• HOME
  • »
  • NEWS
  • »
  • buzz
  • »
  • IS IT POSSIBLE TO SEE TWO SUNSETS ON THE SAME DAY IT IS POSSIBLE FROM BURJ KHALIFA JK

ഒരേ ദിവസം രണ്ട് സൂര്യാസ്തമയം കാണാൻ സാധിക്കുമോ? ബുര്‍ജ് ഖലീഫയിൽ നിന്ന് സാധിക്കും

ലോകത്തിലെ ഏറ്റവും നീളം കൂടിയ കെട്ടിടം എന്നതിലുപരി വളരെ ഞെട്ടിക്കുന്ന മറ്റൊരു പ്രത്യേകത കൂടി ബുർജ് ഖലീഫയ്ക്കുണ്ട്.

Credits: Reuters

Credits: Reuters

  • Share this:
    സൂചിയുടെ ആകൃതിയില്‍ 828 മീറ്റര്‍ ഉയരത്തിൽ നിർമ്മിച്ച അംബരചുംബിയാണ് ബുര്‍ജ് ഖലീഫ. ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും മികച്ച കലാസൃഷ്ടി എന്നു വിശേഷിപ്പിക്കാവുന്ന ബുര്‍ജ് ഖലീഫയില്‍ ഉപയോഗിച്ചിരിക്കുന്ന വാസ്തുവിദ്യകൾ എല്ലാംതന്നെ വളരെ നൂതനമാണ്. ഒപ്പം തകര്‍ക്കാന്‍ അവ കഴിയാത്തതെന്നും പറയപ്പെടുന്നു. ലോകത്തിലെ ഏറ്റവും നീളം കൂടിയ കെട്ടിടം എന്നതിലുപരി വളരെ ഞെട്ടിക്കുന്ന മറ്റൊരു പ്രത്യേകത കൂടി ബുർജ് ഖലീഫയ്ക്കുണ്ട്. ബുര്‍ജ് ഖലീഫയില്‍ രണ്ട് നിരീക്ഷണയിടങ്ങളുണ്ട്, അവിടെ നിന്നാല്‍ നിങ്ങള്‍ക്ക് ഒരേ വൈകുന്നേരം തന്നെ രണ്ട് തവണ സൂര്യാസ്തമയം കാണാന്‍ സാധിക്കും.  അത് സാധിക്കുന്ന കാര്യമാണോ എന്നാണ് നിങ്ങളുടെ ചോദ്യമെങ്കിൽ, അതേ, അത് തീർച്ചയായും സാധ്യമാണ്.

    നിങ്ങള്‍ വൈകുന്നേരം ബുര്‍ജ് ഖലീഫയുടെ ഏറ്റവും താഴത്തെ നിലയില്‍ നിന്ന് സൂര്യാസ്തമയം കാണുകയാണ് എന്ന് കരുതുക. സൂര്യന്‍ പൂര്‍ണ്ണമായും അപ്രത്യക്ഷമായിക്കഴിഞ്ഞാല്‍, ലിഫ്റ്റിനടുത്തേക്ക് ഓടിയെത്തിയതിന് ശേഷം 124ാം നില അമര്‍ത്തി ലിഫ്റ്റില്‍ പ്രവേശിച്ചാല്‍ നിങ്ങള്‍ക്കൊരു മാന്ത്രിക വിദ്യ കാണാം. സന്ദര്‍ശകന്‍ മുകളിലേക്ക് നീങ്ങുന്നതിന് അനുസരിച്ച്, സൂര്യന്‍ വീണ്ടും പ്രത്യക്ഷപ്പെട്ട് വീണ്ടും അസ്തമിക്കുന്നത് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. എന്താണ് ഇതിന് പിന്നിലെ ശാസ്ത്രം?

    ഭൂമി വളഞ്ഞതാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഒരു വ്യക്തി ഭൂമിയുടെ വക്രതയിലേക്ക് ലംബമായി നില്‍ക്കുമ്പോള്‍, ആ വ്യക്തിക്ക് ചക്രവാളത്തിന് പിന്നിലുള്ളതിനേക്കാള്‍ വലുപ്പത്തില്‍ സൂര്യനെ കാണാന്‍ സാധിക്കും.

    കൃത്യമായി പറഞ്ഞാല്‍, നിങ്ങള്‍ ഒരു ഇസ്ലാം മത വിശ്വാസിയാണെങ്കില്‍, നിങ്ങള്‍ റമദാന്‍ മാസത്തിലെ നോമ്പ് തുറക്കാന്‍ കാത്തിരിക്കുന്നത് ഒരു പല നിലകളുള്ള നീളമുള്ള കെട്ടിടത്തിലാണെങ്കില്‍, നോമ്പ് തുറക്കാൻ സാധാരണയിലും കുറച്ചധികം സമയം നിങ്ങള്‍ കാത്തിരിക്കേണ്ടാതായി വരും. കാരണം, ഏറ്റവും താഴത്തെ നിലയെ അപേക്ഷിച്ച് മുകളിലെ നിലയില്‍ സൂര്യാസ്തമയം സംഭവിക്കുന്നത് മൂന്ന് മിനിട്ട് വ്യത്യാസത്തിലായിരിക്കും.


    റോയിട്ടേഴ്‌സിന് നല്‍കിയ ഒരു അഭിമുഖത്തില്‍ ദുബായിലെ ഒരു ഉയര്‍ന്ന ഇസ്ലാം പണ്ധിതനായ അഹ്മദ് അബ്ദുള്‍ അസീസ് അല്‍ ഹദ്ദാദ് പറയുന്നതിങ്ങനെയാണ്, “ബുർജ് ഖലീഫയ്ക്ക് ഏകദേശം ഒരു കിലോമീറ്റര്‍ ഉയരമുണ്ട് (0.6 മൈല്‍), അതിനര്‍ത്ഥം കെട്ടിടത്തിന്റെ ഏറ്റവും താഴത്തെ നിലയിലുള്ള ആളുകള്‍ സൂര്യന്‍ അസ്തമിക്കുന്നത് മുഴുവനായി കണ്ട് കഴിഞ്ഞതിന് ശേഷവും, മുകള്‍ നിലയിലെ ആളുകള്‍ക്ക് സൂര്യനെയും സൂര്യാസ്തമയവും കാണാന്‍ സാധിക്കും.”

    2010ൽ ഉദ്ഘാടനം കഴിഞ്ഞ ബുർജ് ഖലീഫയിൽ 160 നിലകളാണുള്ളത്. ഉയരമുള്ള എല്ലാ കെട്ടിടങ്ങളിലും ഇതേ പ്രതിഭാസം കാണാന്‍ സാധിക്കുമെന്നാണ് പറയപ്പെടുന്നത്. നിങ്ങള്‍ ദുബായ് സന്ദര്‍ശിക്കുകയാണങ്കില്‍ തീര്‍ച്ചയായും ബുര്‍ജ് ഖലീഫയില്‍ ഇത് ശ്രമിച്ച് നോക്കുക. ബുർജ് ഖലീഫയിൽ മാത്രമല്ല, അടുത്ത തവണ നിങ്ങൾ സൂര്യാസ്തമയം കാണുകയാണങ്കിൽ, സൂര്യാസ്തമയം കാണുന്നതിനായി മണലില്‍ കിടന്നു കൊണ്ട് ചക്രവാളത്തിലേക്ക് നോക്കുക. സൂര്യന്റെ അവസാന അംശവും ചക്രവാളത്തില്‍ മറഞ്ഞതിന് ശേഷം, പെട്ടന്ന് എണീറ്റ് നില്‍ക്കുകയാണ് എങ്കില്‍ സൂര്യാസ്തമയം നിങ്ങള്‍ക്ക് വീണ്ടും കാണാന്‍ സാധിക്കുന്നതാണ്.
    Published by:Jayesh Krishnan
    First published:
    )}