ഇന്റർഫേസ് /വാർത്ത /Buzz / കാബൂളിലെ ഇന്ത്യന്‍ എംബസിയ്ക്ക് കാവല്‍ നിന്നിരുന്ന ഐടിബിപി നായകൾക്ക് ഇനി പുതിയ ചുമതല

കാബൂളിലെ ഇന്ത്യന്‍ എംബസിയ്ക്ക് കാവല്‍ നിന്നിരുന്ന ഐടിബിപി നായകൾക്ക് ഇനി പുതിയ ചുമതല

2002 നവംബറിലാണ് കാബൂളില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യന്‍ എംബസ്സിയ്ക്കും അതിലെ താമസ്സക്കാരുടെയും സുരക്ഷയ്ക്കായി ഇന്ത്യ ആദ്യമായി അഫ്ഗാനിസ്ഥാനില്‍ കമാന്‍ഡോകളെ വിന്യസിച്ചത്.

2002 നവംബറിലാണ് കാബൂളില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യന്‍ എംബസ്സിയ്ക്കും അതിലെ താമസ്സക്കാരുടെയും സുരക്ഷയ്ക്കായി ഇന്ത്യ ആദ്യമായി അഫ്ഗാനിസ്ഥാനില്‍ കമാന്‍ഡോകളെ വിന്യസിച്ചത്.

2002 നവംബറിലാണ് കാബൂളില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യന്‍ എംബസ്സിയ്ക്കും അതിലെ താമസ്സക്കാരുടെയും സുരക്ഷയ്ക്കായി ഇന്ത്യ ആദ്യമായി അഫ്ഗാനിസ്ഥാനില്‍ കമാന്‍ഡോകളെ വിന്യസിച്ചത്.

  • Share this:

അഫ്ഗാനിസ്ഥാനിലെ ഇന്തോ-ടിബറ്റന്‍ അതിര്‍ത്തി പോലീസിന്റെ കമാന്‍ഡോ സുരക്ഷാ സംഘത്തിന്റെ (ഐടിബിപി) ഭാഗമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന മൂന്ന് സൈനിക നായകളെ തിരികെ ഇന്ത്യയിലെത്തിച്ചു. ഇവരെ ഉടന്‍ തന്നെ ഛത്തീസ്ഗഢില്‍ പ്രവര്‍ത്തിക്കുന്ന അതിര്‍ത്തി കാവല്‍ സേനയുടെ മാവോയിസ്റ്റ് വിരുദ്ധ സേനയിലേക്ക് വിന്യസിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ബെല്‍ജിയന്‍ മാലിനോയ്സ് ഇനത്തിലെ പെണ്‍പട്ടിയായ റൂബി, ലാബ്രഡോര്‍ ഇനത്തിലെ പെണ്‍പട്ടിയായ മായ, ഡോബര്‍മാന്‍ ഇനത്തിലെ ആണ്‍പട്ടിയായ ബോബി എന്നിവയെയാണ് ഗാസിയാബാദിലെ ഹിന്ദോണ്‍ വിമാനത്താവളത്തിലെത്തിച്ച ശേഷം തെക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഛൗള പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഐടിബിപി ക്യാമ്പിലെ നായ്ക്കൂട്ടിലേക്ക് കൊണ്ടു വന്നിരിക്കുന്നത്. ചൊവ്വാഴ്ചയാണ് താലിബാന്‍-നിയന്ത്രണ അഫ്ഗാനിസ്ഥാനില്‍ നിന്നുമുള്ള പ്രത്യേക സൈനിക ഒഴിപ്പിക്കല്‍ വിമാനത്തില്‍ ഇവ നാട്ടിലെത്തിയത്.

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ഇന്ത്യന്‍ എംബസിയ്ക്കും അതിന്റെ നയതന്ത്ര ഉദ്യാഗസ്ഥര്‍ക്കും വേണ്ടിയാണ് മൂവര്‍ സംഘത്തെ വിന്യസിച്ചിരുന്നത്. അവിടെ അവര്‍ ഐടിബിപി കമാന്‍ഡോ സംഘത്തിനൊപ്പം ഏകദേശം മൂന്ന് വര്‍ഷത്തോളം സേവനമനുഷ്ഠിച്ചിരുന്നു.

ഒരു ഔദ്യോഗിക വൃത്തം നല്‍കുന്ന വിവരം ഈ മൂന്ന് നായ്ക്കളും ഉയര്‍ന്ന തോതിലുള്ള നിരവധി സ്ഫോടക വസ്തുക്കള്‍ തിരിച്ചറിയുക വഴി, ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ മാത്രമല്ല, എംബസ്സിയില്‍ ജോലി ചെയ്തിരുന്ന നിരവധി പ്രാദേശിക അഫ്ഗാന്‍ പൗരന്മാരുടെയും ജീവന്‍ രക്ഷിച്ചിട്ടുണ്ട് എന്നാണ്. ഇവരെ ഉടന്‍ തന്നെ ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഐടിബിടി സംഘങ്ങളിലേക്ക് വിന്യസിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ജോലിയുടെ ഭാഗമായി വിദേശത്തേക്ക് അയയ്ക്കുന്നതിന് മുന്‍പ് നായ്ക്കളെ ഛത്തീസ്ഗഢിന് അടുത്തുള്ള ഭാനുവിലെ ഐടിബിപി ദേശീയ പരിശീലന കേന്ദ്രത്തിലാണ് വളര്‍ത്തിയതും പരിശീലനം നല്‍കയതും.

ചൊവ്വാഴ്ച രാവിലെ ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ പ്രത്യേക എയര്‍ക്രാഫ്റ്റില്‍ മറ്റ് 99 ഐടിബിപി കമാന്‍ഡോകള്‍ക്കൊപ്പം നാട്ടിലെത്തിയ 150 അംഗ സൈന്യത്തിന്റെ ഭാഗമാണ് ഈ നായ്ക്കള്‍. കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ചൊവ്വാഴ്ച പുറപ്പെട്ട വിമാനം ഗുജറാത്തിലെ ജാംനഗറില്‍ ഇന്ധന കേന്ദ്രത്തില്‍ നിര്‍ത്തിയ ശേഷമാണ് ഹിന്ദോണില്‍ എത്തിയത്.

ഇതോടെ ചൈനയുടെ അതിര്‍ത്തിയായ യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്ക് (എല്‍എസി) കാവല്‍ നില്‍ക്കാന്‍ നിയോഗിക്കപ്പെട്ട മുഴുവന്‍ സേനാ അംഗങ്ങളും അഫ്ഗാനിസ്ഥാന്‍ എന്ന രാജ്യത്ത് നിന്നും പിന്‍വലിക്കപ്പെട്ടിരിക്കുന്നു. പിന്‍വലിക്കപ്പെട്ടവരില്‍, അഫ്ഗാനിസ്ഥാനില്‍ നിയോഗിക്കപ്പെട്ട  നയതന്ത്രജ്ഞരും എംബസ്സി ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.

അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിച്ചിരുന്ന എല്ലാ ഇന്ത്യന്‍ കണ്‍സുലേറ്റുകള്‍ക്കും, എംബസ്സികള്‍ക്കും നയതന്ത്രജ്ഞര്‍ക്കും സുരക്ഷ ഒരുക്കുന്നതിനായി ഇന്ത്യ 300 ല്‍പ്പരം ഐടിബിപി കമാന്‍ഡോകളെയാണ് നിയോഗിച്ചിരുന്നത്.

2002 നവംബറിലാണ് കാബൂളില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യന്‍ എംബസ്സിയ്ക്കും അതിലെ താമസ്സക്കാരുടെയും സുരക്ഷയ്ക്കായി ഇന്ത്യ ആദ്യമായി അഫ്ഗാനിസ്ഥാനില്‍ കമാന്‍ഡോകളെ വിന്യസിച്ചത്. പിന്നീട് ജലാലാബാദ്, കാണ്ഡഹാര്‍, മസാര്‍-ഇ-ഷെരീഫ്, ഹെറാത്ത് എന്നിവിടങ്ങളില്‍ നിലകൊള്ളുന്ന കോണ്‍സുലേറ്റുകളുടെ സുരക്ഷയ്ക്കായി വീണ്ടും ഇന്ത്യ അധിക സേനയെ വിന്യസിക്കുകയായിരുന്നു.

കോവിഡ് കാരണമുള്ള പ്രതിസന്ധികള്‍ ലോകത്തെ ആകെ വലയ്ക്കുകയാണ്. ഇത് രാജ്യത്ത് വലിയ പ്രതിസന്ധികള്‍ക്ക് കാരണമായതിനെ തുടര്‍ന്ന് കോണ്‍സുലേറ്റുകള്‍ അടച്ചു പൂട്ടിയിരുന്നു. അതിനാല്‍ത്തന്നെ സൈനിക വിന്യാസങ്ങളെ ഇതിനോടകം തന്നെ പിന്‍വലിക്കുകയും ചെയ്തിരുന്നു.

First published:

Tags: Afghanistan, Indo-Tibetan Border Police, Train Dogs