നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • FRIENDS | ജനപ്രിയ ടെലിവിഷൻ സീരീസായ 'ഫ്രണ്ട്‌സി'ലെ 'ഗൻതർ' വിട പറഞ്ഞു; അനുശോചനം അറിയിച്ച് ആരാധകർ

  FRIENDS | ജനപ്രിയ ടെലിവിഷൻ സീരീസായ 'ഫ്രണ്ട്‌സി'ലെ 'ഗൻതർ' വിട പറഞ്ഞു; അനുശോചനം അറിയിച്ച് ആരാധകർ

  1994 ൽ സംപ്രേഷണം ആരംഭിച്ച ഫ്രണ്ട്സിലൂടെ തന്നെയായിരുന്നു ടെയ്ലർ അഭിനയരംഗത്തേക്ക് ചുവടുവെച്ചത്.

  Credits: News18/ File photo

  Credits: News18/ File photo

  • Share this:
   പ്രശസ്ത ടെലിവിഷൻ ഷോ 'ഫ്രണ്ട്സി'ലെ ഒരു പ്രധാന കഥാപാത്രമായ ഗന്തർ ആയി അഭിനയിച്ച ജെയിംസ് മൈക്കിൾ ടൈലർ ഞായറാഴ്ച മരണമടഞ്ഞു. 2018 മുതൽ പ്രോസ്റ്റേറ്റ് കാൻസർ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ആരാധകരിൽ നിന്നും സിനിമ-ടെലിവിഷൻ മേഖലയിൽ നിന്നും ഒട്ടേറെ പേരാണ് ജെയിംസ് മൈക്കിളിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് രംഗത്തെത്തിയത്.

   1994 ൽ സംപ്രേഷണം ആരംഭിച്ച ഫ്രണ്ട്സിലൂടെ തന്നെയായിരുന്നു ടെയ്ലർ അഭിനയരംഗത്തേക്ക് ചുവടുവെച്ചത്. ഫ്രണ്ട്സ് ഷോയിലെ മുഖ്യ സ്ഥലമായ സെൻട്രൽ പെർക്ക് കോഫി ഷോപ്പിന്റെ മാനേജറായിരുന്നു ജെയിംസ് മൈക്കിൾ ടൈലർ അവതരിപ്പിച്ച ഗന്തർ എന്ന കഥാപാത്രം. 2021 ൽ പുറത്തിറങ്ങിയ 'ഫ്രണ്ട്സ്: ദ റീയൂണിയനി'ലും അദ്ദേഹം പങ്കെടുത്തിരുന്നു.

   ജസ്റ്റ് ഷൂട്ട് മി, സബ്രിന, ദ ടീനേജ് വിച്ച്, സ്ക്രബ്സ്, മോഡേൺ മ്യൂസിക് തുടങ്ങിയ ടെലിവിഷൻ സീരീസുകളിലും ദ ഡിസ്റ്റർബൻസ്, മോട്ടൽ ബ്ലൂ തുടങ്ങിയ സിനിമകളിലും ജെയിംസ് മൈക്കിൾ ടൈലർ വേഷമിട്ടിട്ടുണ്ട്. 1962 ൽ ഗ്രീൻവുഡിൽ ജനിച്ച ടെയ്ലർക്ക് ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ടിരിന്നു. പിന്നീടങ്ങോട്ട് ടെയ്ലറെ സഹോദരിയാണ് വളർത്തിയത്.


   കോളേജ് കാലത്ത് തുടങ്ങിയ അദ്ദേഹത്തിൻ്റെ അഭിനയ താൽപര്യം പഠനത്തോടൊപ്പം തിയേറ്റർ ഗ്രൂപ്പുകളിലും സജീവമായിരിക്കാൻ അദ്ദേഹത്തിന് പ്രേരണ നൽകി. യൂണിവേഴ്സിറ്റി ഓഫ് ജോർജ്ജിയയിൽ നിന്ന് ഫൈൻ ആർട്ട്സിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷമാണ് ടെയ്ലർ സിനിമാരംഗത്ത് ഭാഗ്യം പരീക്ഷിക്കാൻ ലോസ് ആഞ്ജലീസിലേക്ക് താമസം മാറിയത്.

   1988 ല്‍ പുറത്തിറങ്ങിയ ഫാറ്റ്മാന്‍ ആന്റ് ലിറ്റില്‍ ബോയ് എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് എഡിറ്ററായി പ്രവര്‍ത്തിച്ചിരുന്നു. അഭിനയത്തിനോട് ഏറെ താത്പര്യമുണ്ടായിരുന്ന താരം നിരവധി ഓഡീഷനുകളില്‍ പങ്കെടുത്തിരുന്നു. അങ്ങനെയാണ് 'ഫ്രണ്ട്‌സി'ല്‍ അവസരം ലഭിച്ചത്. തുടര്‍ന്ന് പത്ത് വര്‍ഷത്തോളം സീരീസിലെ 10 സീസണുകളിലായി അഭിനയിച്ചു.

   1994 മുതല്‍ 2004 വരെയുള്ള എല്ലാ സീസണുകളിലും ഗന്‍തര്‍ എന്ന കഥാപാത്രം ഉണ്ടായിരുന്നു. സീരീസില്‍ ജനിഫര്‍ ആനിസ്റ്റണ്‍ അവതരിപ്പിച്ച റേച്ചല്‍ ഗ്രീന്‍ എന്ന കഥാപാത്രത്തോട് വലിയ പ്രണയമുണ്ടായിരുന്ന കഥാപാത്രം കൂടി ആയിരുന്നു ഗന്‍തർ. തന്റെ പ്രണയം ഉള്ളില്‍ വെച്ച് ഗന്‍തര്‍ റേച്ചലിനോട് ഇടപെഴുകുന്ന സീനുകളെല്ലാം തന്നെ ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.

   1995 ല്‍ ബാര്‍ബറാ ചാഡ്‌സെയെ വിവാഹം ചെയ്തെങ്കിലും 2014 ല്‍ ഇരുവരും വേർപിരിഞ്ഞു. 2017 ല്‍ ടെയ്‌ലര്‍ ജെന്നിഫര്‍ കാര്‍നോയെ വിവാഹം ചെയ്തു.

   പ്രിയപ്പെട്ട നടനും ഞങ്ങളുടെ ഫ്രണ്ട്സ് കുടുംബത്തിന്റെ അവിഭാജ്യ ഘടകവുമായ ജെയിംസ് മൈക്കൽ ടൈലറുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നതായി'ഫ്രണ്ട്സി'ന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജും, വാര്‍ണര്‍ ബ്രോസും അറിയിച്ചു. ഫ്രണ്ട്‌സ് സീരീസിലെ താരങ്ങളായ ജെനിഫര്‍ ആനിസ്റ്റണ്‍, കോട്ണി കോക്‌സ്, ലിസ കുഡ്രൗ എന്നിവരും താരത്തിന്റെ വിയോഗത്തില്‍ ദുഃഖം പങ്കുവെച്ചു.
   Published by:Sarath Mohanan
   First published:
   )}