നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'അങ്ങിനെ എനിയ്ക്കും കിട്ടി ബച്ചന്റെ ഓട്ടോഗ്രാഫ്'; കോന്‍ ബനേഗാ ക്രോര്‍പതിയിലെ സ്വപ്ന സാഫല്യം പങ്കുവെച്ച് ജാക്കി ഷെറോഫ്‌

  'അങ്ങിനെ എനിയ്ക്കും കിട്ടി ബച്ചന്റെ ഓട്ടോഗ്രാഫ്'; കോന്‍ ബനേഗാ ക്രോര്‍പതിയിലെ സ്വപ്ന സാഫല്യം പങ്കുവെച്ച് ജാക്കി ഷെറോഫ്‌

  നെക്ക് ടൈയിലാണ് അമിതാഭ് ബച്ചന്‍ ഓട്ടോഗ്രാഫ് നല്‍കിയിരിക്കുന്നത്

  • Share this:
   സിനിമാ താരങ്ങളടക്കം ലോകമെമ്പാടും ആരാധകരുള്ള ഇന്ത്യന്‍ നടനാണ് അമിതാഭ് ബച്ചന്‍. സിനിമയില്‍ മാത്രമല്ല 'കോന്‍ ബനേഗാ ക്രോര്‍പതി' എന്ന റിയാലിറ്റി ഷോയിലൂടെയും ഈരാധക ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് അദ്ദേഹം. ഇപ്പോഴിതാ അമിതാഭ് ബച്ചന്റെ ഓട്ടോഗ്രാഫിന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ജാക്കി ഷെറോഫ്.

   ഒരുപാട് നാളായുള്ള തന്റെ ആഗ്രഹമായിരുന്നു അമിതാഭ് ബച്ചന്റെ ഓട്ടോഗ്രാഫെന്നാണ് ജാക്കി ഷെറോഫ് പറയുന്നത്. നിരവധി സിനിമകളില്‍ ഒപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും ഇത് വരെ ഓട്ടോഗ്രാഫ് നേടാനായിട്ടില്ലായെന്നും അദ്ദേഹം പറയുന്നു.

   അമിതാഭ് ബച്ചന്റെ ഓട്ടോഗ്രാഫിനായി പല തവണ ശ്രമിച്ചെങ്കിലും നേടാന്‍ കഴിഞ്ഞിരുന്നില്ലെന്നും കോന്‍ ബനേഗാ ക്രോര്‍പതിയുടെ സെറ്റില്‍ വെച്ച് ഒടുവില്‍ കിട്ടിയെന്നും ജാക്കി പറയുന്നു. അമിതാഭ് ബച്ചന്റെ ഓട്ടോഗ്രാഫിന്റെ ഫോട്ടോയും താരം പങ്കുവെച്ചിട്ടുണ്ട്.
   View this post on Instagram


   A post shared by Jackie Shroff (@apnabhidu)


   നെക്ക് ടൈയിലാണ് അമിതാഭ് ബച്ചന്‍ ഓട്ടോഗ്രാഫ് നല്‍കിയിരിക്കുന്നത്. അമിതാഭ് ബച്ചന്റെ കോന്‍ ബനേഗ കോര്‍പതിയില്‍ അതിഥിയായി സുനില്‍ ഷെട്ടിയോടൊപ്പം എത്തിയതായിരുന്നു ജാക്കി ഷ്രോഫ്.

   Taapsee Pannu | തപ്സിയില്‍ പൗരുഷമുണ്ടെന്ന് ട്രോൾ; സെപ്റ്റംബര്‍ 23 വരെ കാത്തിരിക്കാന്‍ താരത്തിന്റെ മറുപടി

   വൈവിധ്യമാര്‍ന്നതും അത്‌ലറ്റിക് താരമായിട്ടും ഒക്കെയുള്ള കഥാപാത്രങ്ങള്‍ ചെയ്യുന്നത് തപ്സി പന്നുവിന് വളരെ താല്‍പര്യമാണ്. അതുകൊണ്ട് തന്നെ ജിമ്മില്‍ പോയി കഠിനമായി പരിശ്രമിക്കാനും താരം തയ്യാറാണ്. ഉത്സാഹിയായ ഈ നടിയില്‍ അഭിനയവും കായികക്ഷമതയും എപ്പോഴും മികച്ച രീതിയില്‍ തന്നെ കാണപ്പെടാറുണ്ട്. കായിക കഥാപാത്രങ്ങളായി വരുന്ന ഒരു കൂട്ടം സിനിമകള്‍ക്കാണ് തപ്‌സിയുടേതായി ഇനി വരാനുള്ളത്. ശാരീരികമായും ബുദ്ധിമുട്ടുള്ള ഈ വേഷങ്ങള്‍ വഴങ്ങുമോ എന്ന് ചോദിച്ചവരെ ഗൗനിക്കാതെ ഇത് ഏറ്റെടുത്ത തപ്‌സി ഏതൊരു ഫിറ്റ്‌നസ് പ്രേമിക്കും പ്രചോദനം നല്‍കുന്ന വെല്ലുവിളി നിറഞ്ഞ ശരീരത്തോടെ ഉത്തരം നല്‍കുകയും ചെയ്തു.

   ഒക്ടോബര്‍ 15 ന് എത്തുന്ന രശ്മി റോക്കറ്റ് എന്ന സ്‌പോര്‍ട്‌സ് ഡ്രാമയില്‍ തപ്സി ഒരു സ്പ്രിന്ററായിട്ടാണ് വേഷമിടുന്നത്. സിനിമയ്ക്കായി താരം തയ്യാറെടുക്കുന്നതിന്റെ ചില ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാണ്. ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ മാത്രമല്ല ഇന്റര്‍നെറ്റ് ലോകത്തും താരത്തിന്റെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് കാണാം. തനിക്കെതിരയുള്ള ഓണ്‍ലൈന്‍ ട്രോളുകളെ നേരിടാന്‍ തപ്സിക്ക് അവരുടേതായ മാര്‍ഗമുണ്ട്. കഴിഞ്ഞ ദിവസം ട്വിറ്ററിലെ ഒരു ഉപയോക്താവ് നടിയുടെ ശരീരഘടനയെക്കുറിച്ച് അഭിപ്രായപ്പെട്ടത്, തപ്സിക്ക് മാത്രമേ ഒരു ''പുരുഷശരീരം'' ഉണ്ടായിരിക്കാന്‍ കഴിയൂ എന്നാണ്. ഇതിന് തപ്സി മറുപടി പറഞ്ഞത്, ''എനിക്ക് പറയാനുള്ളത് ഈ വരി ഓര്‍ത്ത് സെപ്റ്റംബര്‍ 23 വരെ കാത്തിരിക്കുക. മുന്‍കൂട്ടി നന്ദി പറയുന്നു. ഈ അഭിനന്ദനത്തിനായി ഞാന്‍ ശരിക്കും കഠിനാധ്വാനം ചെയ്തു'' എന്നാണ്. താരത്തിന്റെ ആത്മവിശ്വാസത്തിന് ഒട്ടേറേപേര്‍ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്
   Published by:Karthika M
   First published:
   )}