നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ അസ്സിസ്റ്റന്റ് കമാന്‍ഡറായ മകള്‍ക്ക് സല്യൂട്ട് നല്‍കി ഇന്‍സ്‌പെക്ടറായ അച്ഛൻ

  ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ അസ്സിസ്റ്റന്റ് കമാന്‍ഡറായ മകള്‍ക്ക് സല്യൂട്ട് നല്‍കി ഇന്‍സ്‌പെക്ടറായ അച്ഛൻ

  അച്ഛന്റെയും മകളുടെയും ഈ അപൂര്‍വ്വ നിമിഷങ്ങള്‍ ഐടിബിപി തന്നെയാണ് തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ചത്.

  • Share this:
   തന്റെ മക്കള്‍ തന്നെക്കാളും നന്നായി വരുന്നതിലും വലിയ സന്തോഷം ഒരു മാതാപിതാക്കളിലും ഉണ്ടാകാറില്ല. അത് രാജ്യ സേവനത്തിന്റെ കാര്യത്തിലും ഭിന്നമല്ല. രാജ്യ സേവനത്തിന്റെ കാര്യം വരുമ്പോള്‍ തന്റെ പാത പിന്തുടര്‍ന്ന തന്റെ മക്കള്‍ തന്നിലും മികച്ച പ്രകടനം കാഴ്ച വെയ്ക്കുമ്പോള്‍ ഈ അഭിമാനവും സന്തോഷവും പതിന്‍മടങ്ങാവും.

   മുസോറിയിലെ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ (ഐടിബിപി) പാസ്സിങ്ങ് പരേഡില്‍ പങ്കെടുക്കുന്ന ഓരോ പോലീസ് ഉദ്യോഗസ്ഥരെയും കാണുമ്പോള്‍ അവരുടെ മാതാപിതാക്കള്‍ക്ക് അതൊരു അഭിമാന മുഹൂര്‍ത്തമാണ്. അതേ സമയം, ഇത്തവണത്തെ പാസിങ്ങ് ഔട്ട് പരേഡിന് സാക്ഷ്യം വഹിച്ച കംലേഷ് കുമാറിനെ സംബന്ധിച്ചിടത്തോളം അതൊരു പരമാനന്ദത്തിന്റെ മുഹൂര്‍ത്തമായിരുന്നു. ഐടിബിപിയിലെ ഇന്‍സ്‌പെക്ടര്‍ ആയ കംലേഷ് കുമാര്‍ പരേഡില്‍ പങ്കെടുക്കാനെത്തിയത്, തന്റെ മകള്‍ ദിക്ഷ അസ്സിസ്റ്റന്റ് കമാന്‍ഡറായി ചുമതലയേറ്റതിനെ തുടര്‍ന്നായിരുന്നു. ദീക്ഷയെ സര്‍വ്വീസില്‍ ഉള്‍പ്പെടുത്തുന്ന ചടങ്ങ് കഴിഞ്ഞ ഉടന്‍ തന്നെ, മറയ്ക്കാന്‍ കഴിയാത്ത വിധം സന്തോഷത്തിലായ കംലേഷ് എണീറ്റ് നിന്ന് തന്റെ മകളെ സല്യൂട്ട് ചെയ്ത് അഭിനന്ദനം അറിയിക്കുകയായിരുന്നു.

   അച്ഛന്റെയും മകളുടെയും ഈ അപൂര്‍വ്വ നിമിഷങ്ങള്‍ ഐടിബിപി തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ പങ്ക് വെച്ചു. ഉടന്‍ തന്നെ അത് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആവുകയും ചെയ്തു.


   ഐടിബിപി ട്വിറ്ററില്‍ പ്ങ്ക് വെച്ച പോസ്റ്റിന്റെ തര്‍ജ്ജമ: “മകളെ അഭിമാനത്തോടെ സല്യൂട്ട് ചെയ്യുന്നു. ഐടിബിപിയില്‍ ദിക്ഷ അസ്സിസ്റ്റന്റ് കമ്മാന്റന്റ് ആയി ചുമതലയേറ്റു. മുസ്സോറിയിലെ ഐടിബിപി അക്കാദമിയില്‍ ഇന്ന് നടന്ന് പാസ്സിങ്ങ് ഔട്ട് പരേഡിലും തുടര്‍ന്നു നടന്ന ചുമതലയേല്‍ക്കല്‍ ചടങ്ങിനും ശേഷം, അവളുടെ അച്ഛനും ഐടിബിപിയിലെ ഇന്‍സ്‌പെക്ടറുമായ സിഎം കംലേഷ് കുമാര്‍ ദിക്ഷയ്ക്ക് ആദ്യ ഔദ്യോഗിക സല്യൂട്ട് നല്‍കുന്നു.”

   ഐടിബിപിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവെച്ച അച്ഛന്റെയും മകളുടെയും ചിത്രത്തിനും പോസ്റ്റിനും കീഴെ ഒട്ടേറെ പേരാണ് അഭിനന്ദനവുമായെത്തിയത്. ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ദിക്ഷയെയും കംലേഷിനെയും അഭിന്ദിക്കുക മാത്രമല്ല ചെയ്തത്, ഇത് രാജ്യത്തിന്റെ കൂടി അഭിമാന നിമിഷമാണന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കുടുംത്തിനും നാട്ടുകാര്‍ക്ക് ഇത് അഭിമാന നിമിഷം തന്നെയാണ് എന്നും അവര്‍ പ്രതികരിച്ചു.

   താന്‍ സേവനമനുഷ്ടിച്ചിടത്തേക്ക് മകള്‍ എത്തുമ്പോള്‍ ഈ അച്ഛന് അഭിമാനിക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. ഐടിബിപിയില്‍ സേവനം അനുഷ്ടിക്കാന്‍ അവസരം ലഭിച്ച ആദ്യത്തെ രണ്ട് സ്ത്രീകളില്‍ ഒരാള്‍ കൂടിയാണ് ദിക്ഷ. പ്രകൃതി ആണ് ഈ ഭാഗ്യം പങ്കിട്ട രണ്ടാമത്തെ വ്യക്തി. ബീഹാര്‍ സ്വദേശിനിയും എലക്ട്രിക്കല്‍ എഞ്ചിനിയറിങ്ങ് ബിരുദ്ദധാരിണിയുമായ പ്രകൃതിയുടെ അച്ഛന്‍ ഇന്ത്യന്‍ എയര്‍ ഫോഴ്‌സില്‍ നിന്നും വിരമിച്ചയാളാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

   പാസിങ്ങ് ഔട്ട് പരേഡിലെ മുഖ്യ അതിഥി, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ്ങ് ആയിരുന്നു. 2016-ലെ യുപിഎസ്സി പരീക്ഷയിലൂടെയാണ് പ്രകൃതിയും ദിക്ഷയും സര്‍വ്വീസിലെത്തിയത്.

   ഹിസ്റ്ററി ഓഫ് ഐടിബിപി എന്ന പുസ്തകവും ഐടിബിപി ചടങ്ങില്‍ പ്രകാശനം ചെയ്തു. പുസ്തകത്തില്‍ ഐടിബിപി എന്ന സേനയെ കുറിച്ചുള്ള വസ്തുതാപരമായ ചരിത്രമാണ് പരാമര്‍ശിച്ചിരിക്കുന്നത്. സേനയെയും ട്രൂപ്പിനെയും കുറിച്ചും വിഷയാനുബന്ധിയായ രേഖ എന്ന നിലയിലാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. സേനയെക്കുറിച്ചുള്ള ഔദ്യോഗിക ചരിത്രം എന്ന നിലയില്‍, പരിശീലനത്തിനും ഭരണപരമായ കാര്യങ്ങള്‍ക്കുമായി വിശദാംശങ്ങള്‍ തേടുന്നതിന് പുസ്തകം ഉപയോഗപ്രദമാകും എന്നാണ് ഐടിബിപി പറയുന്നത്.
   Published by:Naveen
   First published: