നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | ട്രെയിൻ ഡ്രൈവറായ കാമുകിയെ പ്രൊപ്പോസ് ചെയ്യാൻ റെയിൽവെ സ്റ്റേഷനിൽ സർപ്രൈസ് ഒരുക്കി യുവാവ്

  Viral Video | ട്രെയിൻ ഡ്രൈവറായ കാമുകിയെ പ്രൊപ്പോസ് ചെയ്യാൻ റെയിൽവെ സ്റ്റേഷനിൽ സർപ്രൈസ് ഒരുക്കി യുവാവ്

  'ക്രിസ്തുമസിനായി കോനൻ എന്തെങ്കിലും സർപ്രൈസ് ഒരുക്കുമെന്ന് കരുതിയിരുന്നു. എന്നാൽ ഇത്തരമൊരു സർപ്രൈസ് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. താൻ അങ്ങേയറ്റം അതിശയിച്ചു പോയി'

  • Share this:
   പ്രണയിതാക്കളുടെ പലതരത്തിലുള്ള വിവാഹ അഭ്യർഥന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. തന്‍റെ പ്രണയത്തെ ഭാര്യ/ ഭർത്താവ് ആകാൻ ജീവിതത്തിലേക്ക് ക്ഷണിക്കുന്ന ആ നിമിഷത്തിനായി പലവിധത്തിലുള്ള സർപ്രെസുകളും ആളുകൾ ഒരുക്കാറുണ്ട്. ഐറിഷ് സ്വദേശിയായ കോനൻ ഒ സള്ളിവൻ എന്നയാൾ ഇത്തരത്തിൽ തന്‍റെ കാമുകിക്കായി ഒരുക്കിയ പ്രൊപ്പോസൽ സർപ്രൈസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

   Also Read-58 മിനിറ്റിനുള്ളിൽ പാചകം ചെയ്തത് 46 വിഭവങ്ങൾ; ലോക റെക്കോർഡ് സ്വന്തമാക്കി ഈ കൊച്ചു മിടുക്കി

   ട്രെയിൻ ഡ്രൈവറാണ് കോനന്‍റെ കാമുകിയായ പൗള കാർബോ സിയ. തന്‍റെ പ്രണയഭാജനത്തെ ജീവിത സഖിയാക്കാനുള്ള അഭ്യർഥന നടത്താൻ റെയിൽവെ സ്റ്റേഷൻ തന്നെയാണ് ഇയാൾ വേദിയായി തിരഞ്ഞെടുത്തതും. ഡൂബ്ലിൻ സ്റ്റേഷനിൽ ട്രെയിൻ നിര്‍ത്തിയ പൗളയെ വരവേറ്റത് ജെയിംസ് ബ്ലന്‍റിന്‍റെ'യൂ മേക്ക് മി ബെറ്റർ' എന്ന പ്രണയഗാനമായിരുന്നു. ഒപ്പം വിവാഹ അഭ്യർഥന എഴുതിയ ഒരു ബോർഡും കയ്യിൽ മനോഹരമായ ബൊക്കയുമേന്തി നിൽക്കുന്ന കോനനും. ട്രെയിൻ നിർത്തി പുറത്തേക്കിറങ്ങിയ യുവതിയെ മുട്ടുകാലിൽ നിന്ന് മോതിരം നൽകി കോനൻ പ്രൊപ്പോസ് ചെയ്യുകയും ചെയ്തു.

   Also Read-Shigella | കോഴിക്കോട് റിപ്പോർട്ട് ചെയ്യപ്പെട്ട ഷിഗെല്ല രോഗം എന്താണ്? അറിയേണ്ടതെല്ലാം

   ഇത്രയും മനോഹരമായ ഒരു വിവാഹ അഭ്യർഥന സ്വീകരിച്ച പൗള, വിവാഹത്തിന് സമ്മതം മൂളി എന്നാണ് റിപ്പോർട്ട്. ക്ലോഡാഗ് മഹർ എന്നയാൾ പകർത്തിയ ഈ മനോഹര ദൃശ്യങ്ങൾ അധികം വൈകാതെ വൈറലാവുകയും ചെയ്തു. 'ക്രിസ്തുമസിനായി കോനൻ എന്തെങ്കിലും സർപ്രൈസ് ഒരുക്കുമെന്ന് കരുതിയിരുന്നു. എന്നാൽ ഇത്തരമൊരു സർപ്രൈസ് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. താൻ അങ്ങേയറ്റം അതിശയിച്ചു പോയി' എന്നായിരുന്നു പൗളയുടെ പ്രതികരണം. ഇത്തരമൊരു സർപ്രൈസ് വിവാഹഅഭ്യർഥനയ്ക്കായി സംവിധാനം ഒരുക്കാൻ കഴിഞ്ഞതിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്ന് ഐറിഷ് റെയിൽ വക്താവും പ്രതികരിച്ചിട്ടുണ്ട്.   'ദ ഇൻഡിപെൻഡന്‍റിലെ' റിപ്പോർട്ട് അനുസരിച്ച് ബാഴ്സിലോണക്കാരിയായ പൗള മൂന്ന് വർഷം മുമ്പാണ് അയർലൻഡിലെത്തുന്നത്. ഇവിടെ വന്ന് ഒരുമാസം കഴിഞ്ഞപ്പോൾ കോനനെ പരിചയെപ്പെട്ടു. അന്നുമുതൽ ഇവർ ഒരുമിച്ചാണ്.
   Published by:Asha Sulfiker
   First published: