• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'നാം മുന്നോട്ട്'; അടിച്ചുപൊളിക്കാൻ പബ്ബുകൾ വരുമോ? പബ്ബുകളെക്കുറിച്ച് സൂചന നൽകി മുഖ്യമന്ത്രി

രാത്രി വൈകി ജോലി ചെയ്യുന്നവർക്ക് ഉല്ലസിക്കാൻ കേരളത്തിലും അവസരം ഒരുങ്ങുന്നു

News18 Malayalam | news18-malayalam
Updated: November 11, 2019, 4:35 PM IST
'നാം മുന്നോട്ട്'; അടിച്ചുപൊളിക്കാൻ പബ്ബുകൾ വരുമോ? പബ്ബുകളെക്കുറിച്ച് സൂചന നൽകി മുഖ്യമന്ത്രി
പബ് (പ്രതീകാത്മക ചിത്രം)
  • Share this:
രാത്രി വൈകി ജോലി ചെയ്യുന്നവർക്ക് ഉല്ലസിക്കാൻ കേരളത്തിലും അവസരം ഒരുങ്ങുന്നു. മുംബൈയിലും ബംഗളൂരുവിലുമൊക്കെ ഉള്ളതുപോലെ പബ്ബുകളാണ് കേരളത്തിൽ വരാനിരിക്കുന്നത്. ഇതിന്റെ സൂചനകൾ മുഖ്യമന്ത്രി പിണറായി വിജയൻ  നൽകി.'നാം മുന്നോട്ട്' എന്ന പ്രതിവാര പരിപാടിയിലാണ് സംസ്ഥാനത്ത് പബ്ബുകൾ ആരംഭിക്കുന്നതിനെക്കുറിച്ചുള്ള സൂചന അദ്ദേഹം നൽകിയത്.

രാത്രി ജോലികഴിഞ്ഞ് ഉല്ലസിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരം ഇല്ലെന്ന ആക്ഷേപം സംസ്ഥാനത്ത് നിലവിലുണ്ട്. ഇത് പരിഹരിക്കുന്നതിനെക്കുറിച്ചുള്ള ആലോചന സജീവമാണെന്നും മുഖ്യമന്ത്രി പരിപാടിയിൽ പറഞ്ഞു. കൂടാതെ മദ്യ വിൽപ്പനശാലകളിൽ‌ ക്യൂ സംവിധാനം ഒഴിവാക്കി  മദ്യം തെരഞ്ഞെടുക്കാനുള്ള അവസരം ഏർപ്പെടുത്തന്നതിനെപ്പറ്റിയും ആലോചന നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി് പറഞ്ഞു​.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: November 11, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍