പ്ലാസ്റ്റിക് കവറുകൾ പലചരക്ക് സാധനങ്ങളും മറ്റും വാങ്ങാൻ ദിവസേന ആവശ്യമുള്ള ഒന്നാണ്. ഇത്തരം കവറുകൾ കഴുകി ഉപയോഗിക്കുന്നതാണ് പരിസ്ഥിതിക്ക് നല്ലത്. നിങ്ങളുടെ പക്കൽ പുനരുപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക് കവറുകൾ ഉണ്ടെങ്കിൽ റെഡ്ഡിറ്റിൽ വൈറലായ ഈ ഹാക്ക് നിങ്ങൾ പരീക്ഷിക്കാതിരിക്കരുത്.
പുനരുപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക് ബാഗുകൾ വളരെ സൗകര്യപ്രദമാണ്. പക്ഷേ, അവ വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്നാൽ, ഒരു റെഡ്ഡിറ്റ് ഉപയോക്താവാണ് ഈ പ്രശ്നം പരിഹരിക്കുന്നതിനായി പുതിയ ഒരു ഹാക്കുമായി രംഗത്തെത്തിയിരിക്കുന്നത്. വളരെ ലളിതമായ ഈ മാർഗം എന്താണെന്ന് അല്ലേ? ഈ ചിത്രം കണ്ടു കഴിയുമ്പോൾ നിങ്ങൾ എന്തുകൊണ്ട് ഈ മാർഗത്തെക്കുറിച്ച് മുമ്പ് ചിന്തിച്ചില്ലെന്ന് തന്നെ തോന്നിപ്പോകും.
World Brain Tumor Day 2021 | ബ്രയിൻ ട്യൂമർ, രോഗ ലക്ഷണങ്ങൾ, ചികിത്സ, അറിയേണ്ടതെല്ലാം
പ്ലാസ്റ്റിക് കവർ കഴുകിയ ശേഷം അടുക്കളയിൽ ഉപയോഗിക്കുന്ന കൊടിലിന് മുകളിൽ കമഴ്ത്തി വച്ചാണ് ഉണക്കേണ്ടത്. ഇത് എങ്ങനെയെന്ന് കൃത്യമായി മനസ്സിലാക്കാൻ ചിത്രവും പോസ്റ്റിനൊപ്പം നൽകിയിട്ടുണ്ട്. ഈ രീതിയിലൂടെ കവർ പൂർണമായും ഉണക്കിയെടുക്കാം. കൊടിലോട് കൂടി കവർ സിങ്കിന് മുകളിൽ തന്നെ വയ്ക്കുകയാണെങ്കിൽ കവറിലെ വെള്ളം പൂർണ്ണമായും സിങ്കിൽ തന്നെ വീഴും.
'കെച്ചാഓടാ' ഫോണുമായി ഫിറോസ് ചുട്ടിപ്പാറ എത്തി; യു ട്യൂബിൽ ട്രെൻഡിങ്ങായി കുഞ്ഞൻ ഫോണിന്റെ വിശേഷങ്ങൾ
റെഡ്ഡിറ്റിലെ ഈ പോസ്റ്റിന് 95 ശതമാനം അപ്‌വോട്ടുകൾ ലഭിക്കുകയും രസകരമായ ചില ചർച്ചകൾക്ക് വഴി ഒരുക്കുകയും ചെയ്തു. കുറച്ച് ഉപഭോക്താക്കൾ ഈ ഹാക്കിനെ അഭിനന്ദിച്ചപ്പോൾ, മറ്റുള്ളവർ സ്വന്തമായി ചില ബദൽ ആശയങ്ങൾ പങ്കുവച്ചു.
കൊടിലിന് ഇങ്ങനെയും ചില ഉപയോഗങ്ങൾ ഉണ്ടോയെന്ന് ചില ഉപഭോക്താക്കൾ കമന്റ് ചെയ്തപ്പോൾ മറ്റൊരു ഉപയോക്താവ് ഒരു ഡിഷ് ടവൽ ഉപയോഗിച്ച് കവർ എങ്ങനെ ഉണക്കാം എന്ന് വ്യക്തമാക്കി. കഴുകിയ കവർ ഉൾവശം പുറത്ത് വരുന്ന രീതിയിൽ മറിച്ച ശേഷം തുണി ഉപയോഗിച്ച് തുടച്ച് ഉണക്കാമെന്നാണ് ഈ ഉപഭോക്താവ് വ്യക്തമാക്കിയത്.
തവ ഇല്ലാതെ പ്രഷർ കുക്കറിൽ ചപ്പാത്തി എങ്ങനെ പാചകം ചെയ്യാമെന്ന് കാണിച്ചു തരുന്ന യുവതിയുടെ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ വീഡിയോയിൽ, യുവതി അടുക്കളയിൽ ഒരു സ്റ്റവ് കത്തിച്ച് അതിൽ ഒരു പ്രഷർ കുക്കർ വച്ചിരിക്കുന്നത് കാണാം. തീ കൂട്ടിയിട്ടാണ് പ്രഷർ കുക്കർ സ്റ്റവിൽ വച്ചിരിക്കുന്നത്. തുടർന്ന് ഒരു റോളിംഗ് ബോർഡിൽ മൂന്ന് ചപ്പാത്തികൾ പരത്തി മൂന്ന് ചപ്പാത്തികളും ഒരുമിച്ച് പ്രഷർ കുക്കറിൽ നിക്ഷേപിക്കുന്നത് കാണാം. തുടർന്ന് കുക്കർ നന്നായി അടയ്ക്കുന്നു. 2 മിനിറ്റിന് ശേഷം കുക്കർ തുറക്കുന്നതാണ് പിന്നീട് കാണിക്കുന്നത്. കുക്കറിൽ നിന്ന് പാകം ചെയ്ത ചപ്പാത്തികളാണ് യുവതി പുറത്തെടുക്കുന്നത്. തവയിൽ പാകം ചെയ്യുന്ന ചപ്പാത്തിയും പ്രഷർ കുക്കറിൽ പാകം ചെയ്യുന്ന ചപ്പാത്തിയും തമ്മിൽ കാഴ്ച്ചയിൽ വലിയ വ്യത്യാസമില്ലായിരുന്നു.
Keywords: Kitchen Hacks, Hacks, Viral VIdeo, വൈറൽ, വൈറൽ വീഡിയോ, ഹാക്ക്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Community Kitchen, Photo viral