നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Catman | വിചാരണയ്ക്കിടെ പൂച്ചയെപ്പോലെ ശബ്ദമുണ്ടാക്കി പ്രതി; സഹികെട്ട് മജിസ്‌ട്രേറ്റ് കോടതിമുറിയിൽ നിന്ന് പുറത്താക്കി

  Catman | വിചാരണയ്ക്കിടെ പൂച്ചയെപ്പോലെ ശബ്ദമുണ്ടാക്കി പ്രതി; സഹികെട്ട് മജിസ്‌ട്രേറ്റ് കോടതിമുറിയിൽ നിന്ന് പുറത്താക്കി

  ഈ ഇരട്ട കൊലപാതകിയെ ഇപ്പോള്‍ എല്ലാവരും 'കാറ്റ്മാന്‍' എന്നാണ് വിശേഷിപ്പിക്കുന്നത്.

  • Share this:
   കുറ്റം ചെയ്ത് പിടിക്കപ്പെട്ട് കോടതിയില്‍ ഹാജരാക്കുമ്പോള്‍ വിചാരണയ്ക്കിടെ എല്ലാവരും ഒരു പൊതുഭാഷയായിരിക്കും സാധാരണയായി ഉപയോഗിക്കുക. ഭാഷ അറിയാത്ത സാഹചര്യത്തില്‍ ഒരു ദ്വിഭാഷിയുടെ സഹായവും തേടാറുണ്ട്. എന്നാല്‍ അര്‍ജന്റീനയിലെ ഒരു കോടതിയിലെ മജിസ്ട്രേറ്റും മറ്റ് നിയമപാലകരുമെല്ലാം വിചാരണയ്ക്കിടയില്‍ പ്രതിയുടെ ഭാഷ കേട്ട് ആകെ അമ്പരന്നുപോയി. ഇരട്ട കൊലപാതകത്തിന് മെന്‍ഡോസയിലെ കോടതിയില്‍ വിചാരണ നേരിടുകയായിരുന്ന ഒരു ഇസ്രായേല്‍ സ്വദേശി ചൊവ്വാഴ്ച നടന്ന വിചാരണയ്ക്കിടെ 55 തവണയാണ് 'മ്യാവൂ' എന്ന് പൂച്ച കരയുന്നത് പോലെ സംസാരിച്ചത്. ഒടുവില്‍ ശല്യം സഹിക്കാന്‍ കഴിയാതെമജിസ്ട്രേറ്റ് ഇയാളെ കോടതി മുറിയില്‍ നിന്ന് പുറത്താക്കി.

   ഈ ഇരട്ട കൊലപാതകിയെ ഇപ്പോള്‍ എല്ലാവരും 'കാറ്റ്മാന്‍' എന്നാണ് വിശേഷിപ്പിക്കുന്നത്. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, മെന്‍ഡോസ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് ഒരു വീഡിയോ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. അതില്‍ നിക്കോളാസ് ഗില്‍ പെരെഗ് എന്ന കുറ്റവാളി പ്രോസിക്യൂട്ടര്‍മാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ വിസമ്മതിക്കുകയും അയാളെ അവിടെ നിന്ന് പുറത്താക്കുന്നതുവരെ കോടതി മുറിയില്‍ പൂച്ചയെപ്പോലെ കരഞ്ഞു എന്നുമാണ് റിപ്പോര്‍ട്ട്.

   ഇസ്രായേലില്‍ നിന്നുള്ള 40 കാരനായ പെരെഗ്, 2019 ജനുവരിയില്‍ അമ്മ പിറിയ സറൂസി (63), അമ്മായി ലില്ലി പെരെഗ് (54) എന്നിവരെ കൊലപ്പെടുത്തിയതിന് വിചാരണ നേരിട്ടുക്കൊണ്ടിരിക്കുകയാണ്. പെരെഗിന് കാണുന്നതിനായിട്ടായിരുന്നു പിറിയയും ലില്ലിയും അര്‍ജന്റീനയിലേക്ക് എത്തിയത്. നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഗ്വയ്മല്ലെനില്‍ താമസിക്കുന്ന ഇയാള്‍, ഇവര്‍ രണ്ടുപേരെയും കൊലപ്പെടുത്തി തന്റെ ജീര്‍ണ്ണാവസ്ഥയിലുള്ള വീട്ടിനുള്ളില്‍ കുഴിയെടുത്ത് മൃതദേഹങ്ങള്‍ കുഴിച്ചുമൂടി.

   പിന്നീട് ഇയാളെ പിടികൂടി വിചാരണയ്ക്കെത്തിച്ചപ്പോഴാണ് ഇത്തരം പെരുമാറ്റങ്ങള്‍ കാണിച്ചത്. പെരെഗിന്റെ പെരുമാറ്റത്തിലെ അസ്വാഭാവികത കണ്ട്ജഡ്ജി ലോറ ഗുജാര്‍ഡോ മുന്നറിയിപ്പ് നല്‍കിയിരുന്നു. കോടതി മുറിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ബഹുമാനവും മര്യാദയും പാലിക്കണമെന്നും ജഡ്ജി നിര്‍ദ്ദേശിച്ചു. മാനസിക ശേഷിയില്ലെന്ന പെരെഗിന്റെ അഭിഷാകരുടെ വാദത്തോട് യോജിക്കാന്‍ സാധിക്കില്ലെന്ന് വിചാരണയ്ക്കിടെ, പ്രോസിക്യൂട്ടര്‍ ഫെര്‍ണാണ്ടോ ഗുസ്സോ വ്യക്തമാക്കിയിരുന്നു.

   പെരെഗിന്, ലൈകാന്‍ത്രോപ്പി (lycanthropy) എന്ന അസുഖമുണ്ടെന്ന് നേരത്തെ അദ്ദേഹത്തിന്റെ അഭിഭാഷക സംഘം പറഞ്ഞിരുന്നു. ലൈകാന്‍ത്രോപ്പി രോഗബാധിതര്‍ സ്വയം ഒരു മൃഗമാണെന്ന് വിശ്വസിക്കുകയും മൃഗങ്ങളെപ്പോലെ പെരുമാറുകയും ചെയ്യും. റിപ്പോര്‍ട്ട് അനുസരിച്ച്, 2020 ഫെബ്രുവരിയില്‍ പെരെഗിന്റെ അഭിഭാഷകര്‍ നടത്തിയ ഒരു വിചാരണയ്ക്കിടെഅയാള്‍ ഇതേ പെരുമാറ്റം പ്രകടിപ്പിച്ചിരുന്നു. അയാളെ റിമാന്‍ഡില്‍ നിന്ന് ഒഴിവാക്കി മാനസികരോഗാശുപത്രിയില്‍ പ്രവേശിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷക സംഘം.

   മുമ്പ് കോടതി വാദം കേള്‍ക്കുമ്പോള്‍, പെരെഗ് മജിസ്‌ട്രേറ്റിന് മുന്നില്‍ വസ്ത്രം ഉരിഞ്ഞ് മൂത്രമൊഴിക്കുക പോലും ചെയ്തിരുന്നു. അതേസമയം, തന്റെ വളര്‍ത്തുപൂച്ചകളെ മാനസികരോഗാശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് പ്രതി നേരത്തെ മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെട്ടിരുന്നു. വിചാരണയ്ക്ക് മുമ്പ് പെരെഗ് 37 പൂച്ചകള്‍ക്കും നാല് നായ്ക്കള്‍ക്കും ഒപ്പമാണ് താമസിച്ചിരുന്നത്.
   Published by:Jayashankar AV
   First published:
   )}