HOME /NEWS /Buzz / 21000 ജീവനക്കാർക്ക് ആപ്പിൾ ഐപാഡ് നൽകാനൊരുങ്ങി ഐടി കമ്പനി; 8100 കോടി വരുമാനം നേടിയതിന്റെ സമ്മാനം

21000 ജീവനക്കാർക്ക് ആപ്പിൾ ഐപാഡ് നൽകാനൊരുങ്ങി ഐടി കമ്പനി; 8100 കോടി വരുമാനം നേടിയതിന്റെ സമ്മാനം

ആഘോഷങ്ങൾക്കായി കമ്പനി 80.3 കോടി രൂപ ചെലവാക്കും.

ആഘോഷങ്ങൾക്കായി കമ്പനി 80.3 കോടി രൂപ ചെലവാക്കും.

ആഘോഷങ്ങൾക്കായി കമ്പനി 80.3 കോടി രൂപ ചെലവാക്കും.

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

    വരുമാനം ഒരു ബില്യൻ ഡോളർ (81,78,50,00,000 കോടി രൂപ) കടന്നതിന്റെ സന്തോഷ സൂചകമായി 21,000 ജീവനക്കാർക്ക് ഐപാഡുകൾ സമ്മാനിക്കാൻ ഒരുങ്ങി ഇന്ത്യയിലെ പ്രമുഖ ഐടി കമ്പനിയായ കോഫോർജ്. ”ഈ പാദത്തിൽ‍ ഞങ്ങൾക്ക് പ്രധാനമായും രണ്ട് പ്രധാന നേട്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ആദ്യത്തേത് യുഎസ് ഡോളറിലെ അ‍ഞ്ചു ശതമാനം വളർച്ചയാണ്. കമ്പനി ഒരു ബില്യൺ ഡോളർ വരുമാനം കടന്നതാണ് രണ്ടാമത്തെ പ്രധാന നേട്ടം. 2024 ൽ ഞങ്ങളുടെ പ്രകടനം കൂടുതൽ മെച്ചപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്”, കോഫോർജിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുധീർ സിംഗ് ഔദ്യോ​ഗിക പ്രസ്താവനയിൽ പറഞ്ഞു.

    ആഘോഷങ്ങൾക്കായി കോഫോർജ് 80.3 കോടി രൂപ ചെലവാക്കും. കോഫോർജിന്റെ മൊത്ത വരുമാനം 1,742 കോടി രൂപയിൽ നിന്ന് 24.5 ശതമാനം വർധിച്ച് മാർച്ച് 31 ന് അവസാനിച്ച പാദത്തിൽ 2,170 കോടി രൂപയായി ഉയർന്നിരുന്നു. സിലിക്കൺ വാലി ബാങ്കിന്റെ തകർച്ച ഉൾപ്പെടെയുള്ള ആഗോള ബാങ്കിംഗ് പ്രതിസന്ധികൾക്കിടെയും കോഫോർജ് പ്രകട‌നം മെച്ചപ്പെടുത്തി എന്നതും ശ്രദ്ധേയമാണ്. അമേരിക്കൻ റീജിയണൽ ബാങ്കുകളിൽ നിന്നുള്ള വരുമാനം കുറഞ്ഞെന്ന് കമ്പനി നേരത്തെ പറഞ്ഞിരുന്നു.

    Also Read-പശു പ്രസവിച്ച കിടാവിന് സിംഹക്കുഞ്ഞിന്റെ രൂപ സാദൃശ്യം; പ്രകൃതിയുടെ ‘അത്ഭുത’മെന്ന് നാട്ടുകാർ

    2024 സാമ്പത്തിക വർഷത്തിൽ കോഫോർജിന്റെ വാർഷിക വരുമാനം ഏകദേശം 13 മുതൽ 16 ശതമാനം വരെ ആയിരിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. 50 ബേസിസ് പോയിന്റ് ​ഗ്രോസ് മാർജിൻ വർധനവാണ് കമ്പനി പ്രവചിച്ചിരിക്കുന്നത്.

    വരുമാനം വർധിച്ചതിനെത്തുടർന്ന്, 2006-ൽ, കോഗ്നിസന്റ് ടെക്നോളജി സൊല്യൂഷൻസ് തങ്ങളുടെ 18,000 ജീവനക്കാർക്ക് ഐപാഡുകൾ സമ്മാനിച്ചിരുന്നു. 30 ജിബി ആപ്പിൾ ഐപാഡാണ് ജീവനക്കാർക്ക് ലഭിച്ചത്. കമ്പനി പിന്നീട് പരിശീലന ആവശ്യങ്ങൾക്കും ഇത് ഉപയോഗപ്പെടുത്തി. ജീവനക്കാർക്ക് ട്യൂട്ടോറിയലുകൾ അവരുടെ ഐപോഡുകളിലേക്ക് ഡൗൺലോഡ് ചെയ്‌തതിന് പഠിക്കാനുള്ള സൗകര്യമാണ് കമ്പനി ഒരുക്കിയത്.

    First published:

    Tags: Apple, IPad Pro, It companies