• HOME
  • »
  • NEWS
  • »
  • buzz
  • »
  • JAIPUR BASED FIRM ANNOUNCES EMPLOYEES A HOLIDAY ON SEPTEMBER 3 TO WATCH MONEY HEIST SAR

'മണി ഹെയ്സ്റ്റ്' കാണാൻ സെപ്റ്റംബർ 3ന് ജീവനക്കാർക്ക് അവധി നൽകി സ്വകാര്യ സ്ഥാപനം

മണി ഹെയ്സ്റ്റ് അഞ്ചാം സീസണിന്റെ ട്രെയ്‌ലർ ഈ മാസം ആദ്യം പുറത്തിറങ്ങിയിരുന്നു. സീരിസിന്റെ അവസാന ഭാഗമാണ് അടുത്ത ദിവസം പുറത്തിറങ്ങുന്നത്.

Image credits: Screenshot of Netflix/Money Heist/Twitter Post from Verve Logic

Image credits: Screenshot of Netflix/Money Heist/Twitter Post from Verve Logic

  • Share this:
    ജനപ്രിയ സ്പാനിഷ് നെറ്റ്ഫ്ലിക്സ് ഷോ 'മണി ഹെയ്സ്റ്റിന്റെ' അഞ്ചാമത്തെയും അവസാനത്തെയും സീസൺ സെപ്റ്റംബർ 3ന് ഒടിടി സ്ട്രീമിംഗ് പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യും. ആഗോളതലത്തിൽ മണി ഹെയ്സ്റ്റ് എന്നറിയപ്പെടുന്ന ഷോയുടെ അഞ്ചാം ഭാഗം രണ്ട് തവണകളായാണ് പുറത്തിറക്കുന്നത്. വോളിയം 1 സെപ്റ്റംബർ 3 നും വോളിയം 2, 2021 ഡിസംബർ 3നും സംപ്രേക്ഷണം ചെയ്യും.

    ഇന്ത്യയുൾപ്പെടെ ലോകമെമ്പാടും മണി ഹെയ്സിറ്റിന്റെ പ്രദർശനം വളരെയധികം പ്രശസ്തി നേടിയതിനാൽ, ജയ്പൂർ ആസ്ഥാനമായുള്ള വെർവ് ലോജിക് എന്ന സ്ഥാപനം സെപ്റ്റംബർ 3 ന് ജീവനക്കാർക്ക് അവധി പ്രഖ്യാപിക്കുകയും, അതേ ദിവസം തന്നെ ഷോ റിലീസ് ചെയ്യുന്നതിനാൽ 'നെറ്റ്ഫ്ലിക്സ് ആൻഡ് ചിൽ ഹോളിഡേ' ആയി പ്രഖ്യാപിക്കുകയും ചെയ്തു.

    കമ്പനിയുടെ സിഇഒ അഭിഷേക് ജെയിൻ സോഷ്യൽ മീഡിയയിലെ തന്റെ ജീവനക്കാർക്കുള്ള സന്ദേശത്തിൽ കോവിഡ് 19 പകർച്ചവ്യാധിയുടെ സമയത്ത് കഠിനാധ്വാനം ചെയ്തതിന് ജീവനക്കാർക്ക് നന്ദി പറഞ്ഞു. "ഇടയ്ക്കിടെ ഇടവേള എടുക്കുന്നതിൽ കുഴപ്പമില്ലെന്നും" വെർവ് ലോജിക് സിഇഒ പറഞ്ഞു.


    “നുണ പറഞ്ഞ് ലീവുകൾ എടുക്കുന്നത് കുറയ്ക്കാനും കൂട്ട അവധി എടുക്കലും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്യുന്നത് ഒഴിവാക്കാനും മാത്രമല്ല ചില സമയങ്ങളിൽ ഊർജ്ജത്തിനായുള്ള മികച്ച മരുന്നുകളാണ് ഇത്തരം വിനോദങ്ങളെന്നും' സോഷ്യൽ മീഡിയയിൽ ജെയിൻ പറഞ്ഞു,

    “അതിനാൽ നിങ്ങളുടെ പോപ്‌കോൺ എടുക്കൂ, നമ്മുടെ ഏറ്റവും പ്രിയപ്പെട്ട പ്രൊഫസറോടും മുഴുവൻ കഥാപാത്രങ്ങളോടും വിടപറയാൻ തയ്യാറാകൂ" ബെല്ല സിയാവോ, ബെല്ല സിയാവോ" എന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ മെയിൽ അവസാനിപ്പിച്ചത്.

    അവധിക്ക് പിന്നിലെ ഉദ്ദേശ്യവും ജെയിൻ IANSനോട് പറഞ്ഞു: “ആളുകൾ യഥാർത്ഥത്തിൽ ഒരു രസകരമായ അവധി ദിനത്തിനായി കാത്തിരിക്കുകയാണ്. ജീവനക്കാർ വീട്ടിൽ ഇരുന്ന് തുടർച്ചയായി ജോലി ചെയ്യുകയും അവർക്ക് ഒരു ദിവസം പോലും അവധി ലഭിക്കാതിരിക്കുകയും ചെയ്യുന്നതിനാലാണ് ഇങ്ങനെ ഒരു അവധി പ്രഖ്യാപിക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

    ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന മണി ഹെയ്സ്റ്റ് അഞ്ചാം സീസണിന്റെ ട്രെയ്‌ലർ ഈ മാസം ആദ്യം പുറത്തിറങ്ങിയിരുന്നു. സീരിസിന്റെ അവസാന ഭാഗമാണ് അടുത്ത ദിവസം പുറത്തിറങ്ങുന്നത്. സീരിസിന്റെ ഇതുവരെയുള്ള ഭാഗങ്ങൾ വൻ വിജയമായിരുന്നു. മണി ഹെയ്സ്റ്റിൽ പ്രൊഫസറായി വേഷമിടുന്ന അൽവാരോ മോർട്ടെ കഥാപാത്രത്തിന്റെ വേഷമണിഞ്ഞ് നിൽക്കുന്ന ഒരു ചിത്രം അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. മണി ഹെയ്സ്റ്റിന്റെ അടുത്ത സീസണിനായി ആരാധകർ ആവേശത്തോടെയും പ്രതീക്ഷയോടെയുമാണ് കാത്തിരിക്കുന്നത്. പ്രൊഫസർ എന്ന സമർത്ഥനായ ആസൂത്രകന്റെ നേതൃത്വത്തിൽ വൻമോഷണം നടത്തുന്ന ഒരു കൂട്ടം കള്ളന്മാരുടെ കഥയാണ് മണി ഹെയ്സ്റ്റ്. 10 എപ്പിസോഡുകളിലായി ഒരുക്കുന്ന അഞ്ചാം സീസണോടെ മണി ഹെയ്സ്റ്റിന് അവസാനമാകും. സീരീസിലെ ഏറ്റവും സംഘർഷഭരിതമായ എപ്പിസോഡുകൾക്ക് വേണ്ടിയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
    Published by:Sarath Mohanan
    First published:
    )}