HOME » NEWS » Buzz » ISRAEL S BENJAMIN NETANYAHU ACCIDENTALLY SITS DOWN IN PM S SEAT AFTER BEING VOTED OUT OF GOVT GH

അബദ്ധവശാൽ പ്രധാനമന്ത്രി കസേരയിൽ ഇരുന്ന് നെതന്യാഹു; പഴയ ശീലങ്ങൾ മറക്കാനാകുമോ എന്ന് സോഷ്യൽ മീഡിയ

സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞിട്ടുണ്ട്. ഒരു പതിറ്റാണ്ടിലേറെക്കാലം റെക്കോർഡ് സൃഷ്ടിച്ചുകൊണ്ട് ആ കസേരയിൽ തുടർന്ന നെതന്യാഹു വോട്ടെടുപ്പിൽ പരാജയപ്പെട്ടതിന് ശേഷവും തന്റെ ശീലം കൊണ്ടെന്ന വണ്ണം അബദ്ധവശാൽ പ്രധാനമന്ത്രി ഇരിക്കേണ്ട കസേരയിൽ ഇരിക്കുകയായിരുന്നു.

News18 Malayalam | Trending Desk
Updated: June 15, 2021, 6:21 PM IST
അബദ്ധവശാൽ പ്രധാനമന്ത്രി കസേരയിൽ ഇരുന്ന് നെതന്യാഹു; പഴയ ശീലങ്ങൾ മറക്കാനാകുമോ എന്ന് സോഷ്യൽ മീഡിയ
Benjamin Netanyahu Image credit Twitter
  • Share this:
നഫ്താലി ബെന്നറ്റിന്റെ കീഴിൽ പുതിയ ഗവണ്മെന്റ് ഇസ്രായേലിൽ ചുമതലയേറ്റതോടെ പന്ത്രണ്ട് വർഷം പ്രധാനമന്ത്രിയായി പ്രവർത്തിച്ച ബെഞ്ചമിൻ നെതന്യാഹു  പടിയിറങ്ങുകയാണ്. ഈ ഭരണമാറ്റത്തിനൊപ്പം യാദൃശ്ചികമെന്നോണം ഒരു പ്രതീകാത്മക സംഭവം കൂടി ഉണ്ടായി. ഇസ്രായേലിൽ പുതിയ സർക്കാരിന് അധികാരം നൽകിയ വോട്ടെടുപ്പിന് ശേഷം നെതന്യാഹു തനിക്ക് ഇനിയങ്ങോട്ട് അവകാശപ്പെട്ടതല്ലാത്ത പ്രധാനമന്ത്രിയുടെ കസേരയിൽ തന്നെയാണ് അബദ്ധവശാൽ ഇരുന്നത്.

ഈ സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞിട്ടുണ്ട്. ഒരു പതിറ്റാണ്ടിലേറെക്കാലം റെക്കോർഡ് സൃഷ്ടിച്ചുകൊണ്ട് ആ കസേരയിൽ തുടർന്ന നെതന്യാഹു വോട്ടെടുപ്പിൽ പരാജയപ്പെട്ടതിന് ശേഷവും തന്റെ ശീലം കൊണ്ടെന്ന വണ്ണം അബദ്ധവശാൽ പ്രധാനമന്ത്രി ഇരിക്കേണ്ട കസേരയിൽ ഇരിക്കുകയായിരുന്നു. പിന്നീട് അദ്ദേഹത്തോട് പ്രതിപക്ഷത്തിനായി സജ്ജമാക്കിയ ഭാഗത്തേക്ക് മാറിയിരിക്കാൻ ബന്ധപ്പെട്ട അധികൃതർ ആവശ്യപ്പെടുകയായിരുന്നു.

പഴയ ശീലങ്ങൾ മറക്കാൻ ബുദ്ധിമുട്ടായിരിക്കും എന്ന മട്ടിലുള്ള നിരവധി പ്രതികരണങ്ങളാണ് ഈ വീഡിയോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. രണ്ട് വർഷത്തിനിടയിൽ നാല് തെരഞ്ഞെടുപ്പുകൾക്ക് സാക്ഷ്യം വഹിച്ച ഇസ്രായേലിൽ പുതിയ സർക്കാറിനെ സ്വാഗതം ചെയ്യാൻ ആയിരങ്ങളാണ് ടെൽ അവീവിൽ എത്തിച്ചേർന്നത്.

Also Read- ലോക സഞ്ചാരത്തിനു പോയ യൂട്യൂബറെ പിന്തുടർന്ന് കാക്ക; വൈറൽ വീഡിയോ കാണാം"ഇസ്രായേലിൽ ഒരു യുഗത്തിന്റെ അന്ത്യം ആഘോഷിക്കാനാണ് ഞാൻ എത്തിയിരിക്കുന്നത്", റാബിൻ സ്‌ക്വയറിൽ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഇറേസ് ബിയെസുനർ പറഞ്ഞു. "ഞങ്ങളെ വീണ്ടും ഒന്നിപ്പിക്കാൻ അവർ മുൻകൈ എടുക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്", അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, 59-നെതിരെ 60 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിൽ നെതന്യാഹു സർക്കാരിനെ താഴെയിറക്കിയ സഖ്യം ഇടതുപക്ഷ, സെന്ററിസ്റ്റ്, വലതുപക്ഷ, അറബ് പാർട്ടികൾ ഒത്തുചേർന്ന മുന്നണിയാണ്. നെതന്യാഹുവിനെ അധികാരത്തിൽ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യമല്ലാതെ പൊതുവായി മറ്റു ഘടകങ്ങളൊന്നും പങ്കുവെയ്ക്കാത്ത രാഷ്ട്രീയ പാർട്ടികളാണ് ഇവ. അത് ഈ സർക്കാരിന്റെ ദൗർബല്യത്തെ സൂചിപ്പിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

Also Read- ‘ഈ വീട്ടിൽ ആദ്യമേ കവർച്ച നടന്നിട്ടുണ്ട്, സമയം പാഴാക്കേണ്ട’: മോഷ്ടാക്കളോട് നാട്ടുകാര്‍
ഭരണമാറ്റത്തിന് ശേഷം, പ്രതീക്ഷിക്കുന്നതിനേക്കാൾ വേഗത്തിൽ അധികാരത്തിൽ തിരികെ എത്തുമെന്ന് 71 കാരനായ നെതന്യാഹു പ്രതികരിച്ചു. "ഈ സർക്കാരിനെ മറിച്ചിടുന്നത് വരെ പ്രതിപക്ഷത്ത് തുടരാനാണ് ഞങ്ങളുടെ വിധിയെങ്കിൽ തല ഉയർത്തിപ്പിടിച്ച് ഞങ്ങൾ അത് അംഗീകരിക്കും", ബെന്നറ്റ് സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കുന്നതിന് മുമ്പ് നെതന്യാഹു പാർലമെന്റിൽ പറഞ്ഞു. പലസ്തീനോടുള്ള സമീപനം ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിഷയങ്ങളിൽ വ്യാപകമായ നീക്കങ്ങൾ നടത്തുന്നത് ഒഴിവാക്കാനും മറിച്ച് ആഭ്യന്തര പരിഷ്കാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് പുതിയ സർക്കാർ ആലോചിക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. ലികുഡ് പാർട്ടി നേതാവായ നെതന്യാഹുവിന്റേതിന് സമാനമായ തീവ്ര വലതുപക്ഷ നയങ്ങൾ തന്നെ നടപ്പിലാക്കാനാകും മുൻ പ്രതിരോധ മേധാവിയായ ബെന്നറ്റും ശ്രമിക്കുക എന്നതിനാൽ ഈ ഭരണമാറ്റം പലസ്തീനികളെ സംബന്ധിച്ചിടത്തോളം വലിയ പ്രതീക്ഷ നൽകുന്ന ഒന്നല്ല.
Published by: Rajesh V
First published: June 15, 2021, 6:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories