നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • സമ്പാദ്യം മുഴുവന്‍ കള്ളന്മാര്‍ കവര്‍ന്നു; തെരുവുകച്ചവടക്കാരന് ഒരു ലക്ഷം രൂപ നല്‍കി IPS ഓഫീസര്‍

  സമ്പാദ്യം മുഴുവന്‍ കള്ളന്മാര്‍ കവര്‍ന്നു; തെരുവുകച്ചവടക്കാരന് ഒരു ലക്ഷം രൂപ നല്‍കി IPS ഓഫീസര്‍

  തന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് റഹ്‌മാന്‍ സൂക്ഷിച്ചിരുന്ന പണമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്.

  Image: Twitter

  Image: Twitter

  • Share this:
   ശ്രീനഗര്‍: സമ്പാദ്യം മുഴുവന്‍ കള്ളന്മാര്‍(Thief) കവര്‍ന്ന്(Theft) സങ്കടത്തിലായ തെരുവുകച്ചവടക്കാരന്(Street Vendor) ഒരു ലക്ഷം രൂപ സ്വന്തം കൈയില്‍ നിന്ന് നല്‍കിയിരിക്കുകയാണ് ഐപിഎസ് ഓഫീസര്‍(IPS Officer). ജമ്മു കാശ്മീരിലെ ശ്രീനഗറിലാണ് സംഭവം. 90 കാരനായ അബ്ദുല്‍ റഹ്‌മാന്‍ എന്ന കടല വില്‍പനക്കാരനാണ് ശ്രീനഗര്‍ എസ്എസ്പി സന്ദീപ് ചൗധരി സഹായവുമായെത്തിയത്.

   തന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് റഹ്‌മാന്‍ സൂക്ഷിച്ചിരുന്ന പണമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. നഷ്ടപ്പെട്ടാലോ എന്ന് കരുതി അബ്ദുള്‍ റഹ്‌മാന്‍ കൈവശമായിരുന്നു പണം സൂക്ഷിച്ചിരുന്നത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന അബ്ദുള്‍ റഹ്‌മാനെ കള്ളന്മാര്‍ മര്‍ദിക്കുകയും കൈവശമുണ്ടായിരുന്ന പണം തട്ടിയെടുക്കുകയും ആയിരുന്നു.

   ശ്രീനഗറിലെ ബൊഹരി കദല്‍ മേഖലയില്‍ റോഡരികില്‍ വിവിധതരം കടലകള്‍ വില്‍പന നടത്തുകയാണ് റഹ്‌മാന്‍. സംഭവമറിഞ്ഞ സന്ദീപ് ചൗധരി സഹായിക്കാന്‍ തയ്യാറാവുകയായിരുന്നു. ഒരു ലക്ഷം രൂപ റഹ്‌മാന് കൈമാറുകയും ചെയ്തു.   സന്ദീപിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. മോഷണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
   Published by:Jayesh Krishnan
   First published:
   )}