• HOME
  • »
  • NEWS
  • »
  • buzz
  • »
  • Nayanthara-Vignesh Shivan Wedding| നയൻ- വിക്കി കല്യാണത്തിന് അതിഥികൾക്കായി ചക്ക ബിരിയാണിയും; ഭക്ഷണ വിഭവങ്ങൾ ഇങ്ങനെ

Nayanthara-Vignesh Shivan Wedding| നയൻ- വിക്കി കല്യാണത്തിന് അതിഥികൾക്കായി ചക്ക ബിരിയാണിയും; ഭക്ഷണ വിഭവങ്ങൾ ഇങ്ങനെ

ആഡംബരക്കല്യാണത്തിന്റെ ചിത്രങ്ങൾക്കൊപ്പം ചർച്ചയാകുന്നത് വിവാഹത്തിനായി ഒരുക്കിയ ഭക്ഷണങ്ങളുടെ പട്ടിക കൂടിയാണ്. ഇതിൽ ചക്ക ബിരിയാണി പ്രധാന ആകർഷണമായി മാറിയെന്നാണ് റിപ്പോർട്ട്.

  • Share this:
    ഇന്ത്യൻ സിനിമാ ലോകത്ത് തന്നെ ഇന്ന് ചർച്ചയായത് നയൻതാര- വിഘ്നേഷ് വിവാഹമാണ്. ക്ഷണിക്കപ്പെട്ട വിഐപി അതിഥികളെയും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും സാക്ഷിയാക്കിയാണ് നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. ആഡംബരക്കല്യാണത്തിന്റെ ചിത്രങ്ങൾക്കൊപ്പം ചർച്ചയാകുന്നത് വിവാഹത്തിനായി ഒരുക്കിയ ഭക്ഷണങ്ങളുടെ പട്ടിക കൂടിയാണ്. ഇതിൽ ചക്ക ബിരിയാണി പ്രധാന ആകർഷണമായി മാറിയെന്നാണ് റിപ്പോർട്ട്. വെജിറ്റേറിയൻ- നോൺ വെജിറ്റേറിയൻ വിഭവങ്ങളും അതിഥികൾക്കായി ഒരുക്കിയിരുന്നു.

    കേരള, തമിഴ്നാട് രുചികൾ ചേർത്തുവയ്ക്കുന്ന വിഭവങ്ങളാണ് മെനുവിൽ ഇടംനേടിയത്. ഇളനീര്‍ പായസത്തിനൊപ്പം ബദാം ബ്രെഡ് ഹല്‍വയും അതിഥികള്‍ക്കായി ഒരുക്കിയിരുന്നു. അവിയല്‍, പരിപ്പ് കറി, ബീന്‍സ് തോരന്‍, കാരറ്റ് തോരന്‍, രസം,സാമ്പാര്‍ സാദം, തൈര് സാദം, പനീര്‍ പട്ടാണി കറി, മോര് കുഴമ്പും, ചെപ്പ കിഴങ്ങ് പുളി കുഴമ്പ്, പൂണ്ടു മുളകുരസം, ചിക്കൻ ചെട്ടിനാട് കറി എന്നിവയും വിരുന്നിന് എത്തിയവരുടെ മനം കവര്‍ന്നു.

    Also Read- Nayanthara-Vignesh Shivan| നയൻതാരയുടെ നെറുകയിൽ ചുംബനം നൽകി വിക്കി; ആദ്യ വിവാഹ ചിത്രം പുറത്ത്



    ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോർട്ടിലായിരുന്നു ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകൾ. രാവിലെ 8.30ന് നടന്ന ചടങ്ങിൽ ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

    Also Read- നയൻതാരയുടെ വിവാഹസദ്യയിൽ കാതൽ ബിരിയാണി മുതൽ ഇളനീർ പായസം വരെ

    മാധ്യമങ്ങൾക്കടക്കം ചടങ്ങ് നടക്കുന്നിടത്തേക്ക് പ്രവേശനമുണ്ടായിരുന്നില്ല. വിവാഹസത്കാരത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, സൂപ്പർ താരങ്ങളായ രജനീകാന്ത്, ഷാരൂഖ് ഖാൻ, കമൽഹാസൻ, സൂര്യ, ദിലീപ്, ആര്യ, കാർത്തി തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്. മെഹന്ദി ചടങ്ങ് ജൂൺ എട്ടിനു രാത്രിയായിരുന്നു. എന്നാൽ ഇതിന്റെ ചിത്രങ്ങളോ വിഡിയോകളെ കാണാൻ അൽപം കാത്തിരിക്കേണ്ടി വരും.




    വിവാഹ ചടങ്ങുകളുടെ ചിത്രീകരണ, പ്രദർശന അവകാശം നെറ്റ്ഫ്ലിക്സിനാണ്. ചലച്ചിത്ര സംവിധായകൻ ഗൗതം വാസുദേവ മേനോനാണു നെറ്റ്ഫ്ലിക്സിനായി വിവാഹ ചടങ്ങുകൾ സംവിധാനം ചെയ്യുന്നത്. വിവാഹ വേദിക്ക് പുറത്തു കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വിജയ് സേതുപതി, ശിവകാർത്തികേയൻ, സാമന്ത ഉൾപ്പെടെയുള്ളവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. അതിഥികൾക്കു പോലും മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്തുന്നതിൽ വിലക്കുണ്ട്. വരന്റെയും വധുവിന്റെയും ഫോട്ടോകൾ പതിപ്പിച്ച വാട്ടർ ബോട്ടിലുകൾ അതിഥികൾക്കായി ഒരുക്കിയിട്ടുണ്ട്. വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് വിലയേറിയ സമ്മാനങ്ങളും തയാറാക്കിയിരുന്നു.
    Published by:Rajesh V
    First published: