• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ആരാണ് ഈ ഇരുട്ടിന് ഉത്തരവാദി ? അധികൃതര്‍ മര്യാദയ്ക്ക് പണി എടുത്തിരുന്നെങ്കില്‍ ഈ ഗതി വരുമോ: ജേക്കബ് തോമസ്

കുറച്ച് നാള്‍ മുമ്പ് വരെ നിറഞ്ഞ് നിന്ന ഡാമുകള്‍ ഈ അവസ്ഥയിലെത്തിയതെങ്ങനെയെന്നും ജേക്കബ് തോമസ്

news18
Updated: April 13, 2019, 5:03 PM IST
ആരാണ് ഈ ഇരുട്ടിന് ഉത്തരവാദി ? അധികൃതര്‍ മര്യാദയ്ക്ക് പണി എടുത്തിരുന്നെങ്കില്‍ ഈ ഗതി വരുമോ: ജേക്കബ് തോമസ്
electricity
news18
Updated: April 13, 2019, 5:03 PM IST
തിരുവനന്തപുരം: കേരളത്തില്‍ വൈദ്യുതി നിരന്തരം വൈദ്യുതി മുടങ്ങുന്നതിനെതിരെ ജേക്കബ് തോമസ് ഐപിഎസ്. 'ആരാണ് ഈ ഇരുട്ടിന് ഉത്തരവാദി' എന്ന ചോദ്യവുമായി ഫേസ്ബുക് വീഡിയോയിലൂടെയാണ് കേരളത്തിലെ വൈദ്യുതി വിതരണത്തിലുണ്ടാകുന്ന അപാതകതയ്‌ക്കെതിരെ ജേക്കബ് തോമസ് രംഗത്തെത്തിയത്. അധികൃതര്‍ മര്യാദയ്ക്ക് പണിയെടുത്തിരുന്നെങ്കില്‍ ഈ ഗതി വരുമോയെന്നും അദ്ദേഹം ചോദിക്കുന്നു.

വൈദ്യുതി ഇല്ലാത്തതിന്റെ കാരണങ്ങള്‍ കെഎസ്ഇബിയില്‍ അന്വേഷിച്ചിട്ടും പ്രത്യേകിച്ച് ഒരു വിവരവും കിട്ടിയില്ലെന്നും അതിനാലാണ് മെഴുകുതിരി കത്തിച്ച് സംസാരിക്കുന്നതെന്നും ജേക്കബ് തോമസ് വീഡിയോയിലൂടെ പറയുന്നു. ഡാമില്‍ വെള്ളമില്ലാത്തിനിലാണ് വൈദ്യുതി ഇല്ലാത്തതെന്ന് ചിലര്‍ പറയുന്നതെന്ന് പറയുന്ന ജേക്കബ് തോമസ് കുറച്ച് നാള്‍ മുമ്പ് വരെ നിറഞ്ഞ് നിന്ന ഡാമുകള്‍ ഈ അവസ്ഥയിലെത്തിയതെങ്ങനെയെന്നും ചോദിക്കുന്നു.

Also Read: ഗർഭിണിയെ ബലാത്സംഗം ചെയ്യാൻ ശ്രമം; കമ്പിളി പുതപ്പ് വിൽപനക്കാരൻ പിടിയിൽ

First published: April 13, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...