• HOME
 • »
 • NEWS
 • »
 • buzz
 • »
 • Viral Video | ഇടിമിന്നലേറ്റ സെക്യൂരിറ്റി ജീവനക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു; വീഡിയോ വൈറൽ

Viral Video | ഇടിമിന്നലേറ്റ സെക്യൂരിറ്റി ജീവനക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു; വീഡിയോ വൈറൽ

മിന്നലിന്റെ ആഘാതത്തിൽ തീപ്പൊരികള്‍ ചുറ്റിനും പറക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

 • Last Updated :
 • Share this:
  ഇടിയെയും മിന്നലിനെയും (Lightning) കാല്പനികവൽക്കരിക്കാൻ നമുക്കെന്നും ഇഷ്ടമാണ്. എത്രയൊക്കെ കാല്‍പനികവത്കരിച്ചാലും ഇടിമിന്നല്‍ അത്യന്തം ഭയപ്പെടെണ്ട ഒരു പ്രതിഭാസം തന്നെയാണ്. ഇടിമിന്നൽ ഉണ്ടാകുന്ന സമയത്തും തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യാൻ നിർബന്ധിതരാകുന്നവർക്ക് പലപ്പോഴും വലിയ അപകടങ്ങള്‍ സംഭവിക്കാറുണ്ട്. കഴിഞ്ഞ ദിവസം ജക്കാര്‍ത്തയിലെ (Jakarta) ഒരു സെക്യൂരിറ്റി ഗാര്‍ഡിന് (Security Guard) ഡ്യൂട്ടിക്കിടെ ഇടിമിന്നലേൽക്കുകയുണ്ടായി. മരണത്തെ മുഖാമുഖം കണ്ട അനുഭവത്തിലൂടെയാണ് അദ്ദേഹത്തിന് കടന്നുപോകേണ്ടി വന്നത്.

  35 കാരനായ ആ സെക്യൂരിറ്റി ഗാര്‍ഡിനുണ്ടായ ദൗർഭാഗ്യകരമായ അനുഭവം സിസിടിവിയില്‍ പതിയുകയുണ്ടായി. അപകടത്തിന്റെ പേടിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ആ മനുഷ്യന്‍ ഒരു കുടയും ചൂടി തന്റെ കമ്പനിയുടെ പരിസരത്തെ തുറസായ ഭാഗത്തുകൂടി നടക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന് മിന്നലേൽക്കുന്നു. മിന്നലിന്റെ ആഘാതത്തിൽ തീപ്പൊരികള്‍ ചുറ്റിനും പറക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. മിന്നലേറ്റ് നിലത്ത് വീണുകിടക്കുന്ന ആ മനുഷ്യന്റെ അടുത്തേക്ക് കമ്പനിയിലെ മറ്റ് ജീവനക്കാര്‍ ഓടിയെത്തുന്നിടത്ത് വീഡിയോ അവസാനിക്കുന്നു. ഇതിനിടയില്‍ എഴുന്നേൽക്കാൻ ശ്രമം നടത്തുന്നുണ്ടെങ്കിലും അദ്ദേഹത്തിന് അതിന് കഴിയുന്നില്ല. പെട്ടെന്ന് ബോധം നഷ്ടപ്പെട്ട് അദ്ദേഹം നിശ്ചലനായി കിടക്കുന്നതും വീഡിയോയിൽ കാണാം.


  ഇടിമിന്നലുള്ളപ്പോള്‍ സെല്ലുലാര്‍ അല്ലെങ്കില്‍ റേഡിയോ ഉപകരണങ്ങള്‍ ഉപയോഗിക്കരുതെന്ന് ഡിസംബര്‍ 26 ന് വീഡിയോ പങ്കുവെച്ച ട്വിറ്റർ ഹാൻഡിൽ മുന്നറിയിപ്പ് നൽകുന്നു. കൂടാതെ ഇടിമിന്നലേറ്റ സെക്യൂരിറ്റി ഗാര്‍ഡിന് നാലുദിവസത്തെ ചികിത്സയ്ക്ക് ശേഷം ജീവൻ തിരികെ ലഭിച്ചെന്നും എന്നാൽ എല്ലാവർക്കും ഇതുപോലെ അത്ഭുതകരമായി രക്ഷപെടാൻ കഴിയാത്തതിനാൽ ജാഗ്രത പാലിക്കണമെന്നും ട്വീറ്റില്‍ പറയുന്നു. 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.

  Also read- Viral tattoo | ശരീരം മുഴുവൻ ടാറ്റൂ; ഒടുവിൽ കണ്‍മിഴിയിലും ഒരെണ്ണം പതിപ്പിച്ചു

  ഹെവി മെഷിനറികള്‍ കൈകാര്യം ചെയ്യുന്ന കമ്പനിയില്‍ ജോലി ചെയ്യുന്ന ഈ സെക്യൂരിറ്റി ജീവനക്കാരനെ അപകടം നടന്ന ഉടന്‍ തന്നെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ കൈകള്‍ക്ക് കുറച്ച് പൊള്ളലേറ്റെങ്കിലും അപകടത്തില്‍ നിന്ന് അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു. നാല് ദിവസത്തോളം ചികിത്സയിൽ കഴിഞ്ഞ ശേഷം ഇയാൾ ആശുപത്രി വിട്ടു. ഇപ്പോള്‍ ഇദ്ദേഹം വീട്ടില്‍ വിശ്രമിക്കുകയും സുഖം പ്രാപിക്കുകയും ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

  Also read- Viral Video | ജ്വല്ലറിയിലെ നിഗൂഢമായ രൂപങ്ങള്‍ പ്രേതങ്ങളുടേതോ? വൈറലായി സിസിടിവി വീഡിയോ

  ഇടിമിന്നലേറ്റപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരന്റെ പക്കല്‍ വോക്കി ടോക്കി ഉണ്ടായിരുന്നു, ഇതാണ് ഇടിമിന്നലേൽക്കാൻ കാരണമായതെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍, കുടയുടെ മുകളിലെ കൂര്‍ത്ത ലോഹ ഭാഗമാണ് മിന്നലിനെ ആകര്‍ഷിച്ചതെന്ന് മറ്റു ചിലര്‍ അനുമാനിക്കുന്നു. ഏതായാലും മാരകമായ മിന്നലാക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപെടാൻ അദ്ദേഹത്തിന് കഴിഞ്ഞു.
  Published by:Naveen
  First published: