നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Jacinda Ardern| ടിക് ടോക്കിലെ അപരയെ കാണാനെത്തിയ ന്യൂസിലന്റ് പ്രധാനമന്ത്രി; വീഡിയോ വൈറൽ

  Jacinda Ardern| ടിക് ടോക്കിലെ അപരയെ കാണാനെത്തിയ ന്യൂസിലന്റ് പ്രധാനമന്ത്രി; വീഡിയോ വൈറൽ

  തന്റെ അപരയെ കാണാൻ സാക്ഷാൽ ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത ആർഡ‍െൻ നേരിട്ട് എത്തി എന്നതാണ് ഏറ്റവും പുതിയ വാർത്ത

  New Zealand Prime Minister with her look alike

  New Zealand Prime Minister with her look alike

  • Share this:
   ആരുമറിയാതിരുന്ന നിരവധി കലാകാരന്മാർക്കും അഭിനേതാക്കൾക്കും അവസരം നൽകിയ പ്ലാറ്റ്ഫോമാണ് ടിക് ടോക്ക്. ഇതിലൂടെ അനേകം ആരാധകരേയും പലരും സമ്പാദിച്ചിട്ടുമുണ്ട്.

   പറഞ്ഞു വരുന്നത് ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത ആർഡെനെ കുറിച്ചാണ്. ടിക് ടോക്കിൽ ജസീന്ത ആർഡെന് ഒരു അപരയുണ്ട്. മെലാനി ബ്രേസ്വെൽ. ജസീന്ത ആർഡന്റെ രൂപ സാദൃശ്യമാണ് മെലാനിയെ ടിക്ടോക്കിൽ പ്രശസ്തയാക്കിയത്. ടിക് ടോക്കിൽ നിരവധി ആരാധകരും ഫോളോവേഴ്സും ഉള്ള താരമാണ് മെലാനി.

   തന്റെ അപരയെ കാണാൻ സാക്ഷാൽ ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത ആർഡ‍െൻ നേരിട്ട് എത്തി എന്നതാണ് ഏറ്റവും പുതിയ വാർത്ത. ഇതിന്റെ വീഡിയോ മെലാനി തന്റെ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

   TRENDING:Gold Smuggling Case | കേരളം വിടുമ്പോൾ സ്വപ്ന ആലപ്പുഴയിലെ ജുവലറി ഉടമയെ ഏൽപ്പിച്ചത് 40 ലക്ഷം: അന്വേഷണ സംഘം കണ്ടെടുത്തത് 14 ലക്ഷം [NEWS]തിരുവനന്തപുരത്ത് എൻട്രൻസ് പരീക്ഷ എഴുതിയ രണ്ട് വിദ്യാർഥികൾക്ക് കോവിഡ് പോസിറ്റീവ് [PHOTOS]England vs West Indies 2nd Test: ബെൻ സ്റ്റോക്സിന്റെ തോളിലേറി ഇംഗ്ലണ്ടിന് ആവേശജയം; വിൻഡീസിനെ തോൽപിച്ചത് 113 റൺസിന് [NEWS]
   ജസീന്തയുടേതിന് സമാനമായ വേഷവും ഹെയർസ്റ്റൈലുമൊക്കെയാണ് മെലാനിയും സ്വീകരിച്ചിരിക്കുന്നത്. വീഡിയോകളിൽ മെലാനിയുടെ ശരീരഭാഷയും മുഖഭാവവുമെല്ലാം ന്യൂസിലന്റ് പ്രധാമന്ത്രിയുടേതിന് സമാനമാണ്.


   തന്നെ കാണാനെത്തിയ പ്രധാനമന്ത്രിക്കൊപ്പം രസകരമായ വീഡിയോ ആണ് മെലാനി പോസ്റ്റ് ചെയ്തിരിക്കുന്നത്. തനിക്ക് നിരവധി ആരാധകരുണ്ടെന്നും അവർക്ക് തന്നോടൊപ്പം സെൽഫി എടുക്കാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞായിരുന്നു വീഡിയോ. തുടർന്ന് പ്രധാനമന്ത്രിക്കൊപ്പം നിന്ന് ക്യാമറ തിരിക്കുമ്പോൾ പേര് എന്താണെന്ന് മെലാനി ചോദിക്കുന്നുണ്ട്. ജസീന്ത എന്ന് പ്രധാനമന്ത്രിയുടെ മറുപടി. ഇതോടെ രണ്ടു പേരും പൊട്ടിച്ചിരിക്കുന്നു.

   ന്യൂസിലന്റിൽ വീഡിയോ ഇതിനകം വൈറലാണ്. വിനയവും കരുണയും സ്നേഹവുമുള്ള പ്രധാനമന്ത്രിയെയാണ് തങ്ങൾക്ക് ലഭിച്ചതെന്നാണ് വീഡിയോയിലെ ഒരു കമന്റ്. രാഷ്ട്രീയത്തോടുള്ള തങ്ങളുടെ കാഴ്ച്ചപ്പാട് മാറ്റിയത് ജസീന്തയാണെന്ന് ചിലർ പറയുന്നു.
   Published by:Naseeba TC
   First published:
   )}