നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'ഹറാമല്ല പാട്ട്:' തെരുവില്‍ പാട്ടുപാടിയ യുവതിയെ വിലക്കിയ യുവാവിനെ 'പാഠം' പഠിപ്പിച്ച് നാട്ടുകാര്‍

  'ഹറാമല്ല പാട്ട്:' തെരുവില്‍ പാട്ടുപാടിയ യുവതിയെ വിലക്കിയ യുവാവിനെ 'പാഠം' പഠിപ്പിച്ച് നാട്ടുകാര്‍

  വീഡിയോ ദൃശ്യങ്ങളില്‍, തെരുവില്‍ നിന്ന്, ഒരു യുവതി തന്റെ കൈവശമുള്ള ഗിറ്റാര്‍ വായിക്കുന്നതും, അതിനനുസരിച്ച് പാട്ടു പാടുന്നതും കാണാം.

  Image Credits: Twitter/@AlinejadMasih

  Image Credits: Twitter/@AlinejadMasih

  • Share this:
   സ്ത്രീകള്‍ക്ക് പൊതു ഇടങ്ങളില്‍ പാട്ടു പാടാന്‍ അനുവാദമില്ല എന്ന് പഠിപ്പിക്കാന്‍ ശ്രമിച്ച ഇറാന്‍ പൗരനെ നാട്ടുകാർ പാഠം പഠിപ്പിച്ചു. പൊതു ഇടത്തിൽ പാട്ടുപാടിയ യുവതിയെയാണ് ഇയാൾ വിലക്കാൻ ശ്രമിച്ചത്. എന്നാൽ ഇയാൾ വിചാരിച്ചത് പോലെയായിരുന്നില്ല ആൾക്കൂട്ടം പ്രതികരിച്ചത്. ഇറാനിലെ മാധ്യമ പ്രവര്‍ത്തകനായ മാസിഹ് അലിനെജാദാണ് ഇത് സംബന്ധിച്ച വീഡിയോ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്.

   വീഡിയോ ദൃശ്യങ്ങളില്‍, തെരുവില്‍ നിന്ന്, ഒരു യുവതി തന്റെ കൈവശമുള്ള ഗിറ്റാര്‍ വായിക്കുന്നതും, അതിനനുസരിച്ച് പാട്ടു പാടുന്നതും കാണാം. ഈ സമയം ഒരാള്‍ ഇവരെ സമീപിക്കുകയും പാട്ടുപാടുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അപ്പോൾ മറ്റൊരു യുവതി, എന്തിനാണ് അവരോട് നിര്‍ത്താന്‍ ആവശ്യപ്പെട്ടതെന്ന് ഇയാളോട് ചോദിക്കുകയുണ്ടായി. അപ്പോള്‍, 'സ്ത്രീകള്‍ പാട്ടു പാടുന്നത് ഹറാമാണ് എന്നു പറഞ്ഞ ഇയാൾ (ഇത് മതനിയമ പ്രകാരം അനുവദനീയമല്ല). നിങ്ങള്‍ക്ക് പാട്ടു പാടാം പക്ഷേ പൊതുവിടത്തില്‍ പാടാന്‍ സാധിക്കില്ല' എന്നുമാണ് ഇവരോട് പ്രതികരിച്ചത്.

   ഇയാള്‍ പറയുന്നത് സമ്മതിച്ച് കൊടുക്കാന്‍ തയ്യാറാകാത്തതിനാല്‍ ഇവര്‍ തമ്മിലുള്ള തര്‍ക്കം തുടര്‍ന്നു കൊണ്ടേയിരുന്നു. തര്‍ക്കം തുടര്‍ന്നപ്പോള്‍ പതിയെ ഇവര്‍ക്ക് ചുറ്റും ഒരു ആള്‍ക്കൂട്ടം രൂപപ്പെട്ടു തുടങ്ങി. പൊതുവെ ഇത്തരം പ്രശ്നങ്ങളിൽ സദാചാരത്തിന്റെ കാവൽക്കാരാകുന്ന ആൾക്കൂട്ടം എന്നാൽ ഇവിടെ ഇയാളെ കൈവെടിയുകയായിരുന്നു.

   ഇയാള്‍ ഇവരെ ശല്യം ചെയ്യുന്നത് തുടര്‍ന്നപ്പോള്‍ ആളുകള്‍ ഇയാളോട് രാജ്യത്തെ വലിയ പ്രശ്‌നങ്ങളില്‍ ശ്രദ്ധ ചെലുത്താന്‍ ആവശ്യപ്പെട്ടു. അവര്‍ പറഞ്ഞത് രാജ്യത്തെ പ്രധാനപ്രശ്‌നങ്ങളായ അഴിമതിയിലും മറ്റും ഇടപെട്ട് തീര്‍പ്പ് കല്‍പ്പിക്കാനാണ്.

   ആള്‍കൂട്ടത്തിലേക്ക് വീണ്ടും ആളുകളെത്തിയപ്പോള്‍, അവര്‍ ഇയാളോട് സ്ഥലം വിടാന്‍ ആവശ്യപ്പെടുകയായിരുന്നു. ശേഷം, ഈ ആള്‍ക്കൂട്ടം യുവതിയോട് വീണ്ടും പാട്ടു പാടുന്നത് തുടരാന്‍ ആവശ്യപ്പട്ടു. അവര്‍ വീണ്ടും പാടി. അവരുടെ പാട്ട് ഇഷ്ടപ്പെട്ട ആള്‍ക്കൂട്ടം കരഘോഷത്തോടു കൂടിത്തന്നെ അതിനെ വരവേറ്റു.   ഒടുവില്‍ അയാള്‍ തിരികെ പോകുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും. വീഡിയോയ്ക്ക് മൈക്രോ-ബ്ലോഗിങ്ങ് സൈറ്റില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ആള്‍ക്കൂട്ടത്തിന്റെ നിലപാടിനെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍.
   പാകിസ്ഥാനിലുള്ള അഫ്ഗാന്‍ സംഗീതത്തിന്റെ പരിപോഷകര്‍ തങ്ങളുടെ ഓഫീസുകള്‍ ധൃതിപ്പെട്ട് അടച്ചു പൂട്ടുന്നതിനിടെയാണ് ഈ സംഭവം പുറംലോകമറിയുന്നത്. കാരണം കാബൂളില്‍ നിന്നുള്ള കലാകാരന്മാര്‍ ഒളിവില്‍ പോകാൻ നിര്‍ബന്ധിതരാകുകയാണ്.   അതിനാല്‍ സംഗീത പരിപാടികളെല്ലാം റദ്ദാക്കേണ്ട അവസ്ഥയിലാണ് ഇവരിപ്പോള്‍. താലിബാന്റെ കടന്നുകയറ്റത്തിന്റെയും ഭരണ മാറ്റത്തിന്റെയും പ്രതിഫലനമാണിത്. സംഗീത പരിപാടികള്‍ റദ്ദു ചെയ്യുന്നതിലൂടെ വന്‍ നഷ്ടമാണ് സംഗീത വ്യവസായത്തിന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.   പിടിഐ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച്, കാബൂള്‍ താലിബാന്റെ നിയന്ത്രണത്തിലായതിന് ശേഷം, സംഗീത കലാകാരന്മാരെല്ലാം തങ്ങളുടെ ഉപകരണങ്ങള്‍ തിരികെ വീടുകളിലേക്ക് കൊണ്ടു പോവുകയോ, അല്ലങ്കില്‍ അവ സ്‌റ്റോര്‍ മുറികളില്‍ തിരുകിക്കയറ്റി ഒളിപ്പിച്ച് വെച്ചിരിക്കുകയോ ആണ്. കാരണം, 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് താലിബാന്‍ ഭരണം നിലവില്‍ വന്ന സമയത്തേത് പോലെയുള്ള ഒരു നടപടി അവര്‍ ഇന്നും പ്രതീക്ഷിക്കുന്നുണ്ട്. അന്ന് അവര്‍ രാജ്യത്ത് സംഗീതം വിലക്കിയിരുന്നു!
   Published by:Jayesh Krishnan
   First published:
   )}