• HOME
  • »
  • NEWS
  • »
  • buzz
  • »
  • IRS OFFICER SHARES PICTURE OF MOTHER TAKING ONLINE CLASS ON TEACHERS DAY JS

അധ്യാപക ദിനത്തില്‍ ഓണ്‍ലൈന്‍ ക്ലാസെടുക്കുന്ന അമ്മയുടെ ചിത്രം പങ്കുവച്ച് IRS ഓഫീസര്‍; കൈയ്യടിച്ച് സോഷ്യൽ മീഡിയ

നവീദ് പങ്കുവെച്ച ചിത്രത്തില്‍, തന്റെ അമ്മ ലാപ്ടോപ്പിലൂടെ ഓണ്‍ലൈന്‍ ക്ലാസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പാഠങ്ങള്‍ വിവരിച്ചു കൊടുക്കുകയും അതേസമയം മൊബൈല്‍ ഉപയോഗിച്ച് ക്ലാസ് റെക്കോഡ് ചെയ്യുന്നതും കാണാന്‍ സാധിക്കും.

നവീദ് പങ്കുവെച്ച ചിത്രത്തില്‍, തന്റെ അമ്മ ലാപ്ടോപ്പിലൂടെ ഓണ്‍ലൈന്‍ ക്ലാസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പാഠങ്ങള്‍ വിവരിച്ചു കൊടുക്കുകയും അതേസമയം മൊബൈല്‍ ഉപയോഗിച്ച് ക്ലാസ് റെക്കോഡ് ചെയ്യുന്നതും കാണാന്‍ സാധിക്കും.

നവീദ് പങ്കുവെച്ച ചിത്രത്തില്‍, തന്റെ അമ്മ ലാപ്ടോപ്പിലൂടെ ഓണ്‍ലൈന്‍ ക്ലാസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പാഠങ്ങള്‍ വിവരിച്ചു കൊടുക്കുകയും അതേസമയം മൊബൈല്‍ ഉപയോഗിച്ച് ക്ലാസ് റെക്കോഡ് ചെയ്യുന്നതും കാണാന്‍ സാധിക്കും.

  • Share this:
    തന്റെ വിദ്യാര്‍ത്ഥികളുടെ ജീവിതത്തിന് രൂപം നല്‍കുന്നതില്‍ അധ്യാപകര്‍ വഹിക്കുന്ന പങ്ക് വാക്കുകള്‍ കൊണ്ട് വിവരിക്കുവാന്‍ സാധിക്കില്ല. വിദ്യാര്‍ത്ഥികളുടെ ജീവിതം മെച്ചപ്പെടുത്താന്‍ തങ്ങള്‍ക്ക് സാധിക്കുന്ന ഒരവസരം പോലും അവര്‍ പാഴാക്കാറില്ല. എന്നാല്‍, കോവിഡ് 19 മഹാമാരി അധ്യാപകര്‍ക്കും വളരെയേറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്നു. സ്‌കൂളുകളിലും കോളേജുകളിലും നേരിട്ടെത്തി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുകയും അവരോട് സംസാരിക്കുകയും സംവദിക്കുകയും ചെയ്തുപോന്ന അധ്യാപകര്‍ സാങ്കേതികമായി അവരോട് ഇടപെടാന്‍ നിര്‍ബന്ധിതരായി.

    നേരിട്ട് മാത്രം ക്ലാസുകള്‍ എടുത്തിരുന്നവര്‍ തങ്ങള്‍ക്ക് ഒട്ടും പരിചയമില്ലാത്ത ഓണ്‍ലാന്‍ പ്ലാറ്റ്ഫോമുകളിലേക്ക് ചുരുങ്ങേണ്ടി വന്നു. എന്നാല്‍ കുട്ടികള്‍ക്ക് വിദ്യ പകര്‍ന്നു നല്‍കുക എന്ന തങ്ങളുടെ കടമയില്‍ നിന്നും കടുകിടെ പുറകോട്ട് പോകാന്‍ അവര്‍ തയ്യാറായില്ല. അവര്‍ നേരിടേണ്ടി വന്ന പാത കുറച്ച് ദുര്‍ഘടം പിടിച്ചതായിരുന്നു എങ്കിലും, അവര്‍ പെട്ടന്നു തന്നെ പുതിയ സാങ്കേതിക വിദ്യകളോടിണങ്ങി തങ്ങളുടെ അധ്യാപനം എന്ന ചുമതല നിര്‍വ്വഹിക്കുന്നത് തുടരുക തന്നെ ചെയ്തു. ഈ മാഹാമാരിയുടെ കാലത്ത് തങ്ങളുടെ പക്കല്‍ വിദ്യ തേടി വന്ന വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനായി കഴിവിന്റെ പരമാവധി ശ്രമിക്കുന്ന പല അധ്യാപകരുടെയും ചിത്രങ്ങള്‍ നാം കണ്ടു കഴിഞ്ഞു.

    കഴിഞ്ഞ ദിവസമാണ് അധ്യാപകരുടെ ഈ പ്രയത്‌നങ്ങള്‍ക്കും തങ്ങളുടെ ജീവിതത്തില്‍ ഓരോ അധ്യാപകരും നല്‍കിയ വിലയേറിയ നിമിഷങ്ങള്‍ക്കും അവര്‍ നല്‍കിയ ജീവിത പാഠങ്ങള്‍ക്കും നന്ദി പറഞ്ഞു കൊണ്ട് രാജ്യം അധ്യാപക ദിനം ആഘോഷപൂര്‍വ്വം ആചരിച്ചത്. തങ്ങളുടെ അധ്യാപരെ വാഴ്ത്തി കൊണ്ട് ഒട്ടേറെ ഓര്‍മ്മകളും ആശംസകളും നാം സമൂഹ മാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും പങ്ക് വെച്ചവര്‍ ധാരാളമാണ്. ഐആര്‍എസ് ഓഫീസറായ നവീദ് ട്രമ്പുവും ഊഷ്മളമായ ഒരു ചിത്രം പങ്കു വെയ്ക്കുകയുണ്ടായി. അത് തന്റെ അമ്മ ഓണ്‍ലൈനായി വിദ്യാര്‍ത്ഥികള്‍ക്ക് പാഠം പകര്‍ന്നു നല്‍കുന്നതിന്റെ ചിത്രമായിരുന്നു. ചിത്രം പങ്കുവെച്ചു കൊണ്ട് പുതിയ സാങ്കേതിക വിദ്യകള്‍ വശത്താക്കി, വിദ്യാര്‍ത്ഥികളെ അതിലൂടെ പഠിപ്പിക്കുന്ന എല്ലാ അധ്യാപകര്‍ക്കും നവീദ് തന്റെ ആശംസകള്‍ അര്‍പ്പിച്ചു.

    നവീദ് പങ്കുവെച്ച ചിത്രത്തില്‍, തന്റെ അമ്മ ലാപ്ടോപ്പിലൂടെ ഓണ്‍ലൈന്‍ ക്ലാസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പാഠങ്ങള്‍ വിവരിച്ചു കൊടുക്കുകയും അതേസമയം മൊബൈല്‍ ഉപയോഗിച്ച് ക്ലാസ് റെക്കോഡ് ചെയ്യുന്നതും കാണാന്‍ സാധിക്കും. പല അധ്യാപകരെയും പോലെ നവീദിന്റെ അമ്മയ്ക്കും ലാപ്ടോപ്പും മൊബൈല്‍ സാങ്കേതികവിദ്യകളും ഉപയോഗിക്കാന്‍ അറിയില്ലായിരുന്നു. അവിടെ നിന്നും സ്വന്തമായി ഒരു ഓണ്‍ലൈന്‍ ക്ലാസ് ഹോസ്റ്റ് ചെയ്യുന്നത് വരെ എത്തി നില്‍ക്കുന്ന തന്റെ അമ്മയുടെ യാത്രയും, ഒപ്പം കോവിഡ് മഹാമാരിയുടെ സമയത്ത് ഈ മാറ്റങ്ങള്‍ക്ക് ഒപ്പം സഞ്ചരിച്ച എല്ലാ അധ്യാപകര്‍ക്കും ഒരു വലിയ കയ്യടി നല്‍കുകയാണ് നവീദ് തന്റെ പോസ്റ്റിലൂടെ.



    ഫോട്ടോയോട് പ്രതികരിച്ചു കൊണ്ട് ഒട്ടേറെ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ മുന്നോട്ടു വന്നു. പലരും അവുടെ പ്രയത്‌നങ്ങളെ അഭിനന്ദിക്കുകയും തങ്ങളുടെ ആശംസകള്‍ പങ്ക് വെയ്ക്കുകയും ചെയ്തു. അതേസമയം നവീദിന്റെ അമ്മയുടെ ചില പഴയ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പഠനകാലത്തെ ഓര്‍മ്മകളും പങ്കു വെയ്ക്കുകയുണ്ടായി. ''ഏഴാം തരത്തില്‍ ഫോസിയ മാം പഠിപ്പിച്ച ഭൂമിശാസ്ത്രം. എംജിഎസ്സിലെ ഏറ്റവും നല്ല അധ്യാപകരില്‍ ഒരാള്‍. അള്ളാഹു അവരെയും അതുപോലെ മറ്റെല്ലാവരെയും അനുഗ്രഹിക്കട്ടെ,'' ഒരു ഉപയോക്താവ് താന്‍ പങ്കെടുത്ത ആ ഭൂമിശാസ്ത്ര ക്ലാസിന്റെ അനുഭവവും ഓര്‍മ്മകളും ട്വീറ്റില്‍ പങ്കുവെച്ചു.




    ഫോട്ടോയ്ക്ക് അഭിപ്രായം രേഖപ്പെടുത്തിക്കൊണ്ട് മറ്റൊരു ഉപയോക്താവ് പറഞ്ഞത്, നവീദ് പങ്കുവെച്ച ചിത്രം തീര്‍ച്ചയായും എല്ലാവര്‍ക്കും ഒരു പ്രചോദനമാണന്നാണ്. ഒപ്പം സമര്‍ത്ഥയായ ഒരു സ്ത്രീ തന്റെ അമ്പതുകളിലും അറുപതുകളിലും, തനിക്ക് ചുറ്റും പുതിയതായി ആവിര്‍ഭവിക്കുന്ന സാങ്കേതിക മാറ്റങ്ങള്‍ അംഗീകരിക്കുകയും അതിനൊപ്പം സ്വയം മാറുകയും ചെയ്യുന്നത് കാണുന്നത് പോലെ സന്തോഷം തോന്നുന്ന മറ്റൊന്നും ഇല്ല എന്നുമാണ്.


    എന്താണ് നിങ്ങളുടെ പ്രതികരണം?
    Published by:Jayashankar AV
    First published:
    )}