• HOME
  • »
  • NEWS
  • »
  • buzz
  • »
  • ലോക്കൽ പൊലീസിന്റെ കാര്യക്ഷമത പരിശോധിക്കാൻ വ്യാജ കവർച്ചാ പരാതി നൽകി ഐപിഎസ് ഓഫീസർ

ലോക്കൽ പൊലീസിന്റെ കാര്യക്ഷമത പരിശോധിക്കാൻ വ്യാജ കവർച്ചാ പരാതി നൽകി ഐപിഎസ് ഓഫീസർ

പരാതി നൽകി എത്ര സമയത്തിനുള്ളിൽ പൊലീസ് നടപടി സ്വീകരിക്കുമെന്ന് പരീക്ഷിക്കാനായിരുന്നു ഐപിഎസ് ഉദ്യോഗസ്ഥയുടെ ശ്രമം

  • Share this:
ലോക്കൽ പൊലീസിന്റെ കാര്യക്ഷമത പരീക്ഷിക്കാൻ വ്യാജ പരാതി നൽകി ഐപിഎസ് ഉദ്യോഗസ്ഥ. ഉത്തർപ്രദേശിലാണ് സംഭവം. പരാതി നൽകി എത്ര സമയത്തിനുള്ളിൽ പൊലീസ് നടപടി സ്വീകരിക്കുമെന്ന് പരീക്ഷിക്കാനായിരുന്നു ഐപിഎസ് ഉദ്യോഗസ്ഥയുടെ ശ്രമം. ‌‌

ഉത്തർപ്രദേശിലെ ഔറയിൽ പൊലീസ് സൂപ്രണ്ടായി ചുമതലയേറ്റ ഐപിഎസ് ഉദ്യോഗസ്ഥ ചാരു നിഗം ആണ് പരീക്ഷണം നടത്തിയത്. മുഖം മാസ്കും സൺഗ്ലാസും വെച്ച് മറച്ചാണ് ഐപിഎസ് ഉദ്യോഗസ്ഥ പരാതി നൽകിയത്. ഇരുചക്ര വാഹനത്തിലെത്തിയ ആയുധധാരികളായ രണ്ടു പേർ തന്നെ നടുറോഡിൽ വെച്ച് കവർച്ച ചെയ്യാൻ ശ്രമിച്ചുവെന്നായിരുന്നു പരാതി.


112 എന്ന എമർജൻസി റെസ്‌പോൺസ് നമ്പറിൽ വിളിച്ച് യുവതി 'കുറ്റകൃത്യം' ലോക്കൽ പൊലീസിനെ അറിയിച്ചു. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നത് വീഡിയോയിൽ കാണാം. സംഭവത്തിന്റെ വീഡിയോ ഔറാ പൊലീസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്തതോടെ വീഡിയോ വൈറലായി.

Also Read- കൊന്ന കൊതുകുകളെ കുപ്പിയിലടച്ച് ഗുണ്ടാത്തലവൻ കോടതിയിൽ; 'ജയിലിൽ കൊതുകുവല വേണം'
മുഖം മറച്ചുകൊണ്ട് നിൽക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് ചുറ്റും നിരവധി ആളുകൾ നിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം. നടന്ന കാര്യങ്ങളെക്കുറിച്ച് ഒരാൾ പ്രാദേശിക ഉദ്യോഗസ്ഥരോടും സംസാരിക്കുന്നതായി കാണുന്നു. അടുത്ത കുറച്ച് നിമിഷങ്ങൾക്കുള്ളിൽ, പോലീസുകാർ കുറച്ച് വ്യക്തികളെ ഫ്ലാഗ് ഡൗൺ ചെയ്യുന്നതും എന്തെങ്കിലും സൂചനകൾക്കായി അവരെ പരിശോധിക്കുന്നതും ഫൂട്ടേജിൽ കാണിക്കുന്നു. ദൃശ്യങ്ങളുടെ അവസാന നിമിഷങ്ങളിൽ, മൊഴികൾ രേഖപ്പെടുത്തുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്യുന്ന നിരവധി പോലീസുകാരെ കാണാം

വീഡിയോ പോസ്റ്റ് ചെയ്ത ഉടൻ തന്നെ നിരവധി പേരാണ് കമന്റുമായി എത്തിയത്. ചിലർ പൊലീസിന്റെ കൃത്യനിർവഹണത്തെ അഭിനന്ദിച്ചപ്പോൾ മറ്റുചിലർ ഇത് നാടകമാണെന്നും ആരോപിച്ചു. യഥാർത്ഥ പരാതിയായിരുന്നെങ്കിൽ പൊലീസിന്റെ പ്രതികരണം ഇത്തരത്തിൽ ആകില്ലെന്നായിരുന്നു ഒരാളുടെ കമന്റ്.
Published by:Naseeba TC
First published: