HOME » NEWS » Buzz » IPHONE TECHNICIAN FINDS SURPRISING NOTE FROM CUSTOMER

'ഭാര്യ എന്റെ ഫോൺ ഹിസ്റ്ററി അറിയരുത്'; സർവീസ് സെന്ററിലേക്ക് 100 ഡോളർ കൈക്കൂലിയുമായി ഭർത്താവ്

ഫോൺ നന്നാക്കാനാകില്ലെന്ന് കള്ളം പറയണമെന്നും തന്റെ ഫോണിന്റെ ഹിസ്റ്ററി നോക്കാനാണ് ഭാര്യയുടെ ശ്രമമെന്നും കൈക്കൂലി നൽകിയ ഭർത്താവ് കുറിക്കുന്നു.

News18 Malayalam | news18-malayalam
Updated: October 29, 2020, 2:38 PM IST
'ഭാര്യ എന്റെ ഫോൺ ഹിസ്റ്ററി അറിയരുത്'; സർവീസ് സെന്ററിലേക്ക് 100 ഡോളർ കൈക്കൂലിയുമായി ഭർത്താവ്
News18 Malayalam
  • Share this:
വാഷിങ്ടൺ: നന്നാക്കാനായി ഏൽപിച്ച ഐഫോൺ തുറന്ന ടെക്നീഷ്യൻ ഞെട്ടി. 100 ഡോളറിന്റെ നോട്ടും ഒരു ചെറിയ കുറിപ്പും. ഫോൺ നന്നാക്കാനാകില്ലെന്ന് കള്ളം പറയണമെന്നും തന്റെ ഫോണിന്റെ ഹിസ്റ്ററി നോക്കാനാണ് ഭാര്യയുടെ ശ്രമമെന്നും കൈക്കൂലി നൽകിയ ഭർത്താവ് കുറിക്കുന്നു. മാനി വാർഡ എന്ന ടെക്നീഷ്യൻ ടിക്ടോക്കിലൂടെയാണ് ഈ രസകരമായ സംഭവത്തിന്റെ വീഡിയോ പുറത്തുവിട്ടത്. കുറഞ്ഞ സമയംകൊണ്ട് 20 ലക്ഷം പേരാണ് വീഡിയോ കണ്ടത്. ആയിരത്തോളം പേർ കമന്റ് ചെയ്തു.

Also Read- പ്രതി പൂവൻ കോഴി! കോഴിപ്പോര് തടയാൻ ശ്രമിച്ചപ്പോൾ പോലീസ് ഉദ്യോഗസ്ഥനെ കോഴി കൊലപ്പെടുത്തി

സംഭവം ഇങ്ങനെ- ദമ്പതികൾ ഫോൺ നന്നാക്കാനായി ടെക്നീഷ്യനെ സമീപിച്ചു. അകത്തെ റൂമിൽപോയി ഫോൺ തുറന്നപ്പോഴാണ് പണവും ഭർത്താവിന്റെ യാചനാസ്വരത്തിലുള്ള കുറിപ്പും കണ്ടത്. ഫോൺ നന്നാക്കിയെടുക്കാനാകില്ലെന്ന് ഭാര്യയോട് നുണപറയണമെന്നായിരുന്നു ഭർത്താവ് കുറിപ്പിലൂടെ ആവശ്യപ്പെട്ടത്. ''ഭാര്യക്ക് എന്റെ ഫോൺ ഹിസ്റ്ററി പരിശോധിക്കാനാണ്. ഈ 100 ഡോളർ നിങ്ങളുടേതാണ്. നന്ദി'' - കുറിപ്പിൽ പറയുന്നു.

'നിങ്ങൾ പറയൂ... ‍‍ഞാൻ എന്താണ് ഇക്കാര്യത്തിൽ ചെയ്യേണ്ടത്'- വീഡിയോയുടെ അവസാനം ടെക്നീഷ്യൻ ചോദിക്കുന്നു. ഈ കുറിപ്പിനെ കുറിച്ച് ഭാര്യയോട് തുറന്നുപറയണമെന്നാണ് നിരവധിപേർ ആവശ്യപ്പെട്ടത്. മറ്റുചിലരാകട്ടെ ആ പണം പോക്കറ്റിലാക്കിയിട്ട് കുറിപ്പിലെ കാര്യം ഭാര്യയോട് വെളിപ്പെടുത്താൻ ഉപദേശിച്ചു. ഫോൺ വാങ്ങാനായി വരുമ്പോള്‍ പണവും ഫോണുംകുറിപ്പും തിരികെ നൽകണമെന്നായിരുന്നു ചിലർ ഉപദേശിച്ചത്. ഭർത്താവും ഭാര്യയും തമ്മിലുള്ള പ്രശ്നത്തിൽ ഇടപെടാനാകില്ലെന്ന് തുറന്നുപറയണമെന്നും മറ്റു ചിലർ ടെക്നീഷ്യനോട് ആവശ്യപ്പെട്ടു.

Also Read- പത്തു വട്ടം മണവാട്ടി; ഇത് ഇവിടം കൊണ്ടൊന്നും അവസാനിക്കില്ലെന്ന തീരുമാനവുമായൊരാൾ

എന്താണ് താൻ ചെയ്യാൻ പോകുന്നതെന്ന് കാട്ടി ടെക്നീഷ്യൻ അടുത്ത വീഡിയോ ഇട്ടു. നന്നാക്കിയ ഫോൺ മടക്കിവാങ്ങാൻ പറഞ്ഞ തിയതിക്ക് തൊട്ടുമുൻപുള്ള ദിവസം യുവതി തന്റെ അടുത്ത് വന്നുവെന്നും ഫോൺ കാണണമെന്ന് ആവശ്യപ്പെട്ടുവെന്നും വീഡിയോയിൽ പറയുന്നു. 25 ലക്ഷംപേർ കണ്ട ഈ വീഡിയോയിൽ ഭർത്താവ് ഫോണിനൊപ്പം നല്‍കിയ കുറിപ്പിനെ കുറിച്ച് ടെക്നീഷ്യൻ യുവതിയോട് പറയുന്നുണ്ട്. നന്നാക്കാനായി ഫോൺ തുറന്നപ്പോൾ ഇതാണ് കണ്ടത്- കുറിപ്പ്കൈമാറിക്കൊണ്ട് ടെക്നീഷ്യൻ പറഞ്ഞു. ''ഇതിൽ എനിക്കൊന്നും ചെയ്യാനില്ല. ഈ വിഷയത്തിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ല'' - ടെക്നീഷ്യൻ യുവതിയോട് പറഞ്ഞു.

Also Read- Viral Video| 'ഈ പ്രായത്തിലും എന്നാ ഒരു ഇതാ'; 82ാം വയസിലും വെയ്റ്റ് ലിഫ്റ്റിംഗ് നടത്തി അമ്പരപ്പിച്ച് ഒരു മുത്തശി



എന്നാൽ യുവതിയുടെ മറുപടിയായിരുന്നു രസകരം. ഞാൻ നിങ്ങൾക്ക് 200 ഡോളർ തരാം. ഈ ഫോണ്‍ നന്നാക്കി തരൂ. അങ്ങനെ ടെക്നീഷ്യൻ ഫോൺ നന്നാക്കാൻ സമ്മതിച്ചു. ടെക്നീഷ്യനെ അഭിനന്ദിച്ച് ഒട്ടനവധിപേരാണ് രംഗത്തെത്തിയത്. പിന്നാലെ ഭർത്താവ് കുറ്റസമ്മതം നടത്തുന്ന വീഡിയോയും അപ്ലോഡ് ചെയ്തിട്ടുണ്ട്.
Published by: Rajesh V
First published: October 29, 2020, 2:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories