• HOME
  • »
  • NEWS
  • »
  • buzz
  • »
  • IPS OFFICER SHARES RECEIPT OF AMBULANCE CHARGING RS 10000 FOR 4KM IN DELHI AA

കോവിഡ് രോ​ഗികളെ 4 കിലോമീറ്റർ ആംബുലൻസിൽ കൊണ്ടുപോകുന്നതിന് 10,000 രൂപ; രസീത് പങ്കുവച്ച് ഐപിഎസ് ഓഫീസ‍ർ

എല്ലാ ധാർമ്മിക മൂല്യങ്ങളും കാറ്റിൽ പറത്തിയാണ് ഡൽഹിയിലെ ആംബുലൻസ് സേവന ദാതാക്കൾ രോഗികളുടെ പോക്കറ്റ് കാലിയാക്കുന്നത്.

News18

News18

  • News18
  • Last Updated :
  • Share this:
    കോവിഡ്-19 ന്റെ രണ്ടാം തരംഗത്തിനിടയിൽ രോഗികളുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാരും നഴ്സുമാരും സ്വന്തം ജീവൻ പോലും പണയപ്പെടുത്തി പരമാവധി ശ്രമിക്കുമ്പോഴും സാഹചര്യം മുതലെടുത്ത് കൊള്ളലാഭമുണ്ടാക്കുന്നവരും നിരവധിയാണ്. ആശുപത്രികളിൽ ചികിത്സയ്ക്കെത്തുന്നവരുടെ അമിതഭാരവും ആംബുലൻസ് സേവനങ്ങളുടെയും മെഡിക്കൽ സപ്ലൈകളുടെയും കുറവും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ കുറച്ചുപേർ, മറ്റുള്ളവരെ സഹായിക്കാൻ നെട്ടോട്ടമോടുമ്പോൾ മറ്റു ചിലർ ഈ ദുരിത കാലത്ത് ആളുകളെ ചൂഷണം ചെയ്യുകയാണ് ചെയ്യുന്നത്.

    ഗുരുതരമായ സ്ഥിതിയിലുള്ള കോവിഡ് രോഗികളെ ആശുപത്രികളിലേക്ക് എത്തിക്കുന്നതിന് ദേശീയ തലസ്ഥാനത്തെ ആംബുലൻസ് സർവ്വീസുകൾ വെറും 4 കിലോമീറ്റർ യാത്രയ്ക്ക് പോലും ഈടാക്കുന്നത് 10,000 രൂപയാണ്. എല്ലാ ധാർമ്മിക മൂല്യങ്ങളും കാറ്റിൽ പറത്തിയാണ് ഡൽഹിയിലെ ആംബുലൻസ് സേവന ദാതാക്കൾ രോഗികളുടെ പോക്കറ്റ് കാലിയാക്കുന്നത്.

    Also Read രക്തദാനത്തിലൂടെ വനിതയുടെ ജീവൻ രക്ഷിച്ചു; പോലീസ് ഉദ്യോഗസ്ഥന് സമൂഹ മാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹം

    ഒരു രോഗിയെ പിറ്റാംപുരയിൽ നിന്ന് 4 കിലോമീറ്റർ അകലെയുള്ള ഫോർട്ടിസ് ആശുപത്രിയിലേക്ക് കൊണ്ടുപോയതിന് 10,000 രൂപ ഈടാക്കിയ രസീത് ഐപിഎസ് ഉദ്യോഗസ്ഥനായ അരുൺ ബോത്ര ഏപ്രിൽ 28 ന് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.“ലോകം നമ്മുടെ ധാർമ്മിക മൂല്യങ്ങൾ കാണുന്നുണ്ടെന്ന്” അദ്ദേഹം ബില്ലിന്റെ ചിത്രത്തിന് അടിക്കുറിപ്പായി കുറിച്ചു.

    ബോത്രയുടെ ട്വീറ്റിന് 19,000 റീട്വീറ്റുകളും 61,000 ലൈക്കുകളും ലഭിച്ചു. ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുകയും ആളുകൾ അദ്ദേഹത്തിന്റെ അഭിപ്രായത്തോട് യോജിക്കുകയും ചെയ്തു. തുടർന്ന് നിലവിലെ പരീക്ഷണ കാലഘട്ടത്തിൽ മെഡിക്കൽ സേവനങ്ങൾ നൽകുന്നവർ ആളുകളെ കൊള്ളയടിക്കുന്നതായി ആരോപിക്കപ്പെട്ട് വിവിധ സംഭവങ്ങൾ നിരവധിയാളുകൾ പങ്കുവച്ചു.

    രാജസ്ഥാൻ, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നടക്കുന്നതുപോലെ ആംബുലൻസുകൾക്ക് ഒരു കിലോമീറ്ററിന് ഈടാക്കാവുന്ന നിരക്കിന് നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് ആളുകളുടെ ആവശ്യം. ഡൽഹി സർക്കാരിനോട് ഇത് സംബന്ധിച്ച് ആവശ്യമുന്നയിച്ചിട്ടുണ്ട്. രാജസ്ഥാനിൽ വലിയ ആംബുലൻസുകളുടെ നിരക്ക് കിലോമീറ്ററിന് 17.50 രൂപയായി നിശ്ചയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സാധാരണ സമയങ്ങളിൽ, ഡൽഹിയിൽ ആംബുലൻസ്ആ നിരക്ക് ആദ്യത്തെ 5 കിലോമീറ്ററിന് 500 രൂപയും അതിനുശേഷം കിലോമീറ്ററിന് 50-60 രൂപയുമാണ്.

    ഡൽഹിയിൽ വ്യാഴാഴ്ച 24,235 പേർ പുതിയതായി കോവിഡ് പോസിറ്റീവാകുകയും 395 പേർ മരിക്കുകയും 25,615 പേർ രോഗമുക്തരാകുകയും ചെയ്തു. ദേശീയ തലസ്ഥാനത്ത് 97,977 സജീവ കേസുകളുണ്ട്. ഡൽഹിയിലുടനീളമുള്ള ആശുപത്രികളിൽ മെഡിക്കൽ ഓക്സിജൻ സ്റ്റോക്ക് വളരെ കുറവാണ്. ചില ആശുപത്രികളിൽ ഓക്സിജൻ തീർന്നതിനെ തുടർന്ന് ഏതാനും ആഴ്ചകളായി നിരവധി രോഗികൾ മരിച്ചു.

    ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 3,86,452 ആണ്. ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത് 3498 പേരാണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,87,62,976 ആയി. ആകെ മരണ സംഖ്യ 2,08,330.
    Published by:Aneesh Anirudhan
    First published:
    )}