കോവിഡിനെ തുടര്‍ന്ന് മാറ്റി വച്ച ഐപിഎല്‍ 2021ന്റെ രണ്ടാം ഘട്ടത്തിന്റെ ആദ്യ മത്സരം മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മില്‍ ഇന്നലെ നടന്നു. ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാപ്റ്റന്‍ എംഎസ് ധോണിയാണ് ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തത്. ഐപിഎല്ലിലെ എല്‍ ക്ലാസിക്കോ എന്ന് വിശേഷിപ്പിക്കപ്പെട്ട മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ 20 റണ്‍സ് വിജയം കൈവരിക്കുകയും ചെയ്തു.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് മാത്രമാണെടുത്തത്. റൃതുരാജ്-ജഡേജ കൂട്ടുകെട്ടാണ് ചെന്നൈയെ രക്ഷിച്ചത്. റൃതുരാജ് 41 പന്തില്‍ 50 റണ്‍സെടുത്തു. ജഡേജ 33 പന്തില്‍ 26 റണ്‍സ് നേടി. അവസാന ഓവറുകളില്‍ ബ്രാവോ മികച്ച പ്രകടനം കാഴ്ച്ച വച്ചു. എട്ട് പന്തില്‍ മൂന്ന് സിക്സ് സഹിതം 23 റണ്‍സാണ് നേടിയത്. ഫാഫ് ഡുപ്ലസിസ്(0), മൊയീന്‍ അലി(0), അമ്പാട്ടി റായുഡു(0-റിട്ടയര്‍ഡ് ഹര്‍ട്ട്), സുരേഷ് റെയ്ന(4), എം എസ് ധോണി(3) എന്നിവര്‍ക്ക് അഞ്ച് റണ്‍സ് പോലും മറികടക്കാനായില്ല.
ഇതോടെ ധോണിയ്ക്കെതിരെ മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ ട്രോള്‍ പൂരമാണ്. ധോണിയുടെയും മറ്റ് ടീമംഗങ്ങളുടെയും തുടര്‍ച്ചയായ പുറത്താകലിനെ തുടര്‍ന്നാണ് ട്രോളുകള്‍ പുറത്തു വന്നിരിക്കുന്നത്. എന്നാല്‍ ചെന്നൈക്ക് സംഭവിച്ച ബാറ്റിംഗ് ദുരന്തം ആവര്‍ത്തിക്കുകയായിരുന്നു മറുപടി ബാറ്റിംഗില്‍ മുംബൈ.
ടോസ് സമയത്ത് ധോണി പറഞ്ഞത് ഇങ്ങനെയാണ്, ''ഒരു ലക്ഷ്യം വയ്ക്കുക എന്നത് ഒരു മികച്ച ഓപ്ഷനാണ്. ടൂര്‍ണമെന്റ് ആരംഭിച്ചു കഴിഞ്ഞാല്‍, ഞങ്ങള്‍ ഒരുതരം താളത്തില്‍ പ്രവേശിക്കും, എന്നാല്‍ ഈ സീസണ് ഒരു പുതിയ അനുഭവമാണ്. ഏഴ് ഗെയിമുകള്‍, പിന്നെ ഒരു ഇടവേള, പിന്നീട് വീണ്ടും ഏഴ് കളികള്‍. അടിസ്ഥാന കാര്യങ്ങള്‍ ശരിയായി ചെയ്യാനും കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഞങ്ങള്‍ ശ്രമിക്കും.'
കോവിഡ് വ്യാപനത്തിന്റെ പ്രതിസന്ധിയില്‍ പെട്ട് നിര്‍ത്തിവെക്കേണ്ടി വന്ന ഐപിഎല്ലിന്റെ പതിനാലാം സീസണ് ഇന്നലെയാണ് പുനരാരംഭിച്ചത്.
ടൂര്‍ണമെന്റിലെ ഏറ്റവും ജനപ്രീതിയുള്ള രണ്ട് ടീമുകളാണ് ആദ്യ മത്സരം കളിച്ചത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നായിരുന്നു കളി. നിലവിലെ ചാമ്പ്യന്മാരായ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സും എം.എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്സും തമ്മിലേറ്റുമുട്ടുന്നത് ആരാധകര്‍ ആവേശത്തോടെയാണ് കണ്ടത്.
നിലവിലെ ചാമ്പ്യന്മാരായ മുംബൈയ്ക്ക് കിരീടം നിലനിര്‍ത്തുകയാണ് ലക്ഷ്യമെങ്കില്‍, കഴിഞ്ഞ സീസണില്‍ പ്ലേഓഫ് കാണാതെ പുറത്തായതിന്റെ നിരാശ മായ്ക്കുന്ന പ്രകടനം നടത്തുകയും അതുവഴി കിരീടം നേടുകയുമാണ് ചെന്നൈയുടെ ലക്ഷ്യം. നാല് മാസത്തിന് ശേഷം തിരിച്ചെത്തുന്ന ഐപിഎല്ലിനായി ആരാധകര്‍ ആവേശത്തോടെ കാത്തിരുന്നത്. ടി20 ലോകകപ്പിന് മുന്‍പുള്ള സന്നാഹമായി കൂടിയാണ് ഈ ഐപിഎല്ലിനെ കാണുന്നത്.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.