അയല്‍വാസിയുടെ ടോയ്ലറ്റ് ഫ്ളഷിന്റെ (toilet flush) 'അസഹനീയമായ ശബ്ദം' (sound) കാരണം ഉറങ്ങാന്‍ കഴിയാത്ത ദമ്പതികള്‍ക്ക് 8 ലക്ഷം രൂപ നഷ്ടപരിഹാരം (8 lakh compensation) ലഭിച്ചു. 2003ലാണ് ഗള്‍ഫ് ഓഫ് പോയറ്റ്സില്‍ താമസിക്കുന്ന ദമ്പതികള്‍ അയൽവാസിയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. അയല്‍വാസിയുടെ ടോയ്ലറ്റ് ഫ്ളഷിന്റെ വലിയ ശബ്ദം തങ്ങള്‍ക്ക് രാത്രിയില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും മതിയായ ഉറക്കം (sleep) ലഭിക്കുന്നില്ലെന്നുമായിരുന്നു പരാതി. കേസ് രജിസ്റ്റര്‍ ചെയ്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോടതി ദമ്പതികള്‍ക്ക് 8 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് അയല്‍വാസിയോട് ഉത്തരവിട്ടത്.
നാല് സഹോദരങ്ങളാണ് ദമ്പതികളുടെ അയല്‍പ്പക്കത്ത് താമസിക്കുന്നത്. ഇവരുടെ ഫ്ളാറ്റിലെ ഫ്ളഷില്‍ നിന്നാണ് ഉച്ചത്തിലുള്ള ശബ്ദം ഉണ്ടാകുന്നത്. ദമ്പതികളുടെ കിടപ്പുമുറിയുടെ എതിര്‍വശത്താണ് അയല്‍വാസിയുടെ ടോയ്ലറ്റ് സ്ഥിതി ചെയ്യുന്നത്. അതിനാല്‍ തന്നെ ടോയ്ലറ്റ് ഉപയോഗിക്കുമ്പോഴെല്ലാം ഈ ശബ്ദം ദമ്പതികളുടെ രാത്രിയിലെ ഉറക്കത്തിന് തടസമാകുന്നുണ്ട്. മാത്രമല്ല, അവരുടെ ബെഡ്റൂം തീരെ ചെറുതായതിനാല്‍ ബെഡ് മറ്റൊരു വശത്തേക്ക് മാറ്റിയിടാനും കഴിയാത്ത അവസ്ഥയാണ്. കോടതി ഇക്കാര്യം വളരെ ഗൗരവകരമായാണ് എടുത്തത്. മാത്രമല്ല, രണ്ട് ഫ്ളാറ്റുകളിലും പരിശോധന നടത്താന്‍ ഉത്തരവിടുകയും ചെയ്തു.
Also Read-
Pilot Refuses to Fly Plane | ജോലിസമയം കഴിഞ്ഞു; പൈലറ്റ് വിമാനം പറത്താന്‍ വിസമ്മതിച്ചു; പ്രതിഷേധിച്ച് യാത്രക്കാർപരിശോധന നടത്താന്‍ ഫ്ളാറ്റിലെത്തിയ ഇന്‍സ്പെക്ടര്‍മാര്‍ അയല്‍വാസികളോട് ടോയ്ലറ്റിലെ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുന്ന ഫ്ളഷ് മാറ്റാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കോടതി വിധിയില്‍ നിരാശരായ നാല് സഹോദരങ്ങളും സുപ്രീംകോടതിയെ സമീപിച്ചു. എന്നാല്‍ അവിടെയും കോടതി ദമ്പതികള്‍ക്ക് അനുകൂലമായ വിധിയാണ് പ്രസ്താവിച്ചത്. ഫ്ലഷിന്റെ ശബ്ദം ''ഉറങ്ങുന്നതിനുള്ള പരാതിക്കാരുടെ അവകാശം ലംഘിച്ചു'' എന്നാണ് സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. മാത്രമല്ല, അയല്‍വസികള്‍ ദമ്പതികള്‍ക്ക് നഷ്ടപരിഹാരമായി 8 ലക്ഷം രൂപ നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
Also Read-
Viral | യുവതിക്ക് വിവാഹവേദിയിൽ തുടങ്ങിയ വിചിത്ര വേദന; കാരണം കണ്ടെത്തിയത് മാസങ്ങൾക്കു ശേഷംനേരത്തെ, ഇംഗ്ലണ്ടിലും സമാനമായ കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജെയിംസ് ബ്ലണ്ടിന്റെ പാട്ടുകള്‍ വെച്ച് അയല്‍ക്കാരെ ശല്യം ചെയ്ത യുവാവിന് 1400 പൗണ്ട് ആണ് പിഴ ചുമത്തിയത്. പ്ലിമൗത്ത് സ്വദേശിയായ മാര്‍ക് കാരിക്കാണ് 'യു ആര് ബ്യൂട്ടിഫുള്‍' എന്ന ബ്ലണ്ടിന്റെ ഗാനം ഉറക്കെ പ്ലേ ചെയ്തതിന് പിഴ ചുമത്തിയത്. ഇത് ചുറ്റുമുള്ളവരുടെ ഉറക്കം കെടുത്തിയെന്നും അവര്‍ക്ക് സമ്മര്‍ദ്ദവും ക്ഷീണവും ഉത്കണ്ഠയും ഉണ്ടാക്കിയെന്നുമാണ് റിപ്പോര്‍ട്ട്.
പ്ലിമൗത്ത് മജിസ്ട്രേറ്റ് കോടതിയാണ് കാരിയുടെ കേസ് പരിഗണിച്ചതെന്നാണ് റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നത്. താന്‍ വേദനാജനകമായ ഒരു വേര്പിരിയലിലൂടെയാണ് കടന്നുപോകുന്നതെന്നും അതുകൊണ്ടാണ് 2004ല്‍ പുറത്തിറങ്ങിയ ഈ ഗാനം ആസ്വദിച്ചതെന്നും കോടതിയില്‍ വാദത്തിനിടെ കാരി വ്യക്തമാക്കി. എന്നാല്‍ ഇത്തരത്തില്‍ ഉറക്കെ പാട്ട് വയ്ക്കുന്നത് കാരിയുടെ സ്ഥിരം പരിപാടിയാണ്. ഇക്കാര്യത്തില്‍ ആദ്യമായിട്ടില്ല കാരിയ്ക്ക് അധികൃതരില്‍ നിന്ന് മുന്നറിയിപ്പ് ലഭിക്കുന്നത്.
റിപ്പോര്‍ട്ട് അനുസരിച്ച്, 49കാരനായ ഹാരിക്കെതിരെ ഉച്ചത്തില്‍ പാട്ട് വെയ്ക്കുന്നതിന് കൗണ്‍സിലിന് ധാരാളം പരാതികള്‍ ലഭിച്ചിരുന്നു. ഉച്ചത്തില്‍ പാട്ട് വയ്ക്കുന്നത് സംബന്ധിച്ച് മുന്നറിയിപ്പ് നല്കിയ മൂന്ന് കത്തുകള്‍ അവഗണിച്ചതിനു ശേഷം, 2020 ഒക്ടോബറില്‍ അദ്ദേഹത്തിന് കമ്മ്യൂണിറ്റി പ്രൊട്ടക്ഷന്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കാരി ഈ മുന്നറിയിപ്പുകളൊന്നും വകവയ്ക്കാതെ ഉച്ചത്തില്‍ പാട്ടുകള്‍ വെയ്ക്കുന്നത് തുടര്‍ന്നു. തുടര്‍ന്ന് അയല്‍ക്കാര്‍, കാരി രാത്രി സമയങ്ങളില്‍ ഉച്ചത്തില്‍ പാട്ട് വയ്ക്കുന്നതിന്റെ ഓഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ തുടങ്ങി. പിന്നീട് അയല്‍ക്കാര്‍ ഈ റെക്കോര്‍ഡുകള്‍ പരിസ്ഥിതി, ആരോഗ്യ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയും, അതിനുശേഷം അവര്‍ കാരിക്ക് 100 പൗണ്ട് (10,000 രൂപ) പിഴ അടയ്ക്കുന്നതിനുള്ള നോട്ടീസ് നല്‍കുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.