നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • Divorce | 'പ്രകോപനപരമായ' ഗാനത്തിന് ചുവട് വെച്ചു; വിവാഹദിവസം തന്നെ യുവാവ് ഭാര്യയുമായുള്ള ബന്ധം വേർപ്പെടുത്തി

    Divorce | 'പ്രകോപനപരമായ' ഗാനത്തിന് ചുവട് വെച്ചു; വിവാഹദിവസം തന്നെ യുവാവ് ഭാര്യയുമായുള്ള ബന്ധം വേർപ്പെടുത്തി

    ഗാനം വേദിയിൽ പ്ലേ ചെയ്തപ്പോൾ തന്നെ വരനും കുടുംബവും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഈ പാട്ടിന് വധു ചുവട് വയ്ക്കുക കൂടി ചെയ്തതോടെ സംഭവം വഷളായി.

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
      വ്യത്യസ്തമായ പല വിവാഹമോചന (Divorce) കേസുകളെക്കുറിച്ചും നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ വിവാഹദിവസം തന്നെ ഒരു ഗാനത്തിന്റെ പേരിൽ നവദമ്പതികൾ വിവാഹമോചനം ചെയ്തതായി കേട്ടിട്ടുണ്ടോ? ബാഗ്ദാദിലാണ് (Baghdad) കൗതുകകരമായ ഈ വിവാഹമോചനം നടന്നിരിക്കുന്നത്. 'പ്രകോപനപരമായ' ഒരു സിറിയൻ ഗാനത്തിന് (Syrian Song) ചുവടു വെച്ചതിന്റെ പേരിൽ വിവാഹദിവസം വരൻ വധുവിനെ ഉപേക്ഷിക്കുകയായിരുന്നു. 'മെസയ്താര' (Mesaytara) എന്ന് തുടങ്ങുന്ന സിറിയൻ ഗാനമാണ് ഈ വിവാഹമോചനത്തിന് കാരണമായത്. 'ഞാൻ നിങ്ങളെ നിയന്ത്രിക്കും' (I will control you) എന്ന അർഥം വരുന്ന വരികളാണ് പാട്ടിലുള്ളത്. അതാണ് വരനെ ചൊടിപ്പിച്ചത്.

      ഈ ഗാനം വേദിയിൽ പ്ലേ ചെയ്തപ്പോൾ തന്നെ വരനും കുടുംബവും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഈ പാട്ടിന് വധു ചുവട് വയ്ക്കുക കൂടി ചെയ്തതോടെ സംഭവം വഷളായി. ഇതേച്ചൊല്ലി വരൻ വധുവുമായി വഴക്കിടുകയും അത് വിവാഹമോചനത്തിലേക്ക് നയിക്കുകയും ചെയ്തു. ഇതിനു മുൻപും ഈ പാട്ട് കാരണം വിവാഹമോചനം നടന്നിട്ടുണ്ട്. കഴിഞ്ഞ വർഷം നടന്ന ഒരു വിവാഹ സൽക്കാര വേളയിൽ ഈ ഗാനം പ്ലേ ചെയ്തതിന് ജോർദാൻകാരനായ ഒരു വരൻ വധുവുമായി ബന്ധം വേർപെടുത്തുകയുണ്ടായി.

      ഇതുപോലെ വളരെ വ്യത്യസ്തമായ വിവാഹ മോചനങ്ങൾ ഇതിനു മുൻപും പല സ്ഥലങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ടു വർഷം മുമ്പ് ഇന്ത്യയിൽ നടന്ന ഒരു വിവാഹമോചന കേസ് വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഉത്തർ പ്രദേശിൽ നിന്നുള്ള ഒരു സ്ത്രീ ഭർത്താവിന്റെ അമിതസ്നേഹം സഹിക്കാനാകുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വിവാഹമോചന കേസ് ഫയൽ ചെയ്തത്. ഭർത്താവ് തന്നോട് വഴക്കുണ്ടാക്കുന്നില്ലെന്നും വളരെയധികം ദയ കാണിക്കുന്നുവെന്നുമായിരുന്നു അവരുടെ പരാതി.

      Also read- ഭാര്യയുടെ അമിത വൃത്തി; ലാപ്‌ടോപ്പും ഫോണും സോപ്പുപൊടി ഉപയോഗിച്ച് കഴുകി; വിവാഹമോചനം തേടി യുവാവ്‌

      18 മാസത്തെ വിവാഹ ജീവിതത്തിന് ശേഷം ഈ ബന്ധം തനിക്ക് മടുത്തുവെന്നും ഭർത്താവ് തന്നോട് ഇത്രയധികം സ്നേഹം കാണിക്കുന്നത് സഹിക്കാൻ കഴിയുന്നില്ലെന്നും ഇവർ കോടതിയോട് പറഞ്ഞു. ചില സമയങ്ങളിൽ അദ്ദേഹം വീട്ടുജോലികൾ ചെയ്യുകയും എല്ലാ കാര്യങ്ങളിലും സഹായിക്കുകയും ചെയ്യുന്നുവെന്നും ഭാര്യ പറഞ്ഞു. യാതൊരു വിയോജിപ്പുകളും ഇല്ലാത്ത വിവാഹബന്ധം ഒട്ടും ആസ്വാദ്യമല്ലെന്നും അവർ കോടതിയെ അറിയിച്ചു.

      Also read- ഭാര്യ എല്ലാ ദിവസവും കുളിക്കുന്നില്ല; വിവാഹ മോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ്

      "ഞാൻ തെറ്റ് ചെയ്യുമ്പോഴൊക്കെ അദ്ദേഹം എന്നോട് ക്ഷമിക്കുന്നു. ഞാൻ അദ്ദേഹവുമായി ഒരിക്കലെങ്കിലും വഴക്കുണ്ടാക്കണമെന്ന് ഒരുപാട് ആഗ്രഹിച്ചു", അവർ പറഞ്ഞു. എന്നാൽ ഈ കാരണങ്ങൾ തീർത്തും അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി കോടതി അവരുടെ വിവാഹ മോചന ഹർജി തള്ളി. കോടതി കേസ് തള്ളിയതോടെ അവർ സ്വന്തം ഗ്രാമത്തിലെ പ്രാദേശിക പഞ്ചായത്തിനെയും സമീപിച്ചു. ഈ വിഷയത്തിൽ ഒരു തീർപ്പിലെത്താൻ അവർക്കും കഴിഞ്ഞില്ല.
      First published: