എയർപോർട്ട് കൺവെയർ ബെൽറ്റിനരികിൽ (conveyor belt in airport) അധികനേരം കാത്തുനിൽക്കാൻ ആരും ഇഷ്ടപ്പെടില്ല എന്നത് ആരും പറയാത്ത സത്യമാണ്. എന്നാൽ എയർപോർട്ടിൽ നിന്ന് പെട്ടെന്ന് പുറപ്പെടാനുള്ള ആഗ്രഹം ഉണ്ടായാലും, കൺവെയർ ബെൽറ്റിന് നിങ്ങളെ പതിവിലും കൂടുതൽ നേരം കാത്തുനിൽപ്പിക്കാൻ കഴിയും.
പറഞ്ഞുവരുമ്പോൾ, കൺവെയർ ബെൽറ്റിൽ പലതരം ബാഗുകളും പാക്കേജുകളും കാണുന്നത് പതിവാണ്. നമ്മുടെ കണ്ണുകൾ എപ്പോഴും നമ്മുടെ സ്വന്തം ബാഗുകൾക്കായി നോക്കി നിൽപ്പായിരിക്കും. എന്നാൽ നിറമോ ആകൃതിയോ വലുപ്പമോ കാരണം അവഗണിക്കാൻ കഴിയാത്ത ചില പാക്കേജുകളുണ്ട്. അത്തരത്തിലുള്ള ഒരു പാക്കേജ് ഇപ്പോൾ വീണ്ടും ചർച്ചാവിഷയമാവുന്നു.
ലണ്ടൻ വിമാനത്താവളത്തിൽ നിന്നുള്ള ഒരു പഴയ വീഡിയോ ഇന്റർനെറ്റിൽ വീണ്ടും ശ്രദ്ധയാകർഷിക്കുകയാണ്. കാരണം വളരെ വിചിത്രമാണ്. എയർപോർട്ടിൽ ലഗേജ് ക്ലെയിമിൽ കാത്തുനിന്ന യാത്രക്കാർ കൺവെയർ ബെൽറ്റിൽ ഒരു വിചിത്രമായ ഇനം പ്രത്യക്ഷപ്പെടുന്നതിന് സാക്ഷ്യം വഹിച്ചു. വസ്തു ഒറ്റനോട്ടത്തിൽ നോക്കിയാൽ, ശ്രദ്ധാപൂർവം പൊതിഞ്ഞ് സുരക്ഷിതമാക്കിയ ഒരു മൃതശരീരത്തോട് സാമ്യമുള്ളതാണ്. എന്നാൽ കാര്യങ്ങൾ നിങ്ങൾ കരുതുന്ന പോലെയല്ല.
വീഡിയോ ചുവടെ കാണാം:
കൺവെയർ ബെൽറ്റിലെ ഒരു മാനിക്വിൻ വിളക്കായിരുന്നു അത്. ലഗേജ് ക്ലെയിമിൽ സാധനങ്ങൾ ശേഖരിക്കാൻ കാത്തിരിക്കുന്ന യാത്രക്കാർക്കിടയിൽ ഇത് വളരെയധികം ആശയക്കുഴപ്പം സൃഷ്ടിച്ചു.
വൈറൽ ഹോഗിന്റെ ഇൻസ്റ്റഗ്രാം ഹാൻഡിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ഒരു ലക്ഷത്തിലധികം വ്യൂസ് ഉണ്ട്. കൺവെയർ ബെൽറ്റിൽ ഇഴഞ്ഞുനീങ്ങുന്ന മാനിക്വിൻ വിളക്ക് പ്രത്യക്ഷപ്പെടുമ്പോൾ ലഗേജ് ക്ലെയിം ചെയ്യുന്ന യാത്രക്കാർ തങ്ങളുടെ ലഗേജിനായി കാത്തിരിക്കുന്നതാണ് വീഡിയോയുടെ സവിശേഷത. ആളുകൾ പരസ്പരം നോക്കുന്നത് കണ്ടാൽ തന്നെ അവരുടെ ആശയക്കുഴപ്പം എത്രത്തോളമുണ്ടെന്ന് മനസിലാക്കാം.
"ബാഗേജ് ക്ലെയിമിൽ ഒരു മാനിക്വിൻ വിളക്ക് ഒത്തിരിയേറെ സംശയം ജനിപ്പിച്ചു," വീഡിയോ പങ്കിട്ടുകൊണ്ട് വൈറൽ ഹോഗ് എഴുതി.
വിമാനത്താവളത്തിലെ യാത്രക്കാർ മാത്രമല്ല, നെറ്റിസൺമാരും വീഡിയോ കണ്ടതോടെ ആകെ ആശയക്കുഴപ്പത്തിലായി. വിചിത്രമായി തോന്നുന്ന പാക്കേജിനുള്ളിൽ എന്താണെന്ന് ഒന്ന് തൊടാനോ കാണാനോ ആർക്കും താൽപ്പര്യമില്ലാത്തത് എന്തുകൊണ്ടാണെന്നും ചില ഉപയോക്താക്കൾ ചോദിച്ചു.
Summary: A video gone viral on internet shows sight from London airport sometime ago. The visuals from the conveyor belt are noteworthy for a unique package that resembles a human corpse wrapped neatly in a white clothing. However, the product behind the package was a mannequin lamp. The video has attracted so many views ever since it was repostedഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.