HOME » NEWS » Buzz » IS THE VIRAL MATRIMONIAL AD OF BRIDE SEEKING VACCINATED GROOM REAL JK

'വാക്സിൻ സ്വീകരിച്ച വരനെ ആവശ്യമുണ്ട്' വൈറലായ വിവാഹ പരസ്യത്തിന് പിന്നിൽ ആര്?

24 കാരിയായ റോമൻ കത്തോലിക്കാ പെൺകുട്ടി, കോവിഷീൽഡിന്റെ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ബിരുദാനന്തര ബിരുദധാരികളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നുവെന്നാണ് പരസ്യം

News18 Malayalam | news18-malayalam
Updated: June 9, 2021, 6:56 PM IST
'വാക്സിൻ സ്വീകരിച്ച വരനെ ആവശ്യമുണ്ട്' വൈറലായ വിവാഹ പരസ്യത്തിന് പിന്നിൽ ആര്?
Image posted on Twitter by Shashi Tharoor.
  • Share this:
ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട ഏറ്റവും പുതിയ ഒരു വിവാഹ പരസ്യമാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. പരസ്യത്തിൽ, വിവാഹത്തിന് ഒരുങ്ങുന്ന യുവതി കോവിഡ് വാക്സിൻ സ്വീകരിച്ച യുവാക്കളിൽ നിന്നാണ് വിവാഹാലോചനകൾ ക്ഷണിച്ചിരിക്കുന്നത്. 24 കാരിയായ റോമൻ കത്തോലിക്കാ പെൺകുട്ടി, കോവിഷീൽഡിന്റെ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ബിരുദാനന്തര ബിരുദധാരികളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നുവെന്നാണ് പരസ്യം. പരസ്യത്തിന് ഓൺ‌ലൈനിൽ മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ഈ വിവാഹ പരസ്യത്തിന്റെ ഫോട്ടോ അടുത്തിടെ കോൺഗ്രസ് എംപി ശശി തരൂറും ട്വിറ്ററിൽ ഷെയർ ചെയ്തിരുന്നു.

“വാക്സിൻ എടുത്ത പെൺകുട്ടി വാക്സിൻ സ്വീകരിച്ച യുവാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഇങ്ങനെയൊരു പരസ്യം ഇനി സാധാരണയായി മാറുമോയെന്നാണ് " പോസ്റ്റ് പങ്കുവച്ച് ശശി തരൂർ കുറിച്ചത്. പരസ്യം വൈറലായതോടെ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ രസകരമായ മറ്റ് മാനദണ്ഡങ്ങൾ കൂടി കമന്റിൽ രേഖപ്പെടുത്തി. ചിലർ പരസ്യത്തിന്റെ സത്യാവസ്ഥയെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചു.
Also Read-നവജാതശിശുവിനെ പോലീസിന് മുന്നിലേയ്ക്ക് എറിഞ്ഞ് രക്ഷപ്പെടാൻ ശ്രമം; ഹോളിവുഡ് സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ

”വാക്സിൻ സ്വീകരിച്ച വധുവിന് സമാനമായ സുരക്ഷിതത്വമുള്ള വരനെ വേണം. ജാതിക്കും മതത്തിനും ഒപ്പം ഇനി വാക്സിനും നിർബന്ധമാണെന്ന്,” ഒരു ട്വിറ്റർ ഉപഭോക്താവ് പറഞ്ഞു.

എന്നാൽ ഈ പരസ്യം ഒരു “നിരുപദ്രവകരമായ” കാമ്പെയ്‌നായിരുന്നു. കോവിഡ് വാക്സിൻ സ്വീകരിക്കാൻ കഴിയുന്നത്ര ആളുകളെ എത്തിക്കുക എന്ന ശ്രമത്തിന്റെ ഭാഗമായാണ് ഗോവയിൽ നിന്നുള്ള ഒരു വ്യക്തി ഈ കാമ്പെയ്ൻ ആരംഭിച്ചത്. സാവിയോ ഫിഗ്യൂറെഡോ എന്ന വ്യക്തിയാണ് പരസ്യം പുറത്തുവിട്ടത്.

Also Read-ക്രിപ്റ്റോ കറൻസിയിലൂടെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഇടപാട്; മയാമിയിലെ പെന്റ്ഹൗസ് വിറ്റത് 164 കോടിക്ക്

“മാട്രിമോണിയലുകളുടെ ഭാവി” എന്ന തലക്കെട്ടിലുള്ള അദ്ദേഹത്തിന്റെ യഥാർത്ഥ പോസ്റ്റ് കഴിഞ്ഞ ആഴ്ച ഫേസ്ബുക്കിൽ പങ്കിട്ടിരുന്നു. ഒരു വാക്സിനേഷൻ സെന്ററിന്റെ കോൺടാക്റ്റ് നമ്പറിനൊപ്പം ശ്രദ്ധ ആകർഷിക്കുന്ന ഈ മാട്രിമോണിയൽ പരസ്യവും പോസ്റ്റു ചെയ്‌യുകയായിരുന്നു.

“വാക്സിൻ എടുക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞാൻ പരസ്യം സൃഷ്ടിച്ചത്, അത് എന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തു. എന്നാൽ ഇത് യഥാർത്ഥമാണെന്ന് പലരും കരുതി. വൈറലായി മാറുകയും ചെയ്തു. ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിച്ച സാവിയോ പറഞ്ഞു.

Also Read-ഡ്യൂട്ടി സമയത്ത് ബോളിവുഡ് ഗാനത്തിനൊപ്പം ഡാൻസ് കളിച്ച് പൊലീസുകാർ; വൈറലായതോടെ കാരണം കാണിക്കൽ നോട്ടീസ്

ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ വാക്സിൻ വിതരണം ഊർജിതമായി കൊണ്ടിരിക്കുകയാണ്. ഉത്തർപ്രദേശിൽ വഴിയോര കച്ചവടക്കാരെയും ഓട്ടോറിക്ഷാ ഡ്രൈവർമാരെയും സ്പെഷ്യൽ വാക്സിനേഷൻ ക്യാമ്പയിനിൽ ഉൾപ്പെടുത്താനാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകിയിരിക്കുന്നത്. “കോവിഡ് വൈറസിനെതിരെയുള്ള സുരക്ഷാ കവചമാണ് വാക്സിൻ. കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ സംസ്ഥാനത്തെ എല്ലാ ജനങ്ങൾക്കും എത്രയും പെട്ടെന്ന് വാക്സിൻ നൽകാൻ ഉത്തർപ്രദേശ് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. 2 കോടി 2 ലക്ഷം ആളുകളാണ് ഇതിനോടകം കുത്തിവെപ്പ് എടുത്തിട്ടുള്ളത്” മുതിർന്ന ഉദ്യോഗസ്ഥരുമായുള്ള യോഗത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് വ്യക്തമാക്കി.
Published by: Jayesh Krishnan
First published: June 9, 2021, 6:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories