹിത പരിസ്ഥിതി എന്നത്. വർഷം തോറും ജൂലൈ 3 നാണ് അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനം ആചരിക്കുന്നത്. പ്ലാസ്റ്റിക് മലിനീകരണത്തിന്റെ ഗുരുതരമായ പ്രശ്നങ്ങളെക്കുറിച്ചും കര മുതൽ സമുദ്രജീവിതം വരെയുള്ള സ്വാഭാവിക പ്രകൃതിക്ക് അത് ഉയർത്തുന്ന ഗുരുതരമായ ഭീഷണിയെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനാണ് ഈ ദിനം പ്രധാനമായും ആചരിക്കുന്നത്.

പ്ലാസ്റ്റിക് ബാഗുകൾ പൊടിഞ്ഞ് ഇല്ലാതാകാൻ 100-500 വർഷങ്ങൾ എടുക്കുമെന്നതിനാൽ, ഇത് മണ്ണിലേക്ക് വലിച്ചെറിയുന്നത് മുതൽ ഗുരുതരമായ പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുന്നു. സമുദ്രജീവികളുടെ ജീവന്‌ ഗുരുതരമായ വെല്ലുവിളികളാണ് ഇതുവഴി കാരണമാകുക. അതിനാൽ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ ദോഷഫലങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകേണ്ടത് അത്യാവശ്യമാണ്.

അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനം: ചരിത്രവും പ്രാധാന്യവും

സീറോ വേസ്റ്റ് യൂറോപ്പ് ആരംഭിച്ച ഈ കാമ്പെയ്ൻ ലോകമെമ്പാടുമുള്ള ആളുകളെ ഈ വിപത്തിനെതിരെ ബോധവാന്മാരാക്കുന്നതിനുള്ള ഒരു ആഗോള സംരംഭമായി മാറി. പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം പേപ്പർ ബാഗുകൾ അല്ലെങ്കിൽ തുണി ബാഗുകൾ പോലുള്ള പരിസ്ഥിതി സൗഹൃദ വസ്തുക്കളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകളിൽ നിന്ന് പരിസ്ഥിതിയെ രക്ഷപ്പെടുത്തുന്നതിനുമായി ജൂലൈ 3 അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനമായി നിശ്ചയിച്ചിട്ടുണ്ട്.

ഈ ദിവസം, ആളുകൾ സ്വന്തമായി വ്യക്തിഗത തലങ്ങളിൽ ഗുരുതരമായ പ്ലാസ്റ്റിക് പ്രശ്നത്തെ നേരിടാൻ ജനങ്ങളിൽ അവബോധമുളവാക്കാൻ ഉതകുന്ന മീറ്റിങ്ങുകൾ, സംവാദങ്ങൾ, സാമൂഹിക ചര്‍ച്ചകള്‍ എന്നിവ നടത്തുന്നു. പ്ലാസ്റ്റിക് ബാഗുകളില്‍ നിന്ന് പരിസ്ഥിതിയെ മോചിപ്പിക്കുന്നതിന് ആളുകൾ ഈ ദിവസം ബീച്ച് ക്ലീൻ കാമ്പെയ്‌നുകൾ, സമുദ്രങ്ങൾ വൃത്തിയാക്കാനുള്ള കോസ്റ്റല്‍ ക്ലീനിംഗ് കാമ്പെയ്‌നുകൾ എന്നിവ നടത്തുന്നു.

അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിവസം: സന്ദേശങ്ങള്‍, ഉദ്ധരണികള്‍

  1. “പ്ലാസ്റ്റിക്കുകൾ നമുക്ക് ചെറിയൊരു സഹായഹസ്തം മാത്രമാണ്‌ നൽകുന്നത്, പക്ഷേ അവ നമ്മുടെ ഭൂമിയെത്തന്നെ മലിനമാക്കുന്നു”

  2. പ്രകൃതിയിലേക്ക് പോകുക, പ്ലാസ്റ്റിക് വില്ലനാണ്

  3. പ്ലാസ്റ്റിക്ക് വേണ്ടെന്ന് ഞങ്ങൾ പറഞ്ഞാൽ പരിസ്ഥിതി നമ്മെ നോക്കി പുഞ്ചിരിക്കും

  4. പ്ലാസ്റ്റിക് ബാഗുകൾ കുറയ്ക്കുക, വേണ്ടാന്നുവയ്ക്കുക, പുനരുപയോഗിക്കുക, അതുകൊണ്ടുതന്നെ വീണ്ടുമുണ്ടാക്കുക (റെഡ്യൂസ്, റെഫ്യൂസ്, റീ യൂസ്, റീ സൈക്കിള്‍)

  5. ഭൂമിയെ ശ്വാസം മുട്ടിക്കുന്നത് നിർത്തൂ. പ്ലാസ്റ്റിക് ബാഗുകൾ വേണ്ടെന്ന് പറയൂ.

  6. നമുക്കുചുറ്റുമുള്ള പ്ലാസ്റ്റിക് രഹിത ലോകം തിളങ്ങുന്ന വജ്രം പോലെ മനോഹരമാണ്.

  7. പ്ലാസ്റ്റിക് രഹിത ലോകം ഒരു തിരഞ്ഞെടുപ്പല്ല, മറിച്ച് ജീവിതത്തോടുള്ള നമ്മുടെ പ്രതിബദ്ധതയാണ് - അടുത്ത തലമുറയോടുള്ള പ്രതിബദ്ധത.

  8. പ്ലാസ്റ്റിക് കൂമ്പാരം ഭൂമിയെ മാത്രമല്ല, ഭൂമിയിലെ ഏതൊരു ജീവിയുടെയും പ്രാഥമിക ജീവീയ ഘടകങ്ങളായ മണ്ണിനേയും ജലത്തെയും വായുവിനെയും മലിനമാക്കുന്നു.


Summary: International Plastic Bag Free Day aims to promote the use of eco-friendly items such as paper bags or cloth bags instead of plastic bags and get rid of the single-use plastic bags
Published by: user_57
First published: July 3, 2021, 2:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories