HOME » NEWS » Buzz » ITALIAN FANS TATTOES CHIELLINI FOULING BUKAYO SAKA IN THE EURO 2020 FINAL NAV

EURO 2020: കില്ലെനി ബുകായോ സാക്കയെ ഫൗൾ ചെയ്യുന്ന ചിത്രം ടാറ്റൂ ചെയ്ത് ഇറ്റലി ആരാധകൻ

ഫൈനൽ മത്സരത്തിലെ 96ാമത്തെ മിനിറ്റിൽ സാക്ക കില്ലെനിയെ മറികടന്ന് പന്തുമായി മുന്നേറിയപ്പോൾ ഇറ്റാലിയൻ താരം പിന്നിൽ നിന്ന് അദ്ദേഹത്തിന്റെ ജെഴ്സിയുടെ കോളർ പിടിച്ച് വലിച്ച് താഴെ ഇടുകയായിരുന്നു.

News18 Malayalam | news18-malayalam
Updated: July 19, 2021, 11:15 AM IST
EURO 2020: കില്ലെനി ബുകായോ സാക്കയെ ഫൗൾ ചെയ്യുന്ന ചിത്രം ടാറ്റൂ ചെയ്ത് ഇറ്റലി ആരാധകൻ
ടാറ്റൂവിൽ യൂറോ കിരീടം നേടുന്നതിൽ നിന്നും സാകയെ അകറ്റുന്ന കില്ലെനി Credits:Twitter
  • Share this:
ഈ മാസം തുടക്കത്തിലാണ് വെംബ്ലിയിൽ നടന്ന മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇറ്റലിയാണ് യൂറോ 2020 കിരീടം നേടിയത്. ഇറ്റാലിയൻ ഗോളി ഡോന്നരുമ്മയുടെ തകർപ്പൻ സേവുകളാണ് ഇറ്റലിക്ക് കിരീടം നേടിക്കൊടുത്തത്. ഫൈനൽ മത്സരത്തിന്റെ സകല ആവേശവും ഉൾക്കൊണ്ട മത്സരത്തിൽ ഏറ്റവും രസകരമായ മുഹൂർത്തം ഇറ്റലിയുടെ പ്രതിരോധ താരവും ക്യാപ്റ്റനുമായ കില്ലെനി ഇംഗ്ലണ്ടിന്റെ യുവതാരമായ ബുക്കായോ സാകയെ ഫൗൾ ചെയ്തതായിരുന്നു.

ഫൈനൽ മത്സരത്തിലെ 96ാമത്തെ മിനിറ്റിൽ സാക്ക കില്ലെനിയെ മറികടന്ന് പന്തുമായി മുന്നേറിയപ്പോൾ ഇറ്റാലിയൻ താരം പിന്നിൽ നിന്ന് അദ്ദേഹത്തിന്റെ ജെഴ്സിയുടെ കോളർ പിടിച്ച് വലിച്ച് താഴെ ഇടുകയായിരുന്നു. ഈ ഫൗളിനെ തുടർന്ന് റഫറി കില്ലെനിക്കെതിരെ മഞ്ഞക്കാർഡും പുറത്തെടുത്തിരുന്നു.

ഇംഗ്ലണ്ട് ആരാധകർ ചരിത്രത്തിലെ ഏറ്റവും വലിയ ഫൗൾ എന്നാണ് ഇതിനെ വിശേഷിപ്പിച്ചതെങ്കിലും നിരവധി രസകരമായ മീമുകളും, ട്രോളുകളുമാണ് സമൂഹ മാധ്യമങ്ങളിൽ ഈ സംഭവത്തെ തുടർന്ന് പ്രചരിച്ചത്. വൈറലായി മാറിയ ചിത്രത്തിൽ രസകരമായ പ്രതികരണങ്ങളുമായി ഇന്റർനെറ്റ് ഉപയോക്താക്കൾ രംഗം കൊഴുപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ പല ഇറ്റാലിയൻ ആരാധകരും ഈ മീം ഗൗരവത്തിലാണെടുക്കുന്നത്. പല ആരാധകരും ഈ ചിത്രം ടാറ്റൂ ചെയ്തിട്ടുണ്ട് എന്ന് ട്വിറ്റർ ഉപയോക്താക്കൾ സാക്ഷ്യപ്പെടുത്തുന്നു.



ഫൗളിനെ തുടർന്ന് സാക്ക താഴെ വീഴുകയും റഫറി കില്ലേനിക്ക് മഞ്ഞ കാർഡ് നൽകുകയും ചെയ്‌തെങ്കിലും ചുവപ്പ് കാർഡ് നൽകണമായിരുന്നു എന്നാണ് ഇംഗ്ലണ്ട് ആരാധകർ അവകാശപ്പെടുന്നത്. നിലത്ത് വീണുകിടക്കുന്ന സാക്കക്ക് കില്ലെനി കൈകൊടുത്തെങ്കിലും സാക്ക വഴങ്ങിയില്ല പക്ഷെ അതിലം മറന്ന് പിന്നീട് ഇരുവരും ആലിംഗനം ചെയ്തു.

ടൂർണമെന്റിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് ഇറ്റലി കിരീടം ചൂടിയത്. 1968ന് ശേഷം ആദ്യമായാണ് ഇറ്റലി യൂറോ കിരീടം നേടുന്നത്. മറുവശത്ത് 55 വർഷത്തിന് ശേഷം ഒരു കിരീടം നേടാനുള്ള മോഹവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് നിരാശ നൽകുന്നതായി ഫൈനലിലെ തോൽവി.

ഫൈനൽ മത്സരത്തിൽ നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതിനെ തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിലാണ് ഇറ്റലി വിജയം നേടിയത്. പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2 എന്ന സ്കോറിനായിരുന്നു ഇറ്റലിയുടെ വിജയം. നേരത്തെ മത്സരത്തിന്റെ നിശ്ചിത സമയത്ത് ഇംഗ്ലണ്ടിനായി ലൂക്ക് ഷായും ഇറ്റലിക്കായി ലിയോണാർഡോ ബൊന്നുച്ചിയുമാണ് ഗോളുകൾ നേടിയത്. ഇറ്റലിക്കായി ഗോൾ നേടിയ ബൊന്നുച്ചി യൂറോ ഫൈനലിൽ ഗോൾ നേടുന്ന പ്രായം കൂടിയ താരം എന്ന റെക്കോർഡ് കൂടി സ്വന്തമാക്കിയിരുന്നു.

2018 ലോകകപ്പിൽ യോഗ്യത നേടാതെ പുറത്തായതിന് ശേഷം റോബർട്ടോ മാൻചീനി ഏറ്റെടുത്ത ടീം പരാജയമറിയാതെയാണ് കുതിക്കുന്നത്. തുടർച്ചയായി 34 മത്സരങ്ങൾ തോൽക്കാതെ നിൽക്കുകയാണ് അവർ. 1993-96 കാലഘട്ടത്തിലെ ബ്രസീൽ ടീമും പിന്നീട് 2006-2009 കാലഘട്ടത്തിലെ സ്‌പെയിൻ ടീമും തോൽവിയറിയാതെ 35 മത്സരങ്ങൾ പൂർത്തിയാക്കിയതാണ് റെക്കോർഡ്. ഈ റെക്കോർഡ് തകർക്കാൻ ഇറ്റാലിയൻ ടീമിന് വേണ്ടത് വെറും രണ്ട് ജയങ്ങൾ മാത്രമാണ്. തകർപ്പൻ ഫോമിൽ കളിക്കുന്ന അവർ ഈ റെക്കോർഡ് തകർക്കും എന്ന് തന്നെ പ്രതീക്ഷിക്കാം.
Published by: Naveen
First published: July 19, 2021, 11:15 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories