ഇന്റർഫേസ് /വാർത്ത /Buzz / വടയിൽ നിന്നും പിഴിഞ്ഞെടുത്ത എണ്ണ; വന്ദേഭാരത് എക്‌സ്പ്രസ്സിലെ യാത്രക്കാരന്റെ വീഡിയോയ്ക്ക് IRCTC മറുപടി

വടയിൽ നിന്നും പിഴിഞ്ഞെടുത്ത എണ്ണ; വന്ദേഭാരത് എക്‌സ്പ്രസ്സിലെ യാത്രക്കാരന്റെ വീഡിയോയ്ക്ക് IRCTC മറുപടി

തനിക്ക് ലഭിച്ച ഭക്ഷണപ്പൊതിയില്‍ നിന്ന് വട പുറത്തെടുത്ത യാത്രക്കാരന്‍ അത് പരസ്യമായി പിഴിഞ്ഞ് കാണിക്കുന്നുണ്ട്.

തനിക്ക് ലഭിച്ച ഭക്ഷണപ്പൊതിയില്‍ നിന്ന് വട പുറത്തെടുത്ത യാത്രക്കാരന്‍ അത് പരസ്യമായി പിഴിഞ്ഞ് കാണിക്കുന്നുണ്ട്.

തനിക്ക് ലഭിച്ച ഭക്ഷണപ്പൊതിയില്‍ നിന്ന് വട പുറത്തെടുത്ത യാത്രക്കാരന്‍ അത് പരസ്യമായി പിഴിഞ്ഞ് കാണിക്കുന്നുണ്ട്.

  • Share this:

വന്ദേഭാരത് എക്‌സ്പ്രസ്സില്‍ നിന്ന് മോശം ഭക്ഷണം ലഭിച്ചതായി പരാതി. വന്ദേഭാരതിലെ ഒരു യാത്രക്കാരനാണ് പരാതിയുമായി രംഗത്തെത്തിയത്. ഭക്ഷണത്തിന്റെ വീഡിയോ അടക്കം ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് യാത്രക്കാരന്‍ രംഗത്തെത്തിയത്.

വിശാഖപട്ടണം മുതല്‍ ഹൈദരാബാദ് വരെയുള്ള യാത്രക്കിടെയാണ് തനിക്ക് മോശം ഭക്ഷണം ലഭിച്ചതെന്ന് യാത്രക്കാരന്‍ പറയുന്നു. തനിക്ക് ലഭിച്ച ഭക്ഷണപ്പൊതിയില്‍ നിന്ന് വട പുറത്തെടുത്ത യാത്രക്കാരന്‍ അത് പരസ്യമായി പിഴിഞ്ഞ് കാണിക്കുന്നുണ്ട്. ആഡംബര അനുഭവം ഉറപ്പ് നല്‍കി അമിത തുക ടിക്കറ്റിന് ഈടാക്കി നടത്തുന്ന യാത്രയില്‍ ഇത്തരം ഭക്ഷണം വിതരണം ചെയ്യുന്നത് ശരിയല്ലെന്ന് പറഞ്ഞ് നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്. ബന്ധപ്പെട്ട അധികൃതർ ഇതിന് എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്തണമെന്നും നിരവധി പേർ കമന്റ് ചെയ്തു.

”വന്ദേഭാരതിലെ മോശം ഭക്ഷണമാണിത്. വിശാഖ പട്ടണത്ത് നിന്ന് ഹൈദരാബാദിലേക്കുള്ള ട്രെയിനാണ് സംഭവം. ട്രെയിനിലുള്ളിലെ പ്രഭാത ഭക്ഷണം കഴിക്കാന്‍ യാത്രക്കാര്‍ ഭയപ്പെടുകയാണ്.” എന്നായിരുന്നു യാത്രക്കാരന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ കുറിച്ചത്.

തുടര്‍ന്ന് നിരവധി പേരാണ് ഇന്ത്യന്‍ റെയില്‍വെയ്ക്ക് പരാതിയുമായി എത്തിയത്. ഇത്തരം സംഭവങ്ങള്‍ക്കെതിരെ കൃത്യമായ നടപടിയെടുക്കണെന്നും ചിലര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന മറുപടിയാണ് ഇന്ത്യന്‍ റെയില്‍വെ കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പ്പറേഷന്റെ (IRCTC) ഭാഗത്ത് നിന്നുണ്ടായത്.

Also read-സമൂഹമാധ്യമങ്ങളിൽ താരമായി ‘ഇഡ്ഡലി കുൽഫി‘; ’ഹൊറർ’ എന്ന് വിശേഷിപ്പിച്ച് നെറ്റിസൺസ്

അതേസമയം ആഡംബര അനുഭവം പ്രദാനം ചെയ്യും എന്ന് ഉറപ്പുനല്‍കിയ വന്ദേഭാരത് എക്‌സ്പ്രസ്സില്‍ മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ വൃത്തിയാക്കുന്നില്ലെന്ന് കാണിക്കുന്ന ഒരു വീഡിയോ മുമ്പ് പുറത്തുവന്നിരുന്നു. ട്രെയിനുള്ളില്‍ കാലിക്കുപ്പികള്‍, ഭക്ഷണപൊതികള്‍, പ്ലാസ്റ്റിക് കവറുകള്‍ എന്നിവ അവിടവിടെയായി കിടക്കുന്ന വീഡിയോ ആയിരുന്നു അത്.

ദൂരദേശങ്ങളെ തമ്മില്‍ വളരെ വേഗം ബന്ധിപ്പിക്കുന്ന ഒരു അനുഭവമായിരിക്കും വന്ദേഭാരത് എന്ന സെമി ഹൈസ്പീഡ് ട്രെയിന്‍ യാത്രക്കാര്‍ക്ക് നല്‍കുക. തദ്ദേശീയമായി നിര്‍മ്മിച്ച കവച് ടെക്നോളജി അടിസ്ഥാനമാക്കിയാണ് ട്രെയിന്‍ നിര്‍മ്മിച്ചിരിക്കുന്നത്. അഡ്വാന്‍സ്ഡ് ട്രെയിന്‍ കൊളിഷന്‍ സിസ്റ്റവും ഈ ട്രെയിനിന്റെ പ്രത്യേകതയാണ്. ഇത് ട്രെയിനുകള്‍ തമ്മില്‍ കൂട്ടിമുട്ടിയുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കുന്നു.

ഓരോ കോച്ചിനുള്ളിലും പ്ലാറ്റ്ഫോം സൈഡ് ക്യാമറകള്‍ , റിയര്‍വ്യൂ മിറര്‍ സംവിധാനം, ജിപിഎസ്, സിസിടിവി, ഫയര്‍സെന്‍സര്‍, ഓട്ടോമാറ്റിക് ഡോര്‍, വൈഫൈ സംവിധാനം, മൂന്ന് മണിക്കൂര്‍ ബാറ്ററി ബാക്ക് അപ്പ് സംവിധാനം എന്നിവയൊരുക്കിയിട്ടുണ്ട്.

Also read-സമൂ​ഹമാധ്യമങ്ങളിൽ വൈറലായി ‘ഐസ്ക്രീം ദോശ’; എന്തിനീ പരീക്ഷണമെന്ന് ദോശപ്രേമികൾ; വീഡിയോ

ഓട്ടോമാറ്റിക് ഗേറ്റുകള്‍ നിയന്ത്രിക്കുന്നത് ലോക്കോ പൈലറ്റാണ്. ഇനി എന്തെങ്കിലും അത്യാവശ്യഘട്ടങ്ങള്‍ വരികയാണെങ്കില്‍ ലോക്കോ പൈലറ്റിനും ട്രെയിന്‍ ഗാര്‍ഡിനും യാത്രക്കാര്‍ക്കും തത്സമയം സംസാരിക്കാന്‍ കഴിയുന്ന സംവിധാനവും വന്ദേഭാരതില്‍ ഒരുക്കിയിട്ടുണ്ട്.

ഒരു വിമാനയാത്രയ്ക്ക് സമാനമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സപ്രസ്സ് യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. മികച്ച രീതിയിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ട്രെയിന്‍ നിര്‍മ്മിക്കാനായി തെരഞ്ഞെടുത്തിരിക്കുന്നത്.

First published:

Tags: IRCTC, Vande Bharat Express, Video viral