നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • 12 മാമ്പഴം വിറ്റ് 1.20 ലക്ഷം നേടി 11 വയസ്സുകാരി; ലക്‌ഷ്യം ഓൺലൈൻ ക്‌ളാസിൽ സ്മാർട്ട്ഫോൺ വാങ്ങൽ

    12 മാമ്പഴം വിറ്റ് 1.20 ലക്ഷം നേടി 11 വയസ്സുകാരി; ലക്‌ഷ്യം ഓൺലൈൻ ക്‌ളാസിൽ സ്മാർട്ട്ഫോൺ വാങ്ങൽ

    ഇത്തരം കഥകൾ വിദേശത്ത് കേൾക്കാറുണ്ടെങ്കിലും സ്വദേശിയായ മിടുക്കി പെൺകുട്ടിയുടെ വാർത്തയാണ് ഇവിടെ ശ്രദ്ധ നേടുന്നത്

    മാമ്പഴം വിൽക്കുന്ന പെൺകുട്ടി

    മാമ്പഴം വിൽക്കുന്ന പെൺകുട്ടി

    • Share this:
      മാമ്പഴം വിറ്റ് ഓൺലൈൻ ക്ലാസിനായി സ്മാ‍ർട്ട്ഫോൺ വാങ്ങാൻ ഒരുങ്ങിയ ജംഷദ്‌പൂർ സ്വദേശിയായ 11കാരിയുടെ വാ‍ർത്ത ശ്രദ്ധ നേടുന്നു. റോഡരികിൽ മാമ്പഴം വിറ്റ് തുളസി കുമാരി എന്ന പെൺകുട്ടി നേടിയത് 1,20,000 രൂപ. വെറും 12 മാമ്പഴം വിറ്റാണ് പെൺകുട്ടി ഈ തുക നേടിയത്. ഓരോ മാമ്പഴത്തിനും 10,000 രൂപ വീതം നൽകി ഒരു മുംബൈ സ്വദേശിയാണ് പെൺകുട്ടിയിൽ നിന്ന് മാമ്പഴം വാങ്ങിയത്. പിതാവ് ശ്രീമൽ കുമാറിന്റെ അക്കൗണ്ടിലേക്കാണ് ഇദ്ദേഹം പണം അയച്ചത്.

      മാമ്പഴം വിറ്റ് സ്മാ‍ർട്ട്ഫോൺ വാങ്ങാൻ ശ്രമിക്കുന്ന കുമാരി എന്ന പെൺകുട്ടിയുടെ കഥ ന്യൂസ് 18 റിപ്പോർട്ട് ചെയ്തിരുന്നു. പഠിക്കാനായി തുളസി കുമാരി നടത്തുന്ന പോരാട്ടത്തെക്കുറിച്ച് അറിഞ്ഞ ‌മുംബൈയിലെ ഒരു വ്യവസായിയായ അമേയ ഹെറ്റ് ആണ് ഒരു ഡസൻ മാമ്പഴം 1.2 ലക്ഷം രൂപയ്ക്ക് പെൺകുട്ടിയിൽ നിന്ന് വാങ്ങിയത്. ഇതുകൂടാതെ 13,000 രൂപ വിലമതിക്കുന്ന ഒരു മൊബൈൽ ഫോണും വർഷം മുഴുവൻ ഇന്റർനെറ്റ് റീചാർജും അദ്ദേഹം കുമാരിക്ക് നൽകിയിട്ടുണ്ട്. അങ്ങനെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിൽ തടസ്സമുണ്ടാകില്ലെന്ന് ഹെറ്റ് ഉറപ്പാക്കി.



      മൊബൈൽ ഫോൺ ലഭിച്ചതിൽ കുമാരി വളരെ സന്തോഷവതിയാണ്. ഇനി താൻ കൂടുതൽ നന്നായി പഠിക്കുമെന്നും പെൺകുട്ടി പറഞ്ഞു. മകളെക്കുറിച്ച് ഓ‍ർത്ത് അഭിമാനം തോന്നുന്നതായി കുമാരിയുടെ മാതാപിതാക്കളും ന്യൂസ് 18 നോട് പറഞ്ഞു. പെൺകുട്ടിയ്ക്ക് ഉന്നത വിദ്യാഭ്യാസം നൽകി വളർത്താനുള്ള ആഗ്രഹവും പിതാവ് പങ്കുവച്ചു. കുമാരി മാമ്പഴം വിൽക്കുന്നത് അമ്മയ്ക്ക് ഇഷ്ടമായിരുന്നില്ല. എന്നാൽ ഇനി മകളുടെ വിദ്യാഭ്യാസത്തിന് തടസ്സമുണ്ടാകില്ല എന്നുള്ളതിൽ ഈ മാതാപിതാക്കൾ ഏറെ സന്തുഷ്ടരാണ്.

      “തുളസി കുമാരി വളരെ മിടുക്കിയും കഠിനാധ്വാനിയുമാണ്. ഞങ്ങൾ നൽകിയ സഹായത്തോടെ അവൾക്ക് വിദ്യാഭ്യാസം തുടരാനാകുന്നതിൽ സന്തോഷമുണ്ട്. അവൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം അവളെ സഹായിക്കുമെന്ന് ” അമേയ ഹെറ്റ് പറഞ്ഞു.

      കൊറോണ വൈറസ് ലോക്ക്ഡൗൺ ക്ലാസുകളിലും സ്കൂൾ വിദ്യാഭ്യാസത്തിലും വലിയ മാറ്റം തന്നെയാണ് വരുത്തിയിരിക്കുന്നത്. കൂടാതെ മിക്ക സേവനങ്ങളും ഇപ്പോൾ ഓൺ‌ലൈനായി മാറി. ഇത് ഇന്ത്യയിലെ ഡിജിറ്റൽ ഉപയോ​ഗം വർദ്ധിപ്പിച്ചു. കഴിഞ്ഞ വർഷം, ചെന്നൈയിലെ ഒരു വീട്ടുജോലിക്കാരന്റെ മകനെ സ്മാർട്ട്‌ഫോൺ മോഷ്ടിച്ച കേസിൽ പിടികൂടിയിരുന്നു. എന്നാൽ പിന്നീട് പോലീസ് ഇൻസ്പെക്ടർ തന്നെ ഈ 13 വയസുകാരന് ഒരു സ്മാ‌‍ർട്ട്ഫോൺ സമ്മാനിച്ചു. ഇതിനെ തുട‍ർന്ന് അവന് ഓൺലൈൻ ക്ലാസുകൾ തുടരാൻ സാധിച്ചു. മാതാപിതാക്കൾക്ക് സ്മാർട്ട്‌ഫോൺ വാങ്ങി നൽകാൻ കഴിയാതെ വന്നതോടെയാണ് വിദ്യാർത്ഥി ഫോൺ മോഷ്ടിക്കാൻ തീരുമാനിച്ചത്.

      കുട്ടികൾക്ക് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നതിനായി സ്മാർട്ട് ഫോൺ വാങ്ങുന്നതിന് പശുവിനെ വിറ്റ യുവാവിന്റെ വാ‍ർത്തയും അടുത്തിടെ വാ‍ർത്തയായിരുന്നു. ഹിമാചൽ പ്രദേശ് സ്വദേശിയായ യുവാവാണ് പശുവിനെ വിറ്റത്. തന്റെ രണ്ട് മക്കൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിന് സ്മാർട്ട് ഫോൺ വാങ്ങുന്നതിന് വേണ്ടിയാണ് ഈ പിതാവ് പശുവിനെ വിറ്റത്.
      Published by:user_57
      First published:
      )}