• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ശംഭുവിനോടാ കളി! മദ്യലഹരിയില്‍ നായയുടെ ചെവി കടിച്ചു മുറിച്ച് ബംഗാള്‍ സ്വദേശി


Updated: September 5, 2018, 5:12 PM IST
ശംഭുവിനോടാ കളി! മദ്യലഹരിയില്‍ നായയുടെ ചെവി കടിച്ചു മുറിച്ച് ബംഗാള്‍ സ്വദേശി

Updated: September 5, 2018, 5:12 PM IST
ഹൂഗ്ലി: നായ മനുഷ്യനെ കടിക്കുന്നത് സ്വാഭാവികം. അത്തരം നിരവധി വാര്‍ത്തകള്‍ നാം വായിച്ചിട്ടുമുണ്ട്. എന്നാല്‍ മനുഷ്യന്‍ നായയെ കടിച്ചെന്ന വിചിത്രമായ വാര്‍ത്തയും ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. പശ്ചിമബംഗാളിലാണ് സംഭവം.

ഹൂഗ്ലി ജില്ലയിലെ ഉത്തന്‍പാര സ്വദേശിയായ ശംഭുനാഥ് ധാലി(35) ആണ് ഒടുവില്‍ ആ കടുംകൈ ചെയ്തത്. മദ്യലഹരിയിലെത്തിയ ശംഭുവിനു നേരെ കുരച്ചുകൊണ്ട് ചാടിയ നായയ്ക്കാണ് സ്വന്തം ചെവി നഷ്ടമായത്. തന്നെ ആക്രമിക്കാനെത്തിയ നായയുടെ ചെവി ശംഭു കടിച്ചു മുറിക്കുകയായിരുന്നു.

കെട്ടിടനിര്‍മാണ തൊഴിലാളിയായ ശംഭുവിന് മദ്യപാനവും അയല്‍ക്കാരുമായി വഴക്കിടലുമൊക്കെ പതിവു കലാപരിപാടികളാണ്. മദ്യലഹരിയിലായാല്‍ റോഡുവക്കിലേ ഇയാള്‍ ഉറങ്ങൂ.

ഇക്കഴിഞ്ഞ ഞായറാഴ്ചയും മദ്യലഹരിയില്‍ പ്രദേശവാസികളുമായി വഴക്കിട്ടശേഷം ഉറങ്ങാനായി റോഡുവക്കിലെ നടപ്പാതയിലെത്തി. ഇതിനിടെ തെരുവ് നായ്ക്കൾ കുച്ചുകൊണ്ട് ഇയാള്‍ക്കു നേരെയെത്തി. തനിക്കു നേരെ പാഞ്ഞെത്തിയ നായ്ക്കളില്‍ ഒരെണ്ണത്തിനെ ശംഭു കടന്നുപിടിച്ച് ചെവിയില്‍ കടിക്കുകയായിരുന്നു. ചെവി മുറിഞ്ഞു മാറുന്നതു വരെ കടിച്ചു.

ഇതിനിടെ നായ്ക്കളുടെ കുരകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ശംഭുവിനെ കൈകാര്യം ചെയ്യുകയും പൊലീസിലേല്‍പ്പിക്കുകയും ചെയ്തു. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയ ശംഭുവിനെ റിമാന്‍ഡ് ചെയ്തു.
First published: September 5, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍