നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'ഇസ്ലാമിക്' ഡേറ്റിങ് ആപ്പുമായി ഇറാന്‍; ലക്ഷ്യം 'നിലനില്‍ക്കുന്ന' വിവാഹ ബന്ധങ്ങള്‍ കണ്ടെത്തല്‍

  'ഇസ്ലാമിക്' ഡേറ്റിങ് ആപ്പുമായി ഇറാന്‍; ലക്ഷ്യം 'നിലനില്‍ക്കുന്ന' വിവാഹ ബന്ധങ്ങള്‍ കണ്ടെത്തല്‍

  വിവാഹം ചെയ്യാന്‍ കാര്യവിവരമുള്ള ആളുകളെ കണ്ടെത്തുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും ഇറാന്‍ വിശദീകരിക്കന്നു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   രാജ്യത്തെ യുവാക്കള്‍ക്കും യുവതികള്‍ക്കും 'നിലനില്‍ക്കുന്ന' വിവാഹ ബന്ധങ്ങള്‍ കണ്ടെത്താന്‍ ഇസ്ലാമിക് ഡെയ്റ്റിംഗ് ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ് ഇറാന്‍. വിവാഹം ചെയ്യാന്‍ കാര്യവിവരമുള്ള ആളുകളെ കണ്ടെത്തുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും ഇറാന്‍ വിശദീകരിക്കന്നു.

   'ഹംദം' - പേര്‍ഷ്യനില്‍ പങ്കാളി എന്നര്‍ത്ഥം - എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്ലിക്കേഷന്‍ വഴി ആളുകള്‍ക്ക് യോജിച്ച ജീവിത പങ്കാളികളെ കണ്ടെത്താന്‍ സാധിക്കുമെന്ന് സര്‍ക്കാറിന്റെ ഔദ്യോഗിക ചാനല്‍ പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നു. ഹംദം ആപ്പ് ഇറാന്‍ അംഗീകരിച്ച ഇത്തരത്തിലുള്ള ഏക ആപ്പാണെന്ന് സൈബര്‍ സ്‌പെയ്‌സ് പോലീസ് തലവനായ കേണല്‍ അലി മുഹമ്മദ് റജബി പറഞ്ഞു. എന്നാല്‍ രാജ്യത്ത് നിലവിലുള്ള മറ്റു ജനപ്രിയ ഡെയ്റ്റിംഗ് ആപ്പുകള്‍ എല്ലാം അനധികൃതമാണെന്നും റജബിയെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

   ഇറാനിലെ ഇസ്ലാം പ്രചരണ സംഘടനയായ തിബ്യാന്‍ കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഹംദം ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. സ്ഥിരമായ വിവാഹാലോചനകള്‍ തേടുന്ന വ്യക്തികളെ കണ്ടെത്താന്‍ ആപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സൗകര്യം ഉപയോഗിക്കുന്നുവെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നുണ്ട്.

   'പുറത്തുനിന്നുള്ള ശക്തികള്‍' കുടുംബ മൂല്യങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് തിബ്യാന്‍ തലവനായ കുമൈല്‍ ഖോജസ്‌തേ ആപ്പ് ഉദ്ഘാടന ചടങ്ങില്‍ അഭിപ്രായപ്പെട്ടു. കുടുംബ ബന്ധങ്ങള്‍ തകര്‍ക്കാന്‍ പിശാച് ശ്രമിക്കുമെന്നും ആരോഗ്യകരമായ കുടുബങ്ങള്‍ കെട്ടിപ്പടുക്കാന്‍ ഹംദം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

   ഹംദം വെബ്‌സൈറ്റ് നല്‍കുന്ന വിവരം അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് ആപ്പ് ഉപയോഗിക്കുന്നതിന്റെ മുന്പ് തങ്ങളുടെ വ്യക്തിത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഒരു 'മനഃശാസ്ത്ര പരിശോധന'ക്ക് വിധേയമാവേണ്ടതുണ്ട്. ബന്ധങ്ങള്‍ ഉറപ്പിച്ചതിന് ശേഷം നാല് വര്‍ഷം വരെ ദന്പതികള്‍ക്ക് വേണ്ട ഉപദേശ നിര്‍ദ്ദേശങ്ങള്‍ ലഭിക്കാനുള്ള സൗകര്യവും തയ്യാറാക്കിയിട്ടുണ്ട്. ആപ്പിന്റെ രെജിസ്‌ട്രേഷനും മറ്റും സൗകര്യങ്ങളുമെല്ലാം സൗജന്യമായി നല്‍കുമെന്നും ഇറാന്‍ അറിയിക്കുന്നു.

   ഇറാനിലെ പരമോന്നത നേതാവായ ആയതുള്ള ഖാംനഇ ഇള്‍പ്പെടെയുള്ള നേതാക്കള്‍ രാജ്യത്തെ വിവാഹ പ്രായം കൂടി വരുന്നതിനെ പറ്റിയും, ജനന നിരക്ക് കുറയുന്നതിനെ കുറിച്ചും പല തവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

   Also read: മുംബൈ ഇന്ത്യൻസിനോടും മാഞ്ചസ്റ്റർ യുണൈറ്റഡിനോടുമുള്ള ഇഷ്ടം, വ്യത്യസ്തമായി വധുവിന്റെ മെഹന്ദി ഡിസൈൻ

   ഈ വര്‍ഷം മാര്‍ച്ചില്‍ 'ജനസംഖ്യാ വര്‍ദ്ധനവും കുടുംബത്തെ പിന്തുണക്കലും' എന്ന പേരില്‍ ഇറാന്‍ പാര്‍ലമെന്റ് ഒരു ബില്‍ പാസാക്കിയിട്ടുണ്ട്. വിവാഹം കഴിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സാന്പത്തിക സഹായം നല്‍കുന്ന പദ്ധതിയാണിത്. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് കൂടുതല്‍ സാന്പത്തിക സഹായം നല്‍കുക എന്നതും വിവാഹം അലസിപ്പിക്കല്‍ നിയന്ത്രിക്കുക എന്നതും ഈ ബില്ലിന്റെ ഭാഗമായി വരുന്നുണ്ട്.

   പുതിയ ബില്‍ രാജ്യത്തെ ഗാര്‍ഡിയന്‍ കൗണ്‍സിലിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. പുതിയ നിയമം ഇസ്ലാമിക നിയമാനുസൃതമാണോ എന്ന് ഉറപ്പുവരുത്തലാണ് ഗാര്‍ഡിയന്‍ കൗണ്‍സിലിന്റെ ഉത്തരവാദിത്വം.
   Published by:Sarath Mohanan
   First published:
   )}